സജി ചെറിയാന്റെ ഓഫീസിലേക്ക് സര്‍വേക്കല്ലുമായി ബിജെപി മാര്‍ച്ച്‌

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : സര്‍വേക്കല്ലുകള്‍ ഊരിയാല്‍ വിവരമറിയുമെന്ന് ഭീഷണി മുഴക്കിയ മന്ത്രി സജി ചെറിയാന്റെ ഓഫീസിലേക്ക് സര്‍വേക്കല്ലുമായി ബിജെപി മാര്‍ച്ച്‌ നടത്തി. സില്‍വര്‍ലൈനിനെതിരേ സമരം ചെയ്യുന്നവര്‍ തീവ്രവാദികളാണെന്ന് അധിക്ഷേപിച്ച മന്ത്രിക്കെതിരെ നടത്തിയ മാര്‍ച്ച്‌ ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ.എസ്.സുരേഷ് ഉദ്ഘാടനം ചെയ്തു. മന്ത്രി മാഫിയകളാണ് ഇവിടം ഭരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. നെഞ്ചത്തടിച്ച്‌ നിലവിളിക്കുന്ന പാവങ്ങളെ തീവ്രവാദികളായി കാണുന്നത് കമ്യൂണിസത്തിന്റെ ഗതികേടാണ്. ബഫര്‍ സോണുമായി ബന്ധപ്പെട്ട് മന്ത്രി പറഞ്ഞത് പച്ചക്കള്ളമാണെന്ന് കെ – റെയില്‍ എംഡിയുടെ തിരുത്തോടെ തന്നെ വ്യക്തമായതാണ്. ഏത് കൊള്ളക്കാര്‍ക്ക് വേണ്ടിയാണ് പദ്ധതി നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ചെങ്ങന്നൂര്‍ മണ്ഡലം പ്രസിഡന്റ് പ്രമോദ് കാരയ്ക്കാട് അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് എം.വി ഗോപകുമാര്‍ മുഖ്യപ്രഭാഷണം നടത്തി.മാര്‍ച്ചില്‍ സ്ത്രീകള്‍ അടക്കം നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. ഓഫീസിന് കുറച്ചകലെ പോലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ച്‌ മാര്‍ച്ച്‌ തടഞ്ഞു. ബാരിക്കേഡുകള്‍ തള്ളി നീക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചത് സംഘര്‍ഷത്തിലേക്ക് നയിച്ചു. ദക്ഷിണ മേഖലാ സെക്രട്ടറി ബി.കൃഷ്ണകുമാര്‍, ജില്ലാ സെക്രട്ടറി സജു ഇടക്കല്ലില്‍, ഡോ.ഗീത, ട്രഷറര്‍ കെ.ജി കര്‍ത്ത, മാന്നാര്‍ മണ്ഡലം പ്രസിഡന്റ് സതീഷ് കൃഷ്ണന്‍, മണ്ഡലം ജനറല്‍ സെക്രട്ടറി അനീഷ് മുളക്കുഴ തുടങ്ങിയവര്‍ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം

0
ബങ്കുര: പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം. ബങ്കുരയിലാണ്...

പാകിസ്ഥാന് താലിബാന്റെ കടുത്ത മുന്നറിയിപ്പ്

0
കാബൂൾ: അഫ്ഗാനിസ്ഥാനെതിരായ ഏതൊരു ആക്രമണത്തിനും കടുത്ത മറുപടി നൽകുമെന്ന് അഫ്ഗാൻ...

കുട്ടി സഖാവ് എന്ന അക്കൗണ്ട് മെറ്റ സസ്പെൻഡ് ചെയ്തതിനെ വിമർശിച്ച് പി എ മുഹമ്മദ്...

0
കോഴിക്കോട് : ഇന്‍സ്റ്റഗ്രാമില്‍ വൈറലായ ‘കുട്ടി സഖാവ്’ എന്ന അക്കൗണ്ട് മെറ്റ...

വയനാട് കാണാതായ 29കാരൻ സുധീഷ് എന്ന മുരളിയുടെ മൃതദേഹം കണ്ടെത്തി

0
കൽപ്പറ്റ: വയനാട് വടക്കനാട്ടിൽ കഴിഞ്ഞ ദിവസങ്ങളിൽ ദുരൂഹമായി കാണാതായ 29കാരൻ സുധീഷ്...