ഇന്തോനേഷ്യൻ യുവതിയുടെ നഗ്ന ചിത്രങ്ങൾ പ്രചരിപ്പിച്ചു ; തൃശൂർ സ്വദേശി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

തൃശൂർ : നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചെന്ന ഇന്തോനേഷ്യൻ യുവതിയുടെ പരാതിയിൽ തൃശൂർ തളിക്കുളം സ്വദേശി പിടിയിൽ. സൈബർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇന്തോനേഷ്യയിൽ നിന്ന് ഡിജിപിക്ക് ലഭിച്ച ഇമെയിൽ ആണ് അറസ്റ്റിലേക്ക് നയിച്ചത്. തളിക്കുളം ഇടശേരി പുതിയവീട്ടിൽ ഹസൻ (29) നെയാണ് അറസ്റ്റ് ചെയ്തത്. ദുബായിലായിരുന്ന ഹസൻ നെടുമ്പാശേരിയിൽ വിമാനമിറങ്ങിയ ഉടന പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇന്തൊനേഷ്യയിൽ അധ്യാപികയായ സ്ത്രീയുമായി ഇയാൾ സൌഹൃദത്തിലായിരുന്നു. ഇരുവരും തമ്മിൽ അകന്നതിന് പിന്നാലെ ഹസൻ സ്ത്രീയുടെ ചിത്രങ്ങൾ ഉപയോഗിച്ച് വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് നിർമ്മിച്ചു. തുടർന്ന് എഡിറ്റ് ചെയ്ത നഗ്ന ചിത്രങ്ങളും വീഡിയോകളും ഈ പ്രൊഫൈൽ വഴി പ്രചരിപ്പിച്ചുവെന്നാണ് ഇയാൾക്കെതിരെ യുവതി നൽകിയിരിക്കുന്ന പരാതി. യുവതിയുടെ വീട്ടുകാർക്കും സുഹൃത്തുക്കൾക്കും ഹസൻ ദൃശ്യങ്ങൾ അയച്ചു നൽകുകയും ചെയ്തു. ഇതോടെ 2019ലാണ് യുവതി ഡിജിപിക്ക് പരാതി നൽകിയത്. സൈബർ ക്രൈം ഇൻസ്പെക്ടർ പി.കെ. പത്മരാജനും സംഘവുമാണ് പ്രതിയെ പിടികൂടിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വള്ളിക്കോട് എക്സൈസ് പരിശോധന : കോട ശേഖരം പിടികൂടി

0
കോന്നി : ഓപ്പറേഷന്‍ തണ്ടറിന്‍റെ ഭാഗമായി എക്സൈസ് നടത്തിയ പരിശോധനയില്‍ കോട...

ചങ്ങനാശ്ശേരിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം ; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

0
കോട്ടയം : ചങ്ങനാശ്ശേരി എ.സി. റോഡിൽ ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ച് മേപ്രാൽ...

മംഗലാപുരത്തെ പാലക്കാട് ഡിവിഷനില്‍ നിന്നും വേര്‍പെടുത്താനുള്ള തീരുമാനം ഏകപക്ഷീയമെന്ന് മുഖ്യമന്ത്രി

0
തിരുവനന്തപുരം: മംഗലാപുരത്തെ പാലക്കാട് ഡിവിഷനിൽ നിന്ന് നീക്കം വേര്‍പെടുത്താനുള്ള തീരുമാനം ഏകപക്ഷീയമെന്ന്...

‘സ്‌കൂളമ്മയ്ക്ക് ഓണപ്പുടവ’ : ജില്ലാതല ഉദ്ഘാടനം നടന്നു

0
​പറക്കോട് : പള്ളിക്കൂടം ടി.വി.യുടെ ആഭിമുഖ്യത്തിൽ സംസ്ഥാന തലത്തിൽ നടപ്പാക്കുന്ന ‘സ്‌കൂളമ്മയ്ക്ക്...