റാന്നി : റാന്നി വൈക്കം കുത്തു കല്ലുംപടിയിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ ഓട നിർമ്മാണം ആരംഭിച്ചു. നിർമ്മാണത്തിലിരിക്കുന്ന പുനലൂർ-മൂവാറ്റുപുഴ റോഡിന്‍റെ വശത്തു വെള്ളം കെട്ടി നില്‍ക്കുന്നതു മൂലം നാട്ടുകാരും വ്യാപാരികളും വലഞ്ഞിരുന്നു. ഇന്നു ഉച്ച കഴിഞ്ഞ് രണ്ട് മണിയോടെയാണ് കരാർ കമ്പനി തൊഴിലാളികൾ ജെ.സി.ബി.ഉപയോഗിച്ച് വെള്ളം കെട്ടി കിടക്കുന്നത് ഒഴിവാക്കാൻ ഓട നിർമ്മാണം ആരംഭിച്ചത്.
സംസ്ഥാന പാതയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് വശത്തു ഒഴുകി പോകുവാനാവാതെ വെള്ളം കെട്ടി കിടന്നതു മൂലം വ്യാപാരികളും വീട്ടുടമസ്ഥരും
ബുദ്ധിമുട്ടിയിരുന്നു. റോഡിനിരുവശത്തും ഓട ഉണ്ടെന്നാണ് നിര്‍മ്മാണ സമയത്ത് പറഞ്ഞതെങ്കിലും നിർമ്മിച്ചിരുന്നില്ല. ഇതിനു സമീപത്തെ വീട്ടുകാര്‍ മുട്ടൊപ്പം വെള്ളത്തില്‍ ഇറങ്ങി കയറി യാത്ര ചെയ്യേണ്ട അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. ഇവിടെ കുടിവെള്ള വിതരണ പൈപ്പു സ്ഥാപിക്കാനെടുത്ത കുഴിയുമുണ്ട്. അമ്പതു മീറ്ററോളം ദൂരം ഓട നിര്‍മ്മാണം പൂര്‍ത്തിയാകാനുണ്ട് ഈ ഭാഗത്ത്.