‘പട്ടിയുടെ വാല് എത്ര കൊല്ലം കുഴലില്‍ ഇട്ടാലും നിവരില്ല’ : കെ.ടി ജലീലിന്റെ വിചിത്ര പോസ്റ്റിന് മറുപടിയുമായി അഡ്വ.ജയശങ്കര്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : നൂപുര്‍ ശര്‍മ്മയുടെ പ്രവാചക പരാമര്‍ശത്തെ പിന്തുണച്ച്‌ ഫേസ്‌ബുക്കില്‍ പോസ്റ്റിട്ട കനയ്യ ലാല്‍ എന്ന തയ്യല്‍ക്കാരനെ കടയില്‍ കയറി ഇ​സ്ലാ​മി​സ്റ്റ് തീ​വ്ര​വാ​ദി​ക​ള്‍ ക​ഴു​ത്ത​റു​ത്ത് കൊ​ല്ലു​ക​യും വീ​ഡി​യോ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ പ്ര​ച​രി​പ്പിക്കുകയും ചെയ്ത സംഭവത്തില്‍ വിചിത്ര വാദവുമായി മുന്‍മന്ത്രി കെ.ടി ജലീല്‍ രംഗത്തെത്തിയിരുന്നു. രാജ്യത്ത് നിലനില്‍ക്കുന്ന മത സൗഹാര്‍ദ്ദം തകര്‍ക്കാന്‍ ബോധപൂര്‍വ്വം ഇവരെ വിലക്കെടുത്ത് ആരെങ്കിലും ചെയ്യിച്ചതാണോ പ്രസ്തുത കൊലപാതകമെന്ന വിചിത്ര സംശയമാണ് ജലീല്‍ ഉയര്‍ത്തിയത്. പൈശാചികമായ ഈ സംഭവത്തില്‍ ജലീല്‍ നടത്തിയ പരാമര്‍ശത്തെ പരിഹസിച്ച്‌ അഡ്വ.ജയശങ്കര്‍.

‘സിറിയയില്‍ ഒക്കെ നടക്കുന്നത് പോലെ പൈശാചികമായ കൊലപാതകമാണ് ഇവിടെ നടന്നിട്ടുള്ളത്. ഇതിനൊക്കെ വില കൊടുക്കേണ്ടി വരിക തീവ്രവാദികള്‍ അല്ല, വെറും സാധാരണക്കാരായ ആളുകളാണ്. അന്വേഷണം എന്‍.ഐ.എയെ ഏല്പിച്ചിരിക്കുകയാണ്. ഇതുപോലെ രണ്ട് തീവ്രവാദികള്‍ വിചാരിച്ചാല്‍ ഇന്ത്യയുടെ ചരിത്രം തന്നെ മാറ്റിയെഴുതപ്പെടും. പ്രതികരണ തൊഴിലാളികള്‍ ക്യാപ്‌സൂളുമായി ഇതിനെ അപലപിക്കാന്‍ തുടങ്ങിയിട്ടുണ്ട്. രാഹുല്‍ ഗാന്ധി അപലപിച്ചു, കെ.ടി ജലീല്‍ വരെ അപലപിച്ചു.

കെ.ടി ജലീലിന്റെ പോസ്റ്റ് വായിച്ചപ്പോള്‍ ആണ്, ഇദ്ദേഹം നാല് തവണ സി.പി.എം സ്വാതന്ത്ര്യനായി ജയിച്ചെങ്കിലും അദ്ദേഹത്തിന്റെ ഉള്ളിലെ സിമിക്കാരന്‍ ഇപ്പോഴും സിമിക്കാരന്‍ ആയി തുടരുന്നുണ്ട്. പ്രതികരണ പോസ്റ്റിന്റെ ആദ്യഭാഗത്ത് ജലീല്‍ ഈ കൊലപാതകത്തെ, ഹീനമായ കൊലപാതകമെന്ന് പറഞ്ഞ് അപലപിക്കുന്നുണ്ട്. ഇവര്‍ക്ക് തൂക്കുകയര്‍ തന്നെ നല്‍കണമെന്ന് പറയുന്നുമുണ്ട്. അടുത്ത പാരഗ്രാഫ് എത്തിയപ്പോള്‍ പ്രതികള്‍ അപമാനിച്ചത് ഇസ്‌ലാം മതത്തെയാണ് എന്നാക്കി. ഈ രണ്ട് പേരെ ആരെങ്കിലും വിലയ്‌ക്കെടുത്ത് ചെയ്യിച്ചതാണോ എന്നും അന്വേഷിക്കണമെന്ന് ജലീല്‍ പറഞ്ഞു. ചുരുക്കി പറഞ്ഞാല്‍, ഇസ്‌ലാം മതത്തെ അപമാനിക്കാന്‍ ആരോ ചിലര്‍ താടിയും തലപ്പാവും വെച്ച്‌ ജിഹാദികള്‍ ആയി അഭിനയിച്ച്‌ നടത്തിയ കൊലപാതകമായിരിക്കും എന്നാണ് ജലീല്‍ പറയുന്നത്.

