തൃശൂര്‍ ജില്ലയില്‍ നഴ്‌സുമാര്‍ ഇന്ന് മുതല്‍ അനിശ്ചിതകാലത്തേക്ക് പണിമുടക്കും

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍; തൃശൂര്‍ ജില്ലയില്‍ നഴ്‌സുമാര്‍ ഇന്ന് മുതല്‍ അനിശ്ചിതകാലത്തേക്ക് പണിമുടക്കും. യുഎന്‍എയ്ക്ക് കീഴിലുള്ള മുഴുവന്‍ ജീവനക്കാരും അത്യാഹിത വിഭാഗത്തിലെ ജീവനക്കാരും പണിമുടക്കും. കൈപ്പറമ്പ് നൈല്‍ ആശുപത്രി ഉടമയെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. സമരം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് ജൂബിലി മിഷന്‍ ആശുപത്രി അധികൃതര്‍ പറഞ്ഞു. നൈല്‍ ആശുപത്രിയിലെ നഴ്‌സുമാരെ എം.ഡി മര്‍ദിച്ചെന്ന ആരോപണത്തിലാണ് നഴ്‌സുമാരുടെ ദിവസങ്ങളായുള്ള പ്രതിഷേധം. മന്ത്രി കെ രാജന്‍ ഇടപെട്ട് ആദ്യഘട്ടത്തില്‍ വിഷയത്തില്‍ ചര്‍ച്ച നടത്തിയിരുന്നെങ്കിലും തുടര്‍ നടപടികളുണ്ടായിരുന്നില്ല.

പിന്നീട് കൃത്യമായ അന്വേഷണം നടത്തുമെന്ന് ജില്ലാ കളക്ടറും അറിയിച്ചിരുന്നു. എന്നാല്‍ നഴ്‌സുമാരുടെ നിര്‍ദേശങ്ങള്‍ അംഗീകരിക്കാതെ വന്നതോടെയാണ് പണിമുടക്കിലേക്ക് കടക്കുന്നത്. അത്യാഹിത വിഭാഗത്തിലെ ജീവനക്കാര്‍ ഉള്‍പ്പടെ പണിമുടക്കും. ജില്ലയിലെ വിവിധ സ്വകാര്യ ആശുപത്രികളിലായി 5000ത്തിലേറെ രോഗികള്‍ ചികിത്സയിലുണ്ടെന്നാണ് നിഗമനം. സമരം ഈ രോഗികളെ ബാധിക്കും എന്നതിനാല്‍ എന്തുചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ് ആശുപത്രി മാനേജ്‌മെന്റുകള്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സായുധ സേനകളിൽ സേനാ മേധാവിക്ക് പൂർണ അധികാരം ; ഉത്തരവിറക്കി പാകിസ്ഥാൻ

0
ഇസ്ലാമാബാദ് : പാകിസ്ഥാന്റെ കര, നാവിക, വ്യോമ സേനകളെ പൂർണ്ണമായും ഏകോപിപ്പിച്ചുകൊണ്ടുള്ള...

കൊണ്ടോട്ടിയിൽ കോളജിൽ ഓണാഘോഷത്തിന് വിദ്യാർഥികൾ എത്തിയ കാറിൽ നിന്ന് എംഡിഎംഎ പിടികൂടി ; എക്‌സൈസ്...

0
മലപ്പുറം : എക്‌സൈസ് ആന്റി നർകോട്ടിക് സ്‌ക്വാഡ് കൊണ്ടോട്ടിയിൽ കോളജ് പരിസരത്തു...

മകളുടെ വിവാഹത്തിന് വാങ്ങിയ സ്വർണം കവർന്നു ; തൃശൂരിൽ വസ്ത്ര വ്യാപാരിക്ക് നഷ്ടമായത് 50...

0
തൃശൂർ: തൃശൂർ പേരാമംഗലത്ത് അൻപത് പവന്റെ കവർച്ച. തുണിക്കട ഉടമയുടെ വീട്ടിലാണ്...

ശിക്ഷാകാലാവധി പൂർത്തിയാക്കിയ സിഖ് തടവുകാരെ വിട്ടയയ്ക്കണം ; പഞ്ചാബിൽ ഏഴ് മണിക്കൂർ ഹർത്താൽ

0
ചണ്ഡീഗഢ് : ശിക്ഷാകാലാവധി പൂർത്തിയാക്കിയിട്ടും പതിറ്റാണ്ടുകളായി ജയിലിൽ തുടരുന്ന സിഖ് തടവുകാരുടെ...