റെംഡെസിവിര്‍ ഇന്‍ജക്ഷന്‍ ആശുപത്രിയില്‍ നിന്ന് മോഷ്ടിച്ച്‌ കരിഞ്ചന്തയില്‍ വില്‍പ്പന : നഴ്സ് ഉള്‍പ്പെടെ നാലു പേര്‍ ഡല്‍ഹിയില്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ മരുന്നായ റെംഡെസിവിര്‍ ഇന്‍ജക്ഷന്‍ ആശുപത്രിയില്‍ നിന്ന് മോഷ്ടിച്ച്‌ കരിഞ്ചന്തയില്‍ വില്‍പ്പന നടത്തിയ നഴ്സ് ഉള്‍പ്പെടെ നാലു പേര്‍ ഡല്‍ഹിയില്‍ അറസ്റ്റിലായി . ഡല്‍ഹി മൂല്‍ചന്ദ് ആശുപത്രിയിലെ താല്‍ക്കാലിക നഴ്സായ ലളിതേഷ് ചൗഹാന്‍(24) , ഇവരുടെ സുഹൃത്ത് ശുഭം പട്നായിക്(23), സഹായികളായ വിശാല്‍ കശ്യപ്(22), വിപുല്‍ വര്‍മ(29) എന്നിവരെയാണ് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്.

ആശുപത്രിയില്‍ അത്യാസന്ന നിലയില്‍ ചികിത്സയിലിരിക്കെ മരിക്കുന്ന കോവിഡ് രോഗികളുടെ ഇന്‍ജക്ഷനാണ് ലളിതേഷ് ചൗഹാന്‍ മോഷ്ടിച്ചിരുന്നതെന്നും മറ്റുള്ളവര്‍ ഇത് ഉയര്‍ന്ന വിലയ്ക്ക് കരിഞ്ചന്തയില്‍ വിറ്റഴിച്ചെന്നും പോലീസ് വെളിപ്പെടുത്തി. കോവിഡ് രോഗിയുടെ ബന്ധുക്കള്‍ക്ക് ഇന്‍ജക്ഷന്‍ വില്‍ക്കാനെത്തിയ വിപുലിനെയാണ് പോലീസ് സംഘം ആദ്യം പിടികൂടിയത്. ഇയാള്‍ അനധികൃതമായി റെംഡെസിവിര്‍ ഇന്‍ജക്ഷന്‍ വില്‍ക്കുന്നുണ്ടെന്ന് നേരത്തെ തന്നെ വിവരം കിട്ടിയിരുന്നു. പിതാംപുരയില്‍ ഇന്‍ജക്ഷന്‍ വില്‍ക്കാനായി എത്തിയപ്പോഴാണ് കുടുങ്ങിയത്. ഇയാളെ ചോദ്യം ചെയ്തതോടെയാണ് സംഘത്തിലെ മറ്റുള്ളവരെക്കുറിച്ചും പോലീസിന് വിവരം ലഭിച്ചത്.

ആശുപത്രിയിലെ കോവിഡ് വാര്‍ഡില്‍ ജോലി ചെയ്യുന്ന ലളിതേഷ് ചൗഹാനാണ് സംഘത്തിന് റെംഡെസിവിര്‍ ഇന്‍ജക്ഷന്‍ മോഷ്ടിച്ച്‌ കൈമാറുന്നത്. ഇന്‍ജക്ഷന്‍ ഉപയോഗിച്ചെന്ന കൃത്രിമ രേഖയുണ്ടാക്കി ചികിത്സയിലുള്ളവരുടേതും ഇവര്‍ മോഷ്ടിച്ചിരുന്നു. ഇത് പിന്നീട് സുഹൃത്തായ ശുഭം പട്നായിക്കിന് കൈമാറും. ഇയാള്‍ മറ്റു രണ്ടു പേര്‍ക്ക് ഒരു ഇന്‍ജക്ഷന് 25,000 മുതല്‍ 35,000 രൂപ വരെ ഈടാക്കി വിറ്റഴിക്കും . വിപുലും വിശാലും ഇത് പിന്നീട് 50,000 രൂപയ്ക്കാണ് കരിഞ്ചന്തയില്‍ വിറ്റിരുന്നത്.

കോവിഡ് കേസുകള്‍ കുതിക്കുന്ന സാഹചര്യത്തില്‍ റെംഡെസിവിര്‍ ഇന്‍ജക്ഷനും ഓക്സിജന്‍ സിലിന്‍ഡറുകളും കരിഞ്ചന്തയില്‍ ഉയര്‍ന്ന വില ഈടാക്കി വില്‍പ്പന നടത്തുന്നത് ഡല്‍ഹിയില്‍ വ്യാപകമായിരിക്കുകയാണ്. ഇതുവരെ 49 കേസുകളാണ് ഇതു സംബന്ധിച്ച്‌ ഡല്‍ഹി പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...