സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ അശ്ലീല പ്രദര്‍ശനം നടത്തിയ ആള്‍ പൊലീസ് പിടിയില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ അശ്ലീല പ്രദര്‍ശനം നടത്തിയ ആള്‍ ഒരു വര്‍ഷത്തിന് ശേഷം പൊലീസ് പിടിയില്‍. വഞ്ചിയൂര്‍ പുതിയതടത്തെ ഗോപകുമാറാണ് (37) ആണ് പോത്തന്‍കോട് ആണ്ടൂര്‍ക്കോണം കീഴാവൂരിലെ ഭാര്യ വീടിനു സമീപത്തുനിന്നും പൊലീസ് പിടിയിലായത്.

നഗരൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വഞ്ചിയൂര്‍, പട്ടള പുതിയതടം, രാലൂര്‍ക്കാവ് തുടങ്ങിയ പ്രദേശങ്ങളില്‍ കഴിഞ്ഞവര്‍ഷം ജനുവരി ഫെബ്രുവരി മാസങ്ങളിലാണ് സംഭവം നടന്നത് . ആളൊഴിഞ്ഞ സ്ഥലത്തു ഫോണ്‍ ചെയ്യാനെന്ന വ്യാജേന നിന്നശേഷം സ്‌കൂള്‍ വിട്ടു ഒറ്റയ്ക്ക് വീട്ടിലേക്കു പോകുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ അശ്ലീല പ്രദര്‍ശനം നടത്തി ഉടന്‍തന്നെ ഹെല്‍മറ്റും ധരിച്ചു സ്ഥലം വിടും. ഇത് പതിവാക്കി മുങ്ങിയിരുന്ന പ്രതിക്കെതിരെ പരാതികള്‍ വ്യാപകമായി. എന്നാല്‍ പൊലീസും സ്ഥലത്തെ നാട്ടുകാരുമായി ചേര്‍ന്ന് പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച്‌ അന്വേഷണം നടത്തിയെങ്കിലും പ്രതിയെ പിടിക്കാന്‍ കഴിഞ്ഞില്ല.തുടര്‍ന്ന് പരിസരത്തെ സിസിടിവി പരിശോധിച്ചപ്പോഴാണ് പ്രതിയുടെ വണ്ടിയുടെ അവ്യക്തമായ നമ്പര്‍ ലഭിച്ചത് .

മോട്ടോര്‍ വാഹനവകുപ്പുമായി സഹകരിച്ചു നടത്തിയ പരിശോധനയിലാണ് പ്രതി കുടുങ്ങിയത്.നഗരൂര്‍ പൊലീസ് സബ് ഇന്‍സ്പെക്ടര്‍ എം സാഹിലിന്‍റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കെതിരെ കുറ്റകൃത്യം ചെയ്യുന്നവരെ അറസ്റ്റ് ചെയ്യാനുള്ള പ്രത്യേക സ്‌ക്വാഡിലെ അംഗങ്ങളായ വനിതാ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ റീജ, സിവില്‍ പൊലീസ് ഓഫീസര്‍മാരായ പ്രവീണ്‍, പ്രജീഷ്, സംജിത് തുടങ്ങിയവര്‍ പോത്തന്‍കോട് നിന്നും പ്രതിയെ തന്ത്രപരമായി പിടിച്ചത്. അറസ്റ്റ് ചെയ്ത പ്രതിയെ ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...