തിരുവനന്തപുരം : കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷക വിരുദ്ധ നിയമങ്ങള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന പ്രമേയത്തെ ബിജെപി എംഎല്‍എ ഒ രാജഗോപാൽ എതിർത്തില്ല. അതേസമയം പ്രധാനമന്ത്രിക്കും കേന്ദ്രത്തിനുമെതിരായ പരാമർശങ്ങളെ എതിർക്കുന്നതായി രാജഗോപാൽ പറഞ്ഞു.
കേന്ദ്രം പാസാക്കിയ നിയമം കർഷകർക്ക് എല്ലാ സംരക്ഷണവും ഉറപ്പുവരുത്തുന്നതാണ്. മറിച്ചുള്ള പരാമർശങ്ങളെ എതിർക്കുന്നു. ഏത് സംസ്ഥാനങ്ങൾക്കും അവരുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ നിയമം ഉണ്ടാക്കാം. കാർഷിക സംരക്ഷണ നിയമങ്ങളുടെ കാര്യത്തിൽ കേരളം മറ്റുസംസ്ഥാനങ്ങളേക്കാൾ ഏറെ മുന്നിലാണെന്നും രാജഗോപാൽ സഭയില്‍ വ്യക്തമാക്കി.