സംസ്ഥാനത്ത് വാഹനങ്ങള്‍ക്ക് ഒറ്റ, ഇരട്ട അക്ക നിയന്ത്രണം ഇല്ലെന്ന് മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കിടെ പുറത്തിറക്കാവുന്ന വാഹനങ്ങള്‍ക്ക് ഒറ്റ, ഇരട്ട അക്ക നിയന്ത്രണം ഇല്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. രാവിലെ ഏഴുമുതല്‍ രാത്രി ഏഴു വരെ വാഹനങ്ങള്‍ നിരത്തിലിറക്കുന്നതിന് തടസമില്ല. എന്നാല്‍ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഈ ഇളവുണ്ടാകില്ല. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് കണ്ടെയ്ന്‍മെന്റ് സോണില്‍ അനുമതിയുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കേന്ദ്ര നിര്‍ദേശത്തില്‍ ഒറ്റ, ഇരട്ട അക്കത്തെക്കുറിച്ചു പരാമര്‍ശമില്ലാത്തതിനാല്‍ നിയന്ത്രണം ഉണ്ടാകില്ലെന്ന് ഗതാഗതവകുപ്പ് അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ പല സ്ഥലങ്ങളിലും പോലീസ് ഒറ്റ, ഇരട്ട അക്ക നമ്പറുകളുടെ അടിസ്ഥാനത്തില്‍ വാഹനങ്ങള്‍ തടഞ്ഞിരുന്നു. ഇതു സംബന്ധിച്ച്‌ ജനങ്ങള്‍ക്കിടയിലും ആശയക്കുഴപ്പം നിലനിന്നിരുന്നു. ഇതില്‍ വിശദീകരണം നല്‍കുകയായിരുന്നു മുഖ്യമന്ത്രി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രളയ പ്രതിരോധത്തിന് കേരളത്തിന് പുതിയ നയം വേണം : പത്തനംതിട്ട ഡി.സി.സി മുഖ്യമന്ത്രിക്ക് നിവേദനം...

0
പത്തനംതിട്ട : ദുരന്തനിവാരണത്തിൽ നിന്ന് ദുരന്ത പ്രതിരോധത്തിലേക്ക് കേരളം മാറണമെന്നും കേരളത്തിൽ...

റാന്നി പുതമൺ പുതിയ പാലത്തിന്റെ അപ്രോച്ച് റോഡിൽ വിള്ളൽ

0
​റാന്നി : ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ റാന്നി ബ്ലോക്ക് പടി-കോഴഞ്ചേരി റോഡിലെ...

പമ്പയിലെ പ്രളയജലമിറങ്ങി : അവശേഷിക്കുന്നത് മാലിന്യക്കൂമ്പാരങ്ങൾ

0
റാന്നി : പ്രളയക്കെടുതിക്ക് ശേഷം പമ്പാനദിയിൽ ജലനിരപ്പ് താഴ്ന്നുവെങ്കിലും നദിയിലുടനീളം അവശേഷിക്കുന്നത്...

ശബരിമല ചിങ്ങ മാസ ദര്‍ശനം ; വെര്‍ച്വല്‍ ക്യൂ ബുക്കിങ് ആരംഭിച്ചു

0
പത്തനംതിട്ട: ശബരിമല ചിങ്ങ മാസ പൂജകള്‍ക്കായി ഓഗസ്റ്റ് 16ന് നട...