കെ – റെയില്‍ കടന്നുപോകുന്ന പ്രദേശത്തല്ലെന്നു രേഖ ഹാജരാക്കണം ; വീടുകള്‍ക്കു താമസാനുമതി സര്‍ട്ടിഫിക്കറ്റ് നിഷേധിക്കാന്‍ തുടങ്ങി

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : സില്‍വര്‍ലൈന്‍ സര്‍വേ നമ്പരില്‍പ്പെട്ട വീടുകള്‍ക്കു താമസാനുമതി സര്‍ട്ടിഫിക്കറ്റ് (ഒക്യുപന്‍സി) നിഷേധിക്കാന്‍ തുടങ്ങി. സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് തീരുമാനം. നിര്‍മ്മാണം പൂര്‍ത്തിയായ വീടുകള്‍ക്കും വ്യവസ്ഥ ബാധകമാണ്. പാത കടന്നു പോകുന്ന പ്രദേശങ്ങളിലെല്ലാം, അന്തിമ രൂപരേഖ വരുന്നതുവരെ നിര്‍മ്മാണം മരവിപ്പിച്ച നിലയിലാണ്. നിര്‍മ്മാണം പൂര്‍ത്തിയായ വീടിന് സര്‍ട്ടിഫിക്കറ്റ് നല്‍കണമെങ്കില്‍ കെ – റെയില്‍ കടന്നുപോകുന്ന പ്രദേശത്തല്ലെന്നു വില്ലേജ് ഓഫീസില്‍ നിന്ന് രേഖ ഹാജരാക്കണമെന്ന് കോലഴി പഞ്ചായത്ത് ഒരു വീട്ടുടമയോട് ആവശ്യപ്പെട്ടു. എന്നാല്‍, ഇങ്ങനെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയവര്‍ക്കും ഇതുവരെ ഒക്യുപെന്‍സി അനുവദിച്ചിട്ടില്ല.

വീടു നിര്‍മ്മാണത്തിനും വില്ലേജ് ഓഫീസില്‍ നിന്നുളള രേഖ വേണ്ടിവരുമെന്നാണ് പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കുന്നത്. നിലവില്‍ ഏറ്റെടുക്കുന്ന ഭൂമി ഏതെന്നു പ്രഖ്യാപിക്കാതെ ഭൂമിയിലെ നിര്‍മ്മാണം മരവിപ്പിക്കാറില്ല. റവന്യു വകുപ്പാണ് ഇതിന് മുന്നിട്ടിറങ്ങേണ്ടത്. എന്നാല്‍, തദ്ദേശ വകുപ്പ് നേരിട്ടു ഭൂമി മരവിപ്പിക്കുകയാണ് ചെയ്തത്. മരവിപ്പിക്കല്‍ എന്ന് രേഖയില്‍ പറയുന്നുമില്ല. ഇതോടെ, കൂടുതല്‍ പ്രതിസന്ധിയിലായിരിക്കുകയാണ് വീട്ടുടമകള്‍. വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രക്ഷോഭം നടത്താനൊരുങ്ങുകയാണ് കെ – റെയില്‍ വിരുദ്ധ സമിതി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​’ധർമ്മേന്ദ്ര പ്രധാന്റെ കൈകളിൽ 17 വിദ്യാർത്ഥികളുടെ ചോരയുണ്ട്’; കേന്ദ്രമന്ത്രിക്കെതിരെ കടുത്ത ആരോപണവുമായി അഭിജീത് ദീപ്കെ

0
ന്യൂഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനെതിരെ സിജെപി സ്ഥാപകന്‍ അഭിജീത്...

​’ദുരിതാശ്വാസ നിധിയിലെ ഒരു പൈസ പോലും നഷ്ടപ്പെട്ടിട്ടില്ല, പൂർണ്ണമായും സുരക്ഷിതമാണ്’; സി.എ.ജി റിപ്പോർട്ട് തള്ളി...

0
തിരുവനന്തപുരം: ഇടത് സർക്കാരിന്റെ കാലത്ത് ദുരിതാശ്വാസ നിധിയില്‍ നിന്നും 262 കോടി...

എലോഹിം വർഷിപ്പ് സെന്ററിന് മുന്നിലെ പ്രതിഷേധം നിയമക്കുരുക്കിൽ; നാല് ബിജെപി നേതാക്കൾക്കെതിരെ കേസ്

0
പത്തനംതിട്ട: ഓമല്ലൂര്‍ എലോഹിം ഗ്ലോബല്‍ വര്‍ഷിപ്പ് സെന്ററില്‍ പ്രര്‍ത്ഥന നടത്താന്‍ എത്തിയ...

ഭാവിവരനെ കൊലപ്പെടുത്തിയ ശേഷം വധുവിന്റെ ഹൃദയഭേദകമായ കുറിപ്പ്; ‘എന്റെ ജന്മദിനത്തിൽ തന്നെ നീ എന്നെ...

0
പൂനെ: ട്രെക്കിംഗിനിടെ താഴ്ചയിലേക്ക് വീണ് യുവാവ് മരിച്ച സംഭവം ആസൂത്രിത കൊലപാതകമാണെന്ന്...