എറണാകുളം : നഴ്‌സുമാര്‍ സേവനത്തിന്റേയും ജീവകാരുണ്യത്തിന്റെയും പ്രതീകമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എറണാകുളം ഗവണ്‍മെന്റ് നഴ്‌സിംഗ് സ്‌കൂള്‍ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നഴ്‌സിംഗ് മേഖലയുടെ വിലമതിക്കാനാകാത്ത പരിചരണം വളരെ വലിയ രീതിയില്‍ തിരിച്ചറിഞ്ഞ കാലമാണ് കടന്നുപ്പോയത്. സ്വജീവിതം പോലും പണയപ്പെടുത്തി ജീവിച്ച നഴ്‌സുമാര്‍ നമ്മുടെ മനസ്സില്‍ ഇടം നേടിയതാണ്. ലിനി നഴ്‌സ് നമ്മുടെ ഓര്‍മ്മയിലുണ്ട്. നഴ്‌സിംഗ് മേഖലയിലെ സമാനതകള്‍ ഇല്ലാത്ത പ്രതീകമാണ് നഴ്‌സ് ലിനി. നഴ്‌സുമാര്‍ ജീവകാരുണ്യത്തിന്റെ പ്രതീകമാണ്. നഴ്‌സിംഗ് സേവനത്തിന്റെ കൂടി പ്രതീകമാണ്. നഴ്‌സിംഗ് പഠനരംഗത്തും, റിക്രൂട്ടിംഗ് രംഗത്തും ശ്രദ്ധേയമായ മാറ്റമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വകാര്യ മേഖലയില്‍ നഴ്‌സിംഗ് വേതനം മിനിമം 20000 ആക്കി. ഈ വര്‍ഷം 1070 BSc നഴ്‌സിംഗ് സീറ്റുകള്‍ സര്‍ക്കാരിന് വര്‍ദ്ധിപ്പിക്കാന്‍ സാധിച്ചു. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന് നഴ്‌സിംഗ് പഠനത്തില്‍ സംവരണം ഏര്‍പ്പെടുത്തിയതായും മുഖ്യമന്ത്രി അറിയിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























