ഒഡീഷയെ ഞെട്ടിച്ച് ഹോസ്റ്റലിൽ ബലാത്സം​ഗം

For full experience, Download our mobile application:
Get it on Google Play

ഭുവനേശ്വർ : ഒഡീഷയെ ഞെട്ടിച്ച് ഹോസ്റ്റലിൽ ബലാത്സം​ഗം. തലസ്ഥാനമായ ഭുവനേശ്വറിൽ 67 കാരനായ പലചരക്ക് കടയുടമ തന്റെ കടയോട് ചേർന്നുള്ള വനിതാ ഹോസ്റ്റലിൽ അതിക്രമിച്ചു കയറി എംബിഎ വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്തതായി പരാതി. പ്രതിയായ ദീപക് പ്രധാനെ പോലീസ് അറസ്റ്റ് ചെയ്തു. നഗരത്തിലെ ഗംഗാപദ പ്രദേശത്ത് പലചരക്ക് കട നടത്തുന്ന പ്രധാൻ, ഏപ്രിൽ 24 ന് ഛത്തീസ്ഗഡിലെ ബിലാസ്പൂർ സ്വദേശിയായ എംബിഎ വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്തതായാണ് പരാതി.

അതിജീവിത പോലീസിനെ സമീപിക്കുകയും ഇൻഫോ വാലി പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു. അതിജീവിതയെ വൈദ്യപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. വനിതാ ഹോസ്റ്റലിൽ പുറത്തുനിന്നുള്ള ഒരാൾ എങ്ങനെ പ്രവേശിച്ചുവെന്ന് പോലീസ് അന്വേഷിക്കുന്നു. ചോദ്യം ചെയ്യലിന് ശേഷം പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുമെന്ന് പോലീസ് പറഞ്ഞു. ദില്ലിയിൽ ഐഐടി ഡൽഹി ബിരുദധാരിയായ ഒരു ഐആർഎസ് ഉദ്യോഗസ്ഥന്റെ മകളെ, അവരുടെ കുടുംബത്തിലെ മുൻ വീട്ടുജോലിക്കാരൻ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിന് ദിവസങ്ങൾക്ക് ശേഷമാണ് ഈ സംഭവം ഉണ്ടായത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹൈവേകളിൽ സുരക്ഷ ശക്തമാക്കുന്നു; 10 മിനിറ്റ് സമയപരിധി പാലിക്കാത്ത ആംബുലൻസുകൾക്ക് 10,000 രൂപ പിഴ

0
ന്യൂഡല്‍ഹി: ദേശീയപാതയില്‍ അപകടത്തില്‍പ്പെട്ടവര്‍ക്ക് അടിയന്തര ചികിത്സ ഉറപ്പാക്കാന്‍ കര്‍ശന നിര്‍ദേശവുമായി ദേശീയപാത...

ഡോക്ടർമാർക്ക് സമയബന്ധിതമായി സ്ഥാനക്കയറ്റം നൽകാൻ സ്പെഷ്യൽ സെൽ രൂപീകരിച്ചു : മന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം : ആരോഗ്യവകുപ്പിലെ ഡോക്ടർമാരുടെ സീനിയോറിറ്റി പട്ടിക തയ്യാറാക്കി യഥാസമയം സ്ഥാനക്കയറ്റം...

ലോക്സഭയിൽ മലയാളപ്പാട്ടുമായി സുരേഷ് ഗോപി

0
ന്യൂഡൽഹി : കേരളത്തിന്റെ പേര് ഔദ്യോഗികമായി ‘കേരളം’ എന്നാക്കുന്ന ബിൽ...

ആർജി കർ ബലാത്സംഗ കേസ് ; മുൻ തൃണമൂൽ എംഎൽഎ രണ്ട് വർഷത്തിന് ശേഷം...

0
കൊൽക്കത്ത: രാജ്യവ്യാപകമായി പ്രതിഷേധം ഇളക്കിവിട്ട ആർജി കർ മെഡിക്കൽ കോളജ്...