പനി ബാധിതരുടെ എണ്ണം കൂടുന്നു ; വേണ്ടത്ര പരിശോധനകൾ നടത്തുന്നില്ലെന്ന് പരാതി

For full experience, Download our mobile application:
Get it on Google Play

കോന്നി : പനി ബാധിതരുടെ എണ്ണം വർദ്ധിക്കുമ്പോഴും കോന്നി ഗവ. മെഡിക്കൽ കോളേജിലും താലൂക്ക് ആശുപത്രിയിലും രോഗം നിർണയത്തിന് വേണ്ടത്ര പരിശോധനകൾ നടത്തുന്നില്ലെന്ന് പരാതി. ഇവിടെ ചികിത്സിച്ചിട്ടും രോഗം ഭേദമാകാത്തതിനാൽ പലരും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും ചികിത്സതേടുകയാണ്. മഴക്കാലത്തുള്ള സാധാരണ വൈറൽ പനിയാണ് മിക്കവർക്കും. വായുവിലൂടെ പകരുന്നതിനാൽ എളുപ്പത്തിൽ വ്യാപിക്കുന്നു. ക്ഷീണവും വിറയലും ശരീര വേദനയുമായാണ് രോഗികൾ എത്തുന്നത്. സർക്കാർ ആശുപത്രികളിൽ മണിക്കൂറോളം ക്യൂവിൽ നിന്ന് ഡോക്ടറെ കാണാൻ കഴിയാത്തവരും സ്വകാര്യ ആശുപത്രികളിൽ അഭയംതേടുന്നു.

പനി പടരുന്ന സാഹചര്യത്തിൽ സർക്കാ‌ർ ആശുപത്രികളിൽ കൂടുതൽ ഡോക്ടർമാരെയും ജീവനക്കാരെയും ആവശ്യമായ മരുന്നുകളും എത്തിക്കാൻ ആരോഗ്യ വകുപ്പിന്റെ അടിയന്തിര ഇടപെടൽ ഉണ്ടാകണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. മഴയ്ക്കു മുമ്പുള്ള ശുചീകരണ പ്രവർത്തനങ്ങൾ മിക്ക പഞ്ചായത്തുകളിലും കാര്യക്ഷമമായി നടന്നില്ല. ഇതുകാരണം കൊതുക് ശല്യം വർദ്ധിച്ചിട്ടുണ്ട്. ഓരോ വാർഡിലും ശുചീകരണത്തിന് ഫണ്ട് അനുവദിച്ചെങ്കിലും ചിലവാർഡുകളിൽ പേരിനു മാത്രമാണ് ശുചീകരണ പ്രവർത്തനങ്ങൾ നടന്നതെന്ന ആക്ഷേപവുമുണ്ട്. സർക്കാർ ആശുപത്രികളിൽ പനി ബാധിച്ച് എത്തുന്നവർക്ക് വേണ്ടത്ര പരിശോധനകൾ നടത്തുന്നില്ലെന്ന് പൊതുപ്രവർത്തകനായ വിജയകുമാർ കോന്നി പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ ഷട്ടർ നാളെ തുറക്കും ; തമിഴ്നാട് കമ്പം കൃഷിഭൂമിയിലേക്ക് വെള്ളം തുറന്ന്...

0
ഇടുക്കി : മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ ഷട്ടർ നാളെ തുറക്കും. തമിഴ്നാട് കമ്പം...

ആർ രാജേഷിന്റെ മൃതദേഹത്തോട് സംസ്ഥാന സർക്കാർ കാട്ടിയത് അങ്ങേയറ്റത്തെ ക്രൂരതയും അനാദരവുമാണ് എന്ന് പിണറായി...

0
തിരുവനന്തപുരം: കണ്ണൂർ ചെറുപുഴയിൽ പ്രളയ രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട് മരിച്ച തിരുവനന്തപുരം സ്വദേശി...

ഉത്തരേന്ത്യയിൽ അതിശക്ത മഴ തുടരുന്നു : നദികൾ കരകവിഞ്ഞു ; മരണം 97 ആയി

0
ഡൽഹി : ഉത്തരേന്ത്യയിൽ ശക്തമായ മഴ തുടരുന്നു. അസമിലെ പ്രളയത്തിൽ മരണസംഖ്യ...

ലോറിയിടിച്ച് പട്ടാമ്പി തിരുമിറ്റക്കോട് സ്വദേശി റിജാസ് മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം രംഗത്ത്

0
പാലക്കാട്: തൃശ്ശൂർ പുതുക്കാട് ലോറിയിടിച്ച് പട്ടാമ്പി തിരുമിറ്റക്കോട് സ്വദേശി റിജാസ് (22)...