ഹോസ്റ്റൽ മുറിയിൽ നഴ്‌സ്‌ മരിച്ച നിലയിൽ ; ദുരൂഹത ആരോപിച്ച് കുടുംബം

For full experience, Download our mobile application:
Get it on Google Play

കാസര്‍കോട്: ബന്തിയോട്ടുള്ള സ്വകാര്യ ആശുപത്രിയിലെ നഴ്സായിരുന്നു 20കാരിയായ സ്മൃതി. സ്മൃതി ഇന്ന് ജീവനോടെയില്ല. ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. കൊല്ലം സ്വദേശിയായ സ്മൃതിയുടെ മരണത്തിൽ ദുരൂഹത ഉണ്ടെന്നാണ് സഹോദരിയും അച്ഛനും പറയുന്നത്. കൊല്ലം തെന്മലക്ക് സമീപമുള്ള ഉരുക്കുളത്ത് നിന്ന് ജോലി തേടി കാസർകോട്ടേക്കു വന്നതാണ് യുവതി. ബന്തിയോട്ടുള്ള സ്വകാര്യ ആശുപത്രിയിൽ നഴ്സിംഗ് ട്രെയിനിയായിരുന്നു. ഈ 20കാരി ഇന്ന് ജീവനോടെയില്ല. ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് കഴിഞ്ഞ ദിവസം ഉച്ചയോടെയാണ്. സ്മൃതിയുടെ മരണ വാർത്തയറിഞ്ഞ് അച്ഛനും സഹോദരിയും കൊല്ലത്തുനിന്ന് കാസർകോട് എത്തി. ജീവനൊടുക്കിയതാണെന്ന് വീട്ടുകാർ ഇപ്പോഴും വിശ്വസിക്കുന്നില്ല.

അതേസമയം കഴിഞ്ഞ ദിവസം ആശുപത്രിയില്‍ എത്തിയ രോഗിക്ക് സ്മൃതി മരുന്ന് മാറി നല്‍കിയിരുന്നുവെന്ന് മെഡിക്കൽ ഡയറക്ടർ പറഞ്ഞു. ആന്‍റിബയോട്ടിക് കൊടുക്കുന്നതിന് പകരം പനിയുടെ ഇൻജക്ഷൻ കൊടുത്തു. ഇതുമായി ബന്ധപ്പെട്ട് ഡോക്ടര്‍ വിശദീകരണം ചോദിച്ചതിന്‍റെ മാനസിക വിഷമം സ്മൃതിക്കുണ്ടായിരുന്നെന്ന് ആശുപത്രി മാനേജ്മെന്‍റ് സൂചിപ്പിക്കുന്നു. പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തും. പോസ്റ്റ് മോർട്ടം റിപ്പോർട്ടിന്‍റെ കൂടി അടിസ്ഥാനത്തിൽ അന്വേഷണം വ്യാപിപ്പിക്കുമെന്ന് കുമ്പള പോലീസ് പറയുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുതലപ്പൊഴിയിലും വിഴിഞ്ഞതും വള്ളം മറിഞ്ഞുണ്ടായ അപകടം ; മത്സ്യത്തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു

0
തിരുവനന്തപുരം: മുതലപ്പൊഴിയിലും വിഴിഞ്ഞത്തും വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കുള്ള തിരച്ചില്‍...

പശ്ചിമേഷ്യയിലെ അമേരിക്കന്‍ പൗരന്മാര്‍ക്ക് ട്രംപിന്റെ നിര്‍ദേശം ; പ്രത്യാക്രമണം കടുപ്പിക്കുമെന്ന് ഇറാന്‍

0
വാഷിങ്ടണ്‍: സംഘര്‍ഷം രൂക്ഷമായതോടെ പശ്ചിമേഷ്യയിലെ അമേരിക്കന്‍ പൗരന്മാര്‍ക്ക് നിര്‍ദേശവുമായി യുഎസ് പ്രസിഡന്റ്...

തോൽവിയും വിഭാ​ഗീയതയും ; പയ്യന്നൂരിൽ നടപടിക്കൊരുങ്ങി സിപിഎം

0
കണ്ണൂർ: പയ്യന്നൂരിലെ തെരെഞ്ഞെടുപ്പ് തോൽവിയിൽ സിപിഎം നടപടിക്കൊരുങ്ങുന്നതായി റിപ്പോർട്ട്. പയ്യന്നൂർ ഏരിയ കമ്മറ്റി...

അമേരിക്കയുടെ സുപ്രധാന അടിസ്ഥാന സൗകര്യ ശൃംഖലയെ ലക്ഷ്യമിട്ട് വീണ്ടും സൈബർ ആക്രമണം

0
വാഷിങ്ടൺ: അമേരിക്കയുടെ സുപ്രധാന അടിസ്ഥാന സൗകര്യ ശൃംഖലയെ ലക്ഷ്യമിട്ട് വീണ്ടും സൈബർ...