വിദേശ വനിതയെ മയക്കുമരുന്ന് ചേര്‍ത്ത സിഗരറ്റായ വൈറ്റ് ബീഡി നല്‍കി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ജൂണ്‍ 1ന്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വിദേശ വനിതയെ മയക്കു മരുന്ന് ചേര്‍ത്ത സിഗരറ്റായ വൈറ്റ് ബീഡി നല്‍കി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി കാട്ടു വള്ളിയില്‍ കെട്ടി തൂക്കിയ കേസിന്റെ വിചാരണ ജൂണ്‍ 1ന് തുടങ്ങും. തിരുവനന്തപുരം ഒന്നാം അഡീ.ജില്ലാ സെഷന്‍സ് കോടതിയിലാണ് ലോക രാജ്യങ്ങളെ ഞെട്ടിച്ച കേസിന്റെ വിചാരണ ആരംഭിക്കുന്നത്. ജൂണ്‍ 1 ന് ഇര ലിഗായുടെ ഭര്‍ത്താവും സഹോദരിയും ഹാജരാകാന്‍ വിചാരണ കോടതി ജഡ്ജി മിനി.എസ്.ദാസ് ഉത്തരവിട്ടു. ജൂണ്‍ 21 വരെയായി 104 സാക്ഷികളെ വിസ്തരിക്കും. സാക്ഷി വിസ്താര തീയതികള്‍ കോടതി ഷെഡ്യൂള്‍ ചെയ്താണ് സാക്ഷികളെ ഹാജരാക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥന് നിര്‍ദ്ദേശം നല്‍കിയത്.

കോവളം നിവാസികളായ ഉമേഷ് , ഉദയകുമാര്‍ എന്നീ രണ്ടു പ്രതികളെയാണ് വിചാരണ ചെയ്യുന്നത്. വിചാരണക്ക് മുന്നോടിയായി പ്രതികള്‍ക്ക് മേല്‍ കോടതി കുറ്റം ചുമത്തിതിയിരുന്നു. ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 228 പ്രകാരമാണ് പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തുന്നത്. പ്രതികള്‍ക്കെതിരായ കുറ്റം തെളിയിക്കുവാന്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയ വായ് മൊഴിയാലും രേഖാമൂലമായും തൊണ്ടിമുതലുകളായും ഉള്ള തെളിവുകള്‍ വച്ച്‌ കൊണ്ടാണ് കോടതി പ്രതികള്‍ക്ക് മേല്‍ കുറ്റം ചുമത്തുന്നത്. രണ്ടു വര്‍ഷത്തിന് മേല്‍ ശിക്ഷിക്കാവുന്ന വാറണ്ട് വിചാരണ കേസായതിനാല്‍ കേസ് റെക്കോര്‍ഡുകള്‍ പരിശോധിച്ച്‌ കോടതി സ്വമേധയാ തയ്യാറാക്കുന്ന കോടതി കുറ്റപത്രം പ്രതികളെ വായിച്ച്‌ കേള്‍പ്പിച്ചാണ് കുറ്റം ചുമത്തുന്നത്.

2018 മാര്‍ച്ച്‌ 14 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ലാത്വിയന്‍ യുവതിയെ കഞ്ചാവ് ബീഡി (വൈറ്റ് ബീഡി) നല്‍കാമെന്ന് പ്രലോഭിപ്പിച്ച്‌ കോവളം വാഴമുട്ടം ചെന്തിലാക്കരി കുറ്റിക്കാട്ടില്‍ വഞ്ചിയില്‍ കയറ്റി കൊണ്ടുപോയി പീഡിപ്പിച്ച ശേഷം ദാരുണമായി കൊലപ്പെടുത്തുകയായിരുന്നു. കൊലക്ക് ശേഷം പ്രതികള്‍ കാട്ടുവള്ളി കഴുത്തില്‍ കുടുക്കി കെട്ടി തൂക്കി ആത്മഹത്യയാക്കി മാറ്റി സ്ഥലത്ത് നിന്നും മുങ്ങിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. യുവതിയുടെ ശരീരത്തില്‍ കാണപ്പെട്ട കോട്ടിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണവും മറ്റു സാഹചര്യത്തെളിവുകളുമാണ് പ്രതികളിലേക്ക് അന്വേഷണം ചെന്നെത്തിയത്.

പോത്തന്‍കോട് ആശ്രമത്തില്‍ മാാനസിക ചികിത്സക്കായെത്തിയ വിദേശ യുവതി ആശ്രമ അധികൃതരുടെ കണ്ണു വെട്ടിച്ച്‌ ബസ്സില്‍ കയറി കോവളം തീരത്തെത്തുകയായിരുന്നു. പ്രതികള്‍ ടൂറിസ്റ്റ് ഗൈഡുകളാണെന്ന് പരിചയപ്പെടുത്തി യുവതിയെ സമീപിക്കുകയായിരുന്നു. ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ കാണിച്ചു തരാമെന്നും വൈറ്റ് ബീഡി ( കഞ്ചാവ് ) നല്‍കാമെന്നും വിശ്വസിപ്പിച്ച്‌ മോട്ടോര്‍ ഘടിപ്പിച്ച വഞ്ചിയില്‍ കയറ്റി സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ആളൊഴിഞ്ഞ കുറ്റിക്കാട്ടില്‍ എത്തിക്കുകയായിരുന്നു. കഞ്ചാവ് ബീഡി നല്‍കി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ് വിദ്യാർഥികൾ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു

0
കോതമംഗലം: സഹപാഠിയുടെ മരണത്തെ തുടർന്ന് കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ്...

കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ തീരുമാനത്തിനെതിരെ കടുത്ത വിമർശനവുമായി...

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ...

ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കും ; ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന കർശനമാക്കിയതായി ആരോഗ്യ...

0
തിരുവനന്തപുരം : ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കുമെന്നും ഇതിന്റെ ഭാഗമായി ഭക്ഷ്യവസ്തുക്കളുടെ...

കെഎഫ്‌സി ഔട്ട്ലെറ്റിൽ നിന്ന് പഴകിയ ഇറച്ചി പിടിച്ചു

0
മംഗളൂരു: ചീഞ്ഞതും ദുർഗന്ധം വമിക്കുന്നതുമായ ഇറച്ചി വിതരണം ചെയ്തെന്ന പരാതിയെ...