കഴിഞ്ഞ 13 വർഷത്തിനിടെ കേരളത്തിലെ ക്വാറികളുടെ എണ്ണം 561 ആയി കുറഞ്ഞു ; കണക്ക് നിരത്തി മന്ത്രി പി. രാജീവ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേരളത്തിൽ കഴിഞ്ഞ 13 വർഷത്തിനുള്ളിൽ ക്വാറികളുടെ എണ്ണം 3104ൽ നിന്ന് 561 എണ്ണമായി കുറഞ്ഞെന്ന് വ്യവസായ മന്ത്രി പി രാജീവ്. ക്വാറികൾ പ്രവർത്തിക്കുന്നതുകൊണ്ടാണ് വയനാട് ഉരുൾപൊട്ടൽ സംഭവിച്ചതെന്ന മട്ടിൽ അപൂർവം ചില നിരീക്ഷണങ്ങളും ലേഖനങ്ങളും കാണുകയുണ്ടായെന്നും എന്നാൽ കഴിഞ്ഞ കുറച്ച് കാലമായി ക്വാറികളുടെ എണ്ണം കുറയുകയാണുണ്ടായതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. 2011ൽ കേരളത്തിൽ 3104 ക്വാറികൾ പ്രവർത്തിച്ചിരുന്നെങ്കിൽ ഇപ്പോൾ 15 വർഷം വരെ കാലാവധിയുള്ള ക്വാറിയിംഗ് ലീസുള്ള 417 ക്വാറികളും 3 വർഷം വരെ കാലാവധിയുള്ള ക്വാറിയിംഗ് പെർമിറ്റുള്ള 144 ക്വാറികളും മാത്രമാണ് പ്രവർത്തിക്കുന്നത്. 2012-ലെ സുപ്രീം കോടതിയുടെ വിധിയെ തുടർന്ന് കേരളത്തിലെ 2543 ക്വാറികളാണ് കേരളത്തിൽ പ്രവർത്തനം അവസാനിപ്പിച്ചത്. ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ക്വാറികളുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിക്കുന്നതിനായി എല്ലാ ജില്ലയിലും സ്ക്വാഡുകൾ സൃഷ്ടിക്കുകയും 3395 പരാതികളിൽ പരിശോധന നടത്തി നടപടികൾ സ്വീകരിക്കുകയും ചെയ്തു.

വയനാട് ജില്ലയെ പ്രത്യേകമായെടുത്താൽ ഉരുൾപൊട്ടലുണ്ടായ പുഞ്ചിരിമട്ടം എന്ന് അറിയപ്പെടുന്ന വനമേഖല ഹൈ ഹസാർഡ് സോണിൽ വരുന്ന പ്രദേശം ആയതിനാൽ അതിന് സമീപത്തൊന്നും തന്നെ ഒരു ക്വാറിക്ക് പോലും പ്രവർത്തനാനുമതി സംസ്ഥാന സർക്കാർ നൽകിയിട്ടില്ല. ഈ പ്രദേശത്തിന് 10.2 കിലോമീററർ ദൂരെയാണ് നിലവിൽ ഖനനാനുമതി നൽകി ഖനനപ്രവർത്തനം നടക്കുന്ന ഏറ്റവുമടുത്ത ക്വാറി സ്ഥിതി ചെയ്യുന്നത്. ജില്ലയിൽ നിലവിൽ 9 ക്വാറികൾ ആണ് പ്രവർത്തിക്കുന്നത്. മലപ്പുറം കവളപ്പാറയിലും 59 പേരുടെ മരണത്തിനിടയാക്കിയ ഉരുൾപ്പൊട്ടലുണ്ടായ പ്രദേശത്തിന് 10 കിലോമീറ്റർ ചുറ്റളവിൽ ഒരു ക്വാറി പോലും ഉണ്ടായിരുന്നില്ല. എന്നാൽ പത്രവാർത്തകളിൽ മലപ്പുറത്തേതെന്ന നിലയിൽ പറഞ്ഞിട്ടുള്ളത് പരിസ്ഥിതി ലോല പ്രദേശമല്ലാത്ത പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്തുള്ള കവളപ്പാറയിലെ വിവരങ്ങളാണ്. ഇവിടെയും 33 ക്വാറികൾ പ്രവർത്തിക്കുന്നുണ്ട് എന്ന രീതിയിൽ നൽകിയിട്ടുള്ളത് തീർത്തും തെറ്റായ വാർത്തയാണ്. 10 ക്വാറികൾ പോലും ഇവിടെ പ്രവർത്തിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർ. സുഗതന് നൽകിയ എസ്കോർട്ട് പരോൾ റദ്ദാക്കി ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്

0
തിരുവനന്തപുരം: കാപ്പ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ സുഗതന്...

പാകിസ്ഥാൻ ഈന്തപ്പഴത്തിന്റെ അനധികൃത ഇറക്കുമതി; ഗുജറാത്ത് തീരത്ത് വൻ വേട്ടയുമായി റവന്യൂ ഇന്റലിജൻസ്

0
അഹമ്മദാബാദ്: നിരോധനം മറികടന്ന് പാകിസ്ഥാനിൽനിന്ന് അനധികൃതമായി ഇറക്കുമതി ചെയ്ത 364 ടൺ...

ഇടുക്കിയിൽ ഓറഞ്ച് അലേർട്ട് നിയന്ത്രണം മറികടന്ന് പ്രവര്‍ത്തനം; എം. എം മണിയുടെ സഹോദരൻ നടത്തുന്ന...

0
ഇടുക്കി: ഇടുക്കി അടിമാലിയില്‍ ഓറഞ്ച് അലേര്‍ട്ട് ദിവസത്തെ നിരോധന ഉത്തരവ് മറികടന്ന്...

അബിൻ വർക്കി എം.എൽ.എയെ സന്ദർശിച്ച് രമേശ് ചെന്നിത്തലയും എ.പി അനിൽകുമാറും

0
പത്തനംതിട്ട: പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു ശേഷം താമസസ്ഥലത്തേക്കു പോകുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ്...