മലപ്പുറത്ത് നേഴ്‌സിന്റെ ആത്മഹത്യ ; ജനറൽ മാനേജരുടെ മാനസിക പീഡനം മൂലമെന്ന് ആരോപണം

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: മലപ്പുറം കുറ്റിപ്പുറം സ്വകാര്യ ആശുപത്രിയിൽ നേഴ്‌സ് ആത്മഹത്യ ചെയ്തത് ജനറൽ മാനേജറുടെ മാനസിക പീഡനം കൊണ്ടാണെന്ന് ആരോപണം. ആശുപത്രി ജനറൽ മാനേജറായ അബ്ദുൽ റഹ്മാനെതിരെയാണ് പരാതി. കോതമംഗലം സ്വദേശി 20 കാരിയായ അമീനയാണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ശനിയാഴ്ചയാണ് കുറ്റിപ്പുറം സ്വകാര്യ ആശുപത്രിയിലെ ഹോസ്റ്റലിൽ നേഴ്‌സായ അമീനയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഗുളികകൾ കഴിച്ച് അബോധവസ്ഥയിലായ അമീനയെ പ്രാഥമിക ചികിത്സയ്ക്കുശേഷം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുക ആയിരുന്നു.

ആശുപത്രി ജനറൽ മാനേജരായ അബ്ദുൽ റഹ്മാന്റെ മാനസിക പീഡനമാണ് ആത്മഹത്യക്ക് കാരണമെന്നാണ് കൂടെ ജോലിചെയ്തവരുടെ ആരോപണം. മുമ്പും നിരവധി പേർക്ക് ഇയാളുടെ മാനസിക പീഡനം നേരിട്ടതായി ആരോപണമുണ്ട്. പലർക്കും ജോലി അവസാനിപ്പിച്ച് പോകേണ്ടിവന്നിട്ടുണ്ടെന്നും ഇവർ പറയുന്നു. ഇയാൾക്കെതിരെ ആശുപത്രിയിൽ ജോലി ചെയ്യുന്നവരും മുമ്പ് ചെയ്തവരും ഉൾപ്പെടെ 10 ഓളം പേർ കുറ്റിപ്പുറം പോലീസിന് പരാതി നൽകുകയും ചെയ്തിട്ടുണ്ട്. പരാതി ഉയർന്നതോടെ അബ്ദുൽ റഹ്മാനെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടുവെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും ആശുപത്രി മാനേജ്‌മെന്റ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യെമനിൽ കരയുദ്ധം രൂക്ഷമാകുന്നു; ഹൂത്തി വിമതരുടെ ആക്രമണത്തിൽ അറുപതോളം സാധാരണക്കാർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

0
സന: യമനിൽ കരയുദ്ധം വീണ്ടും ശക്തമായതായി റിപ്പോർട്ടുകൾ. സഖ്യസേനയുടെയും സർക്കാർ അനുകൂല...

ചിറയിൻകീഴ് എംഎൽഎക്ക് മാതൃക മുഖ്യമന്ത്രിയെന്ന് എം വി ജയരാജൻ

0
കണ്ണൂർ: ചിറയിൻകീഴ് എംഎൽഎക്ക് മാതൃക മുഖ്യമന്ത്രിയെന്ന് എം വി ജയരാജൻ. മുഖ്യമന്ത്രി...

ആകാശത്തേക്ക് ഉയർന്നത് കറുത്ത ചാരമേഘങ്ങൾ ; അഗ്നിപർവ്വതം പൊട്ടിത്തെറിച്ചതോടെ ആറ് വിമാനത്താവളങ്ങൾ അടച്ചു

0
ജക്കാർത്ത: അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു. താൽക്കാലികമായി അടച്ചത് ആറ് വിമാനത്താവളങ്ങൾ. ഇന്തോനേഷ്യയിൽ കുടുങ്ങിയത്...

വിവാദ വാഹന മോഡിഫിക്കേഷൻ ; പിഴ തുകയായ 50000 രൂപ അടയ്ക്കാൻ മുന്നോട്ട് വന്ന...

0
പത്തനംതിട്ട: ഓഫ് റോഡ് വാഹനത്തിൻറെ പിഴയിട്ട സംഭവത്തിൽ ഓഫ് റോഡ് വാഹനത്തിന്റെ...