യഥാര്‍ത്ഥ ജിഹാദികള്‍ക്കോ, ജലീലിന്റെ സിമിക്കാര്‍ക്കോ, അദ്ദേഹത്തിന്റെ ഇപ്പോഴത്തെ പാര്‍ട്ടിക്കാര്‍ക്കോ ഇതില്‍ ഒരു പങ്കുമില്ലെന്നാണ് ജലീല്‍ സാഹിബ് നമ്മളെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നത്. ഹിന്ദു തീവ്രവാദികള്‍, ഇസ്‌ലാം മതത്തെ അവഹേളിക്കാന്‍ താല്പര്യമുള്ള ചിലര്‍ ചെയ്തതാണ് എന്നാണ് ജലീലിന്റെ വാദം. സാഹിബിന്റെ ബുദ്ധി എങ്ങനെയുണ്ട്? ഇതുപോലെയുള്ള വ്യാജന്മാര്‍ സി.പി.എമ്മില്‍ നുഴഞ്ഞുകയറി വിപ്ലവത്തിന്റെ പേരില്‍ വഴിതെറ്റിക്കുന്നു. സി.പി.എമ്മില്‍ ഉള്ള അത്രയും പോപ്പുലര്‍ ഫ്രണ്ടുകാര്‍ എസ്.ഡി.പി.ഐയില്‍ പോലും ഇല്ല. അതാണ് സത്യം.

ജലീല്‍ സാഹിബിന് ഭാവിയുണ്ട്. ഭാവനാ സമ്പന്നനായ വ്യക്തിയാണെന്ന് വീണ്ടും തെളിയിച്ചിരിക്കുന്നു. സാഹിബിന്റെ സ്വഭാവത്തില്‍ മാത്രം മാറ്റം വന്നിട്ടില്ല. സാഹിബ് പറഞ്ഞത് പോലെ, പട്ടിയുടെ വാല് എത്ര കൊല്ലം കുഴല്‍ ഇട്ടാലും വളഞ്ഞ് തന്നെ ഇരിക്കും. ഒരിക്കലും നിവരാന്‍ പോകുന്നില്ല. ഇതുപോലെയുള്ള നിരീക്ഷണങ്ങളും വെളിപ്പെടുത്തലുകളും ഇനിയും വരട്ടെ’, ജയശങ്കര്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പി.എം.കെയേഴ്സ് ഫണ്ട് ; അക്കൗണ്ടിലുള്ളത് 8452 കോടി രൂപ, ചെലവഴിച്ചത് 0.01 ശതമാനം തുക...

0
ന്യൂഡൽഹി : അടിയന്തര സാഹചര്യങ്ങൾ നേരിടാൻ കോവിഡ് മഹാമാരിക്കാലത്ത് കേന്ദ്രസർക്കാർ ആരംഭിച്ച...

മെസിയുടെ പേരിലെ തട്ടിപ്പ് ; അന്വേഷണത്തിന് പ്രത്യേക സംഘം വിജിലൻ ഉദ്യോഗസ്ഥരും സംഘത്തിൽ

0
കൊച്ചി: ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് സേവന നികുതി വെട്ടിപ്പ്...

നെഹ്‌റുട്രോഫി വള്ളംകളി : പോസ്റ്ററുകളിലും കൊടിക്കുന്നിൽ സുരേഷ് എം പിയുടെ പേരില്ല ; വിവാദമായതോടെ...

0
ആലപ്പുഴ : കമ്മിറ്റികളിലും യോഗങ്ങളിലും നേരിടുന്ന അവഗണനയ്ക്കുപുറമേ നെഹ്‌റുട്രോഫിക്കുവേണ്ടി പുറത്തിറക്കിയ പോസ്റ്ററുകളിലും...

യുവാക്കൾ പാറ്റകളാകാതെ മികച്ച വ്യക്തികളാകണം ; ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

0
തിരുവനന്തപുരം : സമൂഹത്തിന് മികച്ച സംഭാവനകൾ നൽകാൻ കെൽപ്പുള്ള വ്യക്തികളായി യുവാക്കൾ...