തമിഴ് ബാലികയെ രണ്ടാനച്ഛന്‍ ലൈംഗികമായി പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ വിചാരണ തുടങ്ങി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തമിഴ് ബാലികയെ രണ്ടാനച്ഛന്‍ ലൈംഗികമായി പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയെന്ന കേസില്‍ വിചാരണ തുടങ്ങി. നടന്നത് അതിക്രൂരപീഡനമെന്നാണ് കുറ്റപത്രത്തിലുള്ളത്. പത്തനംതിട്ട അഡീഷണല്‍ ജില്ലാ ആന്‍ഡ് സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കുറ്റപത്രം വായിച്ചുകേട്ട പ്രതി അലക്സ് എല്ലാം നിഷേധിച്ചു. അഞ്ച് വയസ്സുള്ളതും 109 സെ.മീ. ഉയരമുള്ളതുമായ കുഞ്ഞിന്‍റെ ശരീരത്തില്‍ 66 മുറിവുകളാണുണ്ടായിരുന്നത്. ലൈംഗികാതിക്രമം കൂടാതെ കുട്ടിയുടെ തല ഭിത്തിയില്‍ ശക്തമായി ഇടിപ്പിച്ച്‌ തലയോട്ടി പൊട്ടിക്കുകയും ചെയ്തതായി കുറ്റപത്രത്തില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ അഞ്ചിനായിരുന്നു കൊലപാതകം.

ലഹരിക്ക് അടിമയായിരുന്ന പ്രതി ഭാര്യയുടെ ആദ്യ ബന്ധത്തിലുള്ള കുഞ്ഞിനെ ഒഴിവാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇഞ്ചിഞ്ചായി കൊന്നതെന്നാണ് കണ്ടെത്തല്‍. തെങ്കാശിയില്‍നിന്ന് ജോലിക്കായി കുമ്പഴയിലെത്തി വാടയ്ക്ക് താമസിക്കുകയായിരുന്നു കുട്ടിയുടെ കുടുംബം. വീട്ടുജോലിക്ക് പോയ അമ്മ മടങ്ങിയെത്തിയപ്പോഴാണ് ചലനമറ്റ നിലയില്‍ കുഞ്ഞിനെ കണ്ടത്. ജനറല്‍ ആശുപത്രിയില്‍ മരണം സ്ഥിരീകരിച്ചു.

അന്ന് വൈകുന്നേരം കസ്റ്റഡിയിലെടുത്ത പ്രതി അലക്സ് രാത്രി പോലീസ് സ്റ്റേഷനില്‍നിന്ന് കടന്നു. ലഹരിക്ക് അടിമയായ ഇയാളെ പിറ്റേന്ന് പുലര്‍ച്ചെ കുമ്പഴയില്‍നിന്ന് നാട്ടുകാരുടെ സഹായത്തോടെയാണ് പോലീസ് പിടികൂടിയത്. കേസില്‍ കുട്ടിയുടെ അമ്മയടക്കം 39 സാക്ഷികളുണ്ട്. അഡ്വ.നവീന്‍ എം.ഈശോയാണ് പബ്ലിക് പ്രോസിക്യൂട്ടര്‍. കേസ് അടുത്ത മാസം 13-ന് പരിഗണിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൈക്കൂലി കേസ് ; നേവി ഉന്നത ഉദ്യോഗസ്ഥന് ഏഴുവർഷം കഠിനതടവും പിഴയും

0
കൊച്ചി : കൈക്കൂലി കേസിൽ കുറ്റക്കാരനായി കണ്ടെത്തിയ നേവി ഉന്നത ഉദ്യോഗസ്ഥന്...

ഇന്ത്യയിലെ കോളജുകള്‍ വിദ്യാര്‍ഥികളെ തൊഴിലിന് വേണ്ടി തയാറാക്കുന്നില്ല : നിര്‍മല സീതാരാമന്‍

0
മുംബൈ: ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സംവിധാനത്തിനെതിരെ വിമര്‍ശനവുമായി കേന്ദ്ര ധനമന്ത്രി നിര്‍മ്മല...

ഭാര്യക്കൊപ്പമുള്ള കിടപ്പറ ദൃശ്യങ്ങൾ പകർത്തി അശ്ലീല വെബ്സൈറ്റുകൾക്ക് വിറ്റു ; ഭർത്താവിനെതിരെ കേസ്

0
കണ്ണൂര്‍: ഭാര്യക്കൊപ്പമുള്ള കിടപ്പറ ദൃശ്യങ്ങൾ പകർത്തി അശ്ലീല വെബ്സൈറ്റുകൾക്ക് വിറ്റെന്ന പരാതിയിൽ...

നിർമാതാവ് എൻ.ജി. ജോൺ അന്തരിച്ചു

0
കൊച്ചി : നിർമാതാവ് ജിയോ കുട്ടപ്പൻ (എൻ.ജി. ജോൺ-90) അന്തരിച്ചു. ബുധനാഴ്ച...