പെണ്‍കുട്ടികള്‍ക്കു മുന്നില്‍ തുണി ഉയര്‍ത്തല്‍ വിനോദമാക്കിയ ഫോട്ടോഗ്രാഫര്‍ ഒടുവില്‍ പോലീസിന്റെ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പെണ്‍കുട്ടികള്‍ക്കു മുന്നില്‍ തുണി ഉയര്‍ത്തല്‍ വിനോദമാക്കിയ ഫോട്ടോഗ്രാഫര്‍ ഒടുവില്‍ പോലീസിന്റെ  പിടിയിലായി. നെടുമങ്ങാട് സ്വദേശിയായ നിതിനാണ് (28) കിളിമാനൂര്‍ പോലീസിന്റെ പിടിയിലായത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ കുറ്റത്തിനാണ് പോക്സോ നിയമപ്രകാരം പോലീസ് നടപടിയെടുത്തത്. മണ്ണന്തല മരുതൂരില്‍ വാടകയ്ക്ക് താമസിക്കുന്ന നിതിന്‍ തിങ്കളാഴ്ച വൈകിട്ട് കാരേറ്റ് പേടികുളത്ത് വെച്ച്‌ പെണ്‍കുട്ടികള്‍ക്കു മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തുകയായിരുന്നു. കിളിമാനൂര്‍ സ്കൂള്‍ ജംഗഷ്നില്‍ ഇത്തരത്തില്‍ നഗ്നതാ പ്രദര്‍ശനം നടക്കുന്നതായി നേരത്തെ പോലീസിനു വിവരം ലഭിച്ചിരുന്നു. ഇതിന്റെ  അടിസ്ഥാനത്തില്‍ പോലീസ് ഇവിടെ മഫ്ടിയില്‍ നിരീക്ഷണം ശക്തമാക്കിയിരുന്നു. സ്കൂള്‍ കഴിഞ്ഞ് നടന്നുവരുന്ന പെണ്‍കുട്ടികള്‍ക്കു മുന്നിലാണ് ഇയാള്‍ നഗ്നതാ പ്രദര്‍ശനം നടത്തിയത്.

തുടര്‍ന്ന് ബെെക്കില്‍ ഇയാള്‍ രക്ഷപെടാനും ശ്രമിച്ചു. അതിനിടയില്‍ ഈ വിവരം പെണ്‍കുട്ടികള്‍ നാട്ടുകാരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ സംഘടിച്ച്‌ രക്ഷപെടാന്‍ ശ്രമിച്ച പ്രതിയെ റോഡില്‍ തടഞ്ഞു നിനിര്‍ത്തി കിളിമാനൂര്‍ പോലീസിന് കൈമാറുകയായിരുന്നു. ഇയാള്‍ സമാന കുറ്റകൃത്യങ്ങളില്‍ നേരത്തേയും പ്രതിയാണെന്ന് പോലീസ് പറഞ്ഞു. 2021 നവംബറില്‍ പ്രതി സമാന രീതിയില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയശേഷം രക്ഷപെട്ടിരുന്നു. സമീപത്തെ വീട്ടിലെ സിസിടിവി കാമറയില്‍ നിന്ന് പ്രതിയുടെ ചിത്രം ലഭിച്ചെങ്കിലും ആളിനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. നാട്ടുകാര്‍ പിടികൂടിയ യുവാവിനെ പെണ്‍കുട്ടികള്‍ തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് പോക്സോ നിയമപ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് കോടതിയില്‍ ഹാജരാക്കി. പ്രതിയെ കോടതി റിമാന്‍ഡു ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവർത്തനമികവ് പരിഗണിക്കാതെ നേതൃത്വത്തെ തിരഞ്ഞെടുത്താൽ പ്രസ്ഥാനം തളരും ; പുതിയ എംഎസ്‌എഫ് നേതൃത്വത്തിനെതിരെ വിമർശനവുമായി...

0
മലപ്പുറം: എംഎസ്എഫ് പുതിയ സംസ്ഥാന കമ്മിറ്റിക്കെതിരെ പ്രതിഷേധ പ്രമേയം. മൊറയൂര്‍ പഞ്ചായത്ത്...

സീനിയർ വിദ്യാർത്ഥികളുടെ റാഗിങ് ചോദ്യം ചെയ്തു ; പ്ലസ് വൺ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണമെന്ന്...

0
കോഴിക്കോട്: പാലോറ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളെ പ്ലസ്...

കീർത്തനയുടെ മരണം : പ്രാഥമിക അന്വേഷണവുമായി ക്രൈംബ്രാഞ്ച് രംഗത്ത്, ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

0
കണ്ണൂർ: കണ്ണൂർ തില്ലങ്കേരിയിലെ 20കാരി കീർത്തനയുടെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം...

ആർഎസ്എസുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവനകൾ വാങ്ങില്ല ; കൂട്ടപ്രതിജ്ഞയുമായി അമേരിക്കൻ നേതാക്കൾ

0
വാഷിങ്ങ്ടണ്‍: രാഷ്ടട്രീയ സ്വയംസേവക് സംഘവുമായി (ആര്‍എസ്എസ്) ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവന സ്വീകരിക്കില്ലെന്ന്...