തിരുവനന്തപുരം : വര്‍ക്കല താലൂക്ക് ആശുപത്രിയിലെ നഴ്‌സിംഗ് ഓഫീസിലെ ഗ്രേഡ് വണ്‍ ഓഫീസര്‍ പി.എസ് സരിത (46) കോവിഡ് ബാധിച്ചു മരിച്ചു. കല്ലറ സി.എഫ്.എല്‍.ടി.സിയില്‍ കോവിഡ് ഡ്യുട്ടിയില്‍ ആയിരുന്നു. ഇന്നലെയാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് വീട്ടില്‍ ക്വാറന്റീനില്‍ ആയിരുന്നു. രാവിലെ ബന്ധുക്കള്‍ ഭക്ഷണവുമായി എത്തിയപ്പോള്‍ അവശനിലയില്‍ കണ്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 24 ഡോക്ടര്‍മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 109 ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
വർക്കല താലൂക്ക് ആശുപത്രിയിലെ നഴ്‌സിംഗ് ഓഫീസർ കോവിഡ് ബാധിച്ചു മരിച്ചു
RECENT NEWS
Advertisment