മയക്കു മരുന്ന് നല്‍കി ലൈംഗികമായി ഉപയോഗിക്കും: പെണ്‍കുട്ടിയുടെ ആത്മഹത്യയ്ക്ക് പിന്നിലെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി പ്രതിയായ യുവതി

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അറസ്റ്റിലായ യുവതിയില്‍ നിന്ന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍. വാരന്തരപ്പിള്ളി ചക്കുങ്ങല്‍ വീട്ടില്‍ അഭിരാമി (24) ആണ് അറസ്റ്റിലായത്. രണ്ട് വര്‍ഷം മുന്‍പ് അന്തിക്കാട്ട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ആത്മഹത്യ ചെയ്യാന്‍ ഇടയാക്കിയതും അഭിരാമി ലൈംഗികമായി ഉപയോഗിച്ചതിലുള്ള മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്ന് പൊലീസ് കണ്ടെത്തി.

ഇത്തരത്തില്‍ നിരവധി പെണ്‍കുട്ടികളെ ഇവര്‍ ചൂഷണം ചെയ്തിട്ടുള്ളതായി പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. കഴിഞ്ഞാഴ്ചയാണ് തൃശൂരില്‍തിരുവമ്പാടിക്ക്‌ സമീപത്തെ വീട്ടിലാണ് കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് ഈസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷിക്കുകയായിരുന്നു.

പെണ്‍കുട്ടിയുടെ സൗഹൃദങ്ങളെ കുറിച്ചുള്ള അന്വേഷണത്തിലാണ് അഭിരാമിയിലെത്തിയത്. ഫോണില്‍ നിന്ന് പെണ്‍കുട്ടിയുമൊത്തുള്ള ചിത്രങ്ങളും ലഭിച്ചു. മരിച്ച കുട്ടിക്ക് മറ്റൊരു ആണ്‍കുട്ടിയുമായുള്ള സൗഹൃദം വിലക്കിയതിലെ മാനസിക സമ്മര്‍ദ്ദമാണ് മരിക്കാനിടയായതെന്നാണ് കണ്ടെത്തല്‍. 16 നും 18 നും ഇടയില്‍ പ്രായമുള്ള കുട്ടികളെ ആണ് ഇവര്‍ വല വീശി പിടിച്ചിരുന്നത്. ഈസ്റ്റ് സി. ഐ. ലാല്‍കുമാറിന്‍റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ ലഭിച്ചത്.

വലവീശി പിടിക്കുന്ന പെണ്‍കുട്ടികളെ ലൈംഗിക ചൂഷണത്തിനു ഇരയാക്കുന്നതിന് ഒപ്പം മയക്കുമരുന്നും നല്‍കിയിരുന്നതായി പൊലീസ് ചോദ്യം ചെയ്യലില്‍ പ്രതി സമ്മതിച്ചു. ലൈംഗിക ചിത്രങ്ങള്‍ കാണിച്ചാണ് ആദ്യം കെണിയില്‍ വീഴ്ത്തുന്നത്. തുടര്‍ന്ന് തന്‍റെ കുരുക്കില്‍ നിന്ന് പോകാതിരിക്കാന്‍ തന്ത്രങ്ങള്‍ മെനയും. പുറത്തു ചാടാന്‍ ഒരുങ്ങുന്നവരെ മാനസികമായി പീഡിപ്പിക്കും. നിവൃത്തിയില്ലാതെ ആത്മഹത്യ ചെയുകയാണ് ഇരുവരും ചെയ്തതെന്നാണ് കരുതുന്നത്.

കഴിഞ്ഞ ലോക് ഡൗണ്‍ കാലഘട്ടത്തില്‍ മാര്‍ച്ച് മുതല്‍ സെപ്തംബര്‍ വരെ ജില്ലയില്‍ 23 കുട്ടികള്‍ ആത്മഹത്യ ചെയ്തിരുന്നു. പലവിധ കാരണങ്ങള്‍ ആണ് മരണത്തിനു ചൂണ്ടിക്കാണിക്കുന്നത്. ഇതില്‍ ലൈംഗിക ചൂഷണവും പ്രതിപാദിച്ചിരുന്നു. ഇത്തരം കേസുകളില്‍ അഭിരാമിക്ക് ബന്ധമുണ്ടോ എന്ന് അന്വേഷിച്ചേക്കും. കൂടുതല്‍ അന്വേഷണം നടത്താന്‍ പ്രതിയെ അടുത്ത ദിവസം കസ്റ്റഡിയില്‍ വാങ്ങുമെന്ന് സി. ഐ. ലാല്‍കുമാര്‍ മാധ്യമങ്ങളോടു പറഞ്ഞു .

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...