തൃശൂർ ബീവറേജിൽ മോഷണം ; ഷട്ടർ കുത്തിത്തുറന്ന് പണവും മദ്യകുപ്പികളും കവർന്നു

For full experience, Download our mobile application:
Get it on Google Play

തൃശൂർ : തൃശൂർ ചുവന്നമണ്ണിൽ ബീവറേജ് കോർപറേഷന്റെ മദ്യവിൽപന ശാലയിൽ കവർച്ച. മദ്യവും 8000 രൂപയും കവർന്നു, ശനിയാഴ്ച രാത്രിയിലാണ് മോഷണം നടന്നത്. കടയുടെ പിന്നിലെ ഷട്ടർ കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്തുകയറിയതെന്നാണ് കരുതുന്നത്. ഞായറാഴ്ച സ്ഥാപനം തുറന്ന വനിതാ ജീവനക്കാരാണ് ഉള്ളിൽ മദ്യകുപ്പികളും മറ്റും വലിച്ച് വാരിയിട്ടതായി കണ്ടത്. തുടർന്ന് പരിശോധിച്ചപ്പോഴാണ് ഷട്ടർ കുത്തി തുറന്നതായി കണ്ടെത്തിയത്.

സ്ഥാപനത്തിന് പുറത്ത് നാല് സിസിടിവി ക്യാമറകൾ ഉണ്ടായിരുന്നെങ്കിലും ഒന്നും പ്രവർത്തിച്ചിരുന്നില്ല. സെക്യൂരിറ്റി ജീവനക്കാരനും ഉണ്ടായിരുന്നില്ല. സ്ഥാപനത്തിനുള്ളിലെ സിസിടിവിയിൽ മാസ്ക് ധരിച്ചയാൾ നടക്കുന്നതും കേസുകൾ തുറന്ന് മദ്യ കുപ്പികൾ പുറത്തെടുക്കുന്നതും കാണാം. സംഭവം പോലീസിൽ അറിയിച്ചതോടെ പീച്ചി പോലീസ് എസ്എച്ച്ഒ എസ്. ഷുക്കൂറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. പിന്നാലെ ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരുമെത്തി സ്ഥലം പരിശോധിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കിയിൽ എക്സൈസ് നടത്തിയ പരിശോധനയിൽ അതിർത്തി മേഖലയിൽ നിന്നും 200 ലിറ്റർ കോട കണ്ടെടുത്തു

0
ഇടുക്കി: ഇടുക്കിയുടെ അതിർത്തി മേഖലകളിൽ എക്സൈസിന്റെ ഓപ്പറേഷൻ തണ്ടറിനൊപ്പം ഓണം സ്പെഷ്യൽ...

കേരള–തമിഴ്നാട് അതിർത്തിയിൽ 15,000 കിലോ റേഷൻ അരി പിടികൂടി

0
തിരുവനന്തപുരം: കേരള–തമിഴ്നാട് അതിർത്തിയിൽ 15,000 കിലോ റേഷൻ അരി പിടികൂടി. ഇഞ്ചിവിളയിൽ...

കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ വിശദീകരണവുമായി കെഎംആര്‍എല്‍

0
കോഴിക്കോട്: കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ വിശദീകരണവുമായി കെഎംആര്‍എല്‍. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമല്ല...

എ.എൻ ഷംസീറിന് എതിരായ പരാമർശത്തിൽ വെള്ളാപ്പള്ളി നടേശനെ തള്ളി വി.കെ സനോജ്

0
കോഴിക്കോട്: എ.എൻ ഷംസീറിന് എതിരായ പരാമർശത്തിൽ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി...