മന്ത്രി കെ രാജൻ നൗഫലിനോട് മാപ്പ് പറയാൻ തയ്യാറാകണമെന്ന് ഓ ജെ ജനീഷ്

For full experience, Download our mobile application:
Get it on Google Play

വയനാട് : മന്ത്രി കെ രാജൻ നൗഫലിനോട് മാപ്പ് പറയാൻ തയ്യാറാകണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് ഓ ജെ ജനീഷ്. നൗഫലിന്റെ വീട്ടിൽ അതിക്രമിച്ചു കയറിയാണ് രാജൻ വിള്ളൽ പരിശോധിച്ചത്. നൗഫലിന്റെ തൊട്ടടുത്ത വീടുകളിലും വിള്ളൽ ഉണ്ടായിരുന്നു അവിടെ രാജൻ പരിശോധന നടത്തിയില്ല. ദുരന്തബാധിതരെ മുൻനിർത്തി രാഷ്ട്രീയം പറഞ്ഞതും അപമാനിച്ചതും ശരിയായില്ലെന്നും ഓ ജെ ജനീഷ് വ്യക്തമാക്കി. ടൗൺ ഷിപ്പ് വിള്ളൽ, മന്ത്രി രാജൻ ഏറ്റവും ചുരുങ്ങിയത് കാര്യങ്ങൾ ബോധ്യപ്പെടുത്തേണ്ടത് നൗഫലിനെയാണ്. നൗഫലിനോട് സംസാരിക്കാതെ മന്ത്രി സിപിഐഎം ജില്ലാ സെക്രട്ടറിയോടാണ് സംസാരിച്ചത്. മന്ത്രി കിളി പോയതുപോലെ പെരുമാറി എന്നാണ് നൗഫൽ എന്നോട് പറഞ്ഞത്. ഡി വൈ എഫ് ഐ ക്ക് സൈബർ ലിഞ്ചിംഗ് നടത്താൻ ആരും അവകാശം നൽകിയിട്ടില്ല. വയനാട്ടിലെ ദുരന്തബാധിതർക്ക് അഭിപ്രായം പറയണമെങ്കിൽ ഡിവൈഎഫ്ഐയെ പേടിക്കണോ ?.

ഡിവൈഎഫ്ഐക്കാരെ ജനങ്ങൾ ഏത് രീതിയിൽ ബഹുമാനിക്കണം എന്ന് വി വസീഫ് വ്യക്തമാക്കണം. കേരളത്തിലെ ജനങ്ങളിൽ നിന്ന് പണം പിരിച്ചു ഊരാളുങ്കൽ സൊസൈറ്റിക്ക് കൈമാറി ഡിവൈഎഫ്ഐ എല്ലാവരെയും പറ്റിക്കുന്നു. മമ്മൂട്ടിക്കും നൗഫലിനും കേരളത്തിലുള്ളത് ഒരേ അവകാശമാണ്. 16 കുടുംബാംഗങ്ങളെയും സർക്കാരിൽ ഉള്ള വിശ്വാസത്തെയുമാണ് നൗഫലിന് നഷ്ടപ്പെട്ടത്. വയനാട് ദുരിതാശ്വാസനിധി സിഎംഡിആർഎഫ്ന് കൈമാറും എന്നായിരുന്നു വി കെ സനോജ് പറഞ്ഞ്. എന്നാൽ സിഎംഡിആർഎഫ് ൽ ലഭിച്ച 278 കോടിയിൽ ഡി വൈ എഫ് ഐ നൽകിയ 20 കോടിയില്ലെന്നും ഓ ജെ ജനീഷ് ആരോപിച്ചു. ഇത് സനോജ് പുറത്തുവിട്ട രേഖകൾ പ്രകാരം വ്യക്തമാണ്. അങ്കമാലിയിലെ കാനറ ബാങ്കിലേക്ക് ആണ് പണം കൈമാറിയതെന്നും ജനീഷ് ആരോപിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇൻസ്റ്റ വഴി പരിചയം ; പെൺകുട്ടിയെ വിളിച്ചുവരുത്തി പീഡിപ്പിച്ചു ; പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ അറസ്റ്റിൽ

0
മുംബൈ : പതിനാല് വയസ്സുള്ള പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയും ദൃശ്യങ്ങൾ...

മാല മോഷണ സംഘത്തിലെ രണ്ട് സ്ത്രീകള്‍ പോലീസ് പിടിയില്‍

0
മീനങ്ങാടി: ജില്ലയിലുടനീളം നാട്ടുകാരെ ആശങ്കയിലാഴ്ത്തിയ മാല കവര്‍ച്ചാ സംഘത്തിലെ രണ്ട് സ്ത്രീകള്‍...

ഇന്ത്യയുമായി രാഷ്ട്രീയ-സാമ്പത്തിക പങ്കാളിത്തം ശക്തമാക്കണം ; അഭ്യർത്ഥനയുമായി അഫ്ഗാൻ എംബസി

0
ന്യൂഡൽഹി: മേഖലയിൽ സുസ്ഥിരതയും സാമ്പത്തിക അഭിവൃദ്ധിയും ഉറപ്പാക്കാൻ ഇന്ത്യയുമായി കൂടുതൽ ആഴത്തിലുള്ള...

കടയിൽ സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി

0
തൃശൂര്‍: കുട്ടികള്‍ക്കും യുവാക്കള്‍ക്കും മറ്റും വില്‍പന നടത്തുന്നതിനായി സൂക്ഷിച്ച നിരോധിത പുകയില...