തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ അശ്ലീല പ്രദര്‍ശനം നടത്തിയ ആള്‍ ഒരു വര്‍ഷത്തിന് ശേഷം പൊലീസ് പിടിയില്‍. വഞ്ചിയൂര്‍ പുതിയതടത്തെ ഗോപകുമാറാണ് (37) ആണ് പോത്തന്‍കോട് ആണ്ടൂര്‍ക്കോണം കീഴാവൂരിലെ ഭാര്യ വീടിനു സമീപത്തുനിന്നും പൊലീസ് പിടിയിലായത്.
നഗരൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വഞ്ചിയൂര്‍, പട്ടള പുതിയതടം, രാലൂര്‍ക്കാവ് തുടങ്ങിയ പ്രദേശങ്ങളില്‍ കഴിഞ്ഞവര്‍ഷം ജനുവരി ഫെബ്രുവരി മാസങ്ങളിലാണ് സംഭവം നടന്നത് . ആളൊഴിഞ്ഞ സ്ഥലത്തു ഫോണ്‍ ചെയ്യാനെന്ന വ്യാജേന നിന്നശേഷം സ്‌കൂള്‍ വിട്ടു ഒറ്റയ്ക്ക് വീട്ടിലേക്കു പോകുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ അശ്ലീല പ്രദര്‍ശനം നടത്തി ഉടന്‍തന്നെ ഹെല്‍മറ്റും ധരിച്ചു സ്ഥലം വിടും. ഇത് പതിവാക്കി മുങ്ങിയിരുന്ന പ്രതിക്കെതിരെ പരാതികള്‍ വ്യാപകമായി. എന്നാല്‍ പൊലീസും സ്ഥലത്തെ നാട്ടുകാരുമായി ചേര്‍ന്ന് പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് അന്വേഷണം നടത്തിയെങ്കിലും പ്രതിയെ പിടിക്കാന്‍ കഴിഞ്ഞില്ല.തുടര്‍ന്ന് പരിസരത്തെ സിസിടിവി പരിശോധിച്ചപ്പോഴാണ് പ്രതിയുടെ വണ്ടിയുടെ അവ്യക്തമായ നമ്പര്‍ ലഭിച്ചത് .
മോട്ടോര്‍ വാഹനവകുപ്പുമായി സഹകരിച്ചു നടത്തിയ പരിശോധനയിലാണ് പ്രതി കുടുങ്ങിയത്.നഗരൂര്‍ പൊലീസ് സബ് ഇന്‍സ്പെക്ടര്‍ എം സാഹിലിന്‍റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കെതിരെ കുറ്റകൃത്യം ചെയ്യുന്നവരെ അറസ്റ്റ് ചെയ്യാനുള്ള പ്രത്യേക സ്‌ക്വാഡിലെ അംഗങ്ങളായ വനിതാ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ റീജ, സിവില്‍ പൊലീസ് ഓഫീസര്‍മാരായ പ്രവീണ്‍, പ്രജീഷ്, സംജിത് തുടങ്ങിയവര്‍ പോത്തന്‍കോട് നിന്നും പ്രതിയെ തന്ത്രപരമായി പിടിച്ചത്. അറസ്റ്റ് ചെയ്ത പ്രതിയെ ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു.