അടൂർ പോലീസ് വലയിലാക്കിയ മോഷ്ടാവിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്തപ്പോൾ തെളിഞ്ഞത് ആറു കേസുകൾ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : റോഡിലൂടെ ഒറ്റക്ക് നടന്നുപോകുകയോ വീട്ടുപരിസരത്ത് ഒറ്റക്ക് കാണപ്പെടുകയോ ചെയ്യുന്ന സ്ത്രീകളെ പരിചയം നടിച്ച് അടുത്തുകൂടിയശേഷം സ്വർണാഭരണങ്ങൾ കവരുന്ന മോഷ്ടാവിന്റെ കുറ്റസമ്മതമൊഴിയിൽ തെളിഞ്ഞത് നിരവധി സമാന കുറ്റകൃത്യങ്ങൾ. കൊല്ലം, പത്തനംതിട്ട ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി നിരവധി പിടിച്ചുപറി കേസുകൾ ഉണ്ടെങ്കിലും ഒരിക്കലും പോലീസ് പിടിയിലാവാതെ നടന്ന കൊല്ലം പാങ്ങോട് പവിത്രേശ്വരം കരിമ്പിൻപുഴ ശ്രീഭവനം വീട്ടിൽ ശ്രീജു (32) വിനെ കഴിഞ്ഞ ദിവസം അടൂർ പോലീസ് ദിവസങ്ങൾ നീണ്ട നിരീക്ഷണത്തിനൊടുവിൽ തന്ത്രപരമായും സാഹസികമായും പിടികൂടിയിരുന്നു.

81 വയസ്സുള്ള വായോധികയുടെ മാല കവർന്ന കേസിലാണ് ദിവസങ്ങൾ നീണ്ട നിരീക്ഷണത്തിനും ശ്രമകരമായ അന്വേഷണങ്ങൾക്കും ഒടുവിലാണ് അടൂർ പോലീസ് കുടുക്കിയത്. ജില്ലാ പോലീസ് മേധാവിയുടെ നിർദേശാനുസരണം രൂപീകരിച്ച അടൂർ ഡി വൈ എസ് പി അർ ബിനുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം മൂന്നായി തിരിഞ്ഞ് അന്വേഷണം നടത്തുകയായിരുന്നു. പ്രതിയെ പിടികൂടിയതിന് ശേഷം  ഇയാളുടെ വീട്ടിൽ  പോലീസ് ഇൻസ്‌പെക്ടർ ടി ഡി പ്രജീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ പരിശോധനയിൽ 5 പാവനോളം സ്വർണവും 6500 രൂപയും പിടിച്ചെടുക്കുകയും ചെയ്തു.

പിന്നീട്   അടൂർ പോലീസ് പ്രതിയെ കസ്റ്റഡിയിൽ വാങ്ങി രണ്ട് ദിവസമായി വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൂടുതൽ കുറ്റകൃത്യങ്ങളെപ്പറ്റി വെളിപ്പെടുത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ഇത്തരത്തിലുള്ള ആറു കേസുകൾ അടൂർ പോലീസ് സ്റ്റേഷനിൽ ഇന്നലെ രജിസ്റ്റർ ചെയ്തു. ഇതിൽ നാലെണ്ണം ഏനാത്ത് പോലീസ് സ്റ്റേഷൻ പരിധിയിലെ വിവിധ സ്ഥലങ്ങളിലും ഓരോന്നുവീതം അടൂർ, കുണ്ടറ സ്റ്റേഷനുകളുടെ പരിധിയിലും റിപ്പോർട്ട്‌ ആയവയാണ്. പ്രതിയുടെ കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിൽ ആദ്യം എടുത്ത കേസ് 2021 ആഗസ്റ്റ് മാസത്തിലെ ഒരു ദിവസം രാവിലെ 9.45 മണിക്ക് ഏനാത്ത് നിലക്കൽ തൂവയൂർ  റോഡിൽ ഒറ്റക്ക് നടന്നുപോയ സ്ത്രീയെ പരിചയം നടിച്ച് ഇയാൾ ബൈക്കിൽ കയറ്റിക്കൊണ്ടുപോയശേഷം അവരുടെ 4500 രൂപ അടങ്ങിയ പേഴ്സ് കവർന്നതിന് എടുത്തതാണ്. അടുത്തത് ഏനാത്ത് കടമ്പനാട് തൂവയൂർ കനാൽ റോഡിൽ കഴിഞ്ഞവർഷം ഒക്ടോബറിൽ കനാലിനോട് ചേർന്നുള്ള വീട്ടിൽ മുറ്റമടിച്ചുകൊണ്ടുനിന്ന സ്ത്രീയെ പരിചയം നടിച്ച് അവരുടെ സ്വർണമാല കവർന്നതിന് രജിസ്റ്റർ ചെയ്ത കേസ് ആണ്.

2021 നവംബർ ആദ്യ ആഴ്ചയിലൊരു ദിവസം രാവിലെ 8.30നും 9 മണിക്കുമിടയിൽ കുണ്ടറ കന്നിമുക്ക് മുളവന റോഡിൽ നടന്നുപോയ സ്ത്രീയുടെ സ്വർണമാല സമാനരീതിയിൽ മോഷ്ടിച്ചതിനെടുത്തതാണ് അടുത്ത കേസ്. കഴിഞ്ഞവർഷം ഡിസംബർ അവസാന ആഴ്ചയിലൊരു ദിവസം രാവിലെ 8.30 മണിയോടെ ഏനാത്ത് മാഞ്ഞാലി നിലമേൽ റോഡിലാണ് പിന്നീട് പിടിച്ചുപറി നടത്തിയത്. റോഡിലൂടെ നടന്നുപോയ സ്ത്രീയെ പരിചയം നടിച്ച് മോട്ടോർ സൈക്കിളിൽ കയറ്റി കൊണ്ടുപോയി 2 സ്വർണവളയും സ്വർണമാലയും പണമടങ്ങിയ പേഴ്സും കവരുകയായിരുന്നു.

ഏനാത്ത് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള കല്ലുകുഴി നെല്ലിമുകൾ റോഡിൽ ഒറ്റക്ക് നടന്നുപോയ സ്ത്രീയുടെ സ്വർണ മിന്നും കൊളുത്തുമുള്ള വരവുമാല  ഈവർഷം ജനുവരി ആദ്യ ആഴ്ചയിൽ രാവിലെ 10 30 മണിക്ക് മോഷ്ടിച്ചതിന് രജിസ്റ്റർ ചെയ്തതാണ് അഞ്ചമത്തെ കേസ്.  ജനുവരി ആദ്യ ആഴ്ചതന്നെ രാവിലെ 10.30 മണിയോടെ അടൂർ മേലൂട് ആലുമ്മൂട് റോഡിൽ നടന്നുപോയ സ്ത്രീയെ ബൈക്കിൽ കയറ്റിക്കൊണ്ടുപോയി ഒരു ജോഡി സ്വർണക്കമ്മലും 1000 രൂപയടങ്ങിയ പേഴ്സും കവർന്നതിന് രജിസ്റ്റർ ചെയതതാണ് ഒടുവിലെ കേസ്. കേസുകളുടെ എഫ് ഐ ആർ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനുകളിലേക്ക് അയച്ചുകൊടുത്തിട്ടുണ്ട്. പ്രതി ശ്രീജുവിനെ ചോദ്യം ചെയ്യലിന് ശേഷം കസ്റ്റഡി കാലാവധി അവസാനിച്ചതിനാൽ ഇന്ന് കോടതിയിൽ തിരികെ ഹാജരാക്കി തുടർന്ന് കോടതി പ്രതിയെ റിമാൻഡിൽ അയച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുമായി പോയ റോ റോ ബോട്ട് എഞ്ചിൻ തകരാറിനെ തുടർന്ന് കടലിലേക്ക് ഒഴുകി ;...

0
കൊച്ചി: കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം...

ആർ. സുഗതൻ വിവാദം; അനുകൂലമായി ഇറക്കിയ ഉത്തരവ് റദ്ദാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്

0
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍...

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...