വാഷിങ്ടണ്‍ : അമേരിക്കൻ വൈസ് പ്രസിഡന്റ് കമല ഹാരിസിന് വധഭീഷണി. ഫ്‌ളോറിഡ സ്വദേശിനിയായ നഴ്‌സ് നിവിയാനെ പെറ്റിറ്റ് ഫെൽപ്‌സ്(39) ആണ് അറസ്റ്റിലായത്.
കമല ഹാരിസിനെ വധിക്കുമെന്നായിരുന്നു നിവിയാനെയുടെ ഭീഷണി. ജയിലിൽ കഴിയുന്ന ഭർത്താവിന് ജെപേ ആപ്ലിക്കേഷൻ വഴി ഇവർ ഭീഷണി ഉയർത്തിയുള്ള വിഡിയോ അയച്ചു നൽകുകയായിരുന്നു. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെതിരെ ഇവർ വിദ്വേഷമുയർത്തി സംസാരിക്കുകയും ചെയ്തു. ഇത് സംബന്ധിച്ച് ഫ്‌ളോറിഡ ജില്ലാ കോടതിയിൽ പരാതി എത്തിയതോടെ യു.എസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ഊർജിതമാക്കി.