ഒഡീഷ ട്രെയിന്‍ ദുരന്തം ; അപകടത്തിൽപ്പെട്ട ട്രെയിനുകളിൽ ഇപ്പോഴും മൃതദേഹങ്ങൾ ? ; ബോഗികൾ വെട്ടിപ്പൊളിച്ച് പരിശോധിക്കും

For full experience, Download our mobile application:
Get it on Google Play

ബാലസോർ: ഒഡീഷയിലെ ബാലസോറിൽ അപകടത്തിൽപ്പെട്ട ട്രെയിനുകളുടെ കോച്ചുകളിൽ നിന്ന് മൃതദേഹങ്ങള്‍ പൂർണമായി മാറ്റാനായിട്ടില്ലെന്ന് റിപ്പോർട്ട്. മൃതദേഹങ്ങൾ ഇപ്പോഴും കോച്ചുകളിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഇതേത്തുടർന്ന് ബോഗികൾ വെട്ടിപ്പൊളിച്ച് പരിശോധിക്കാനാണ് നീക്കം. അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ അവകാശികൾക്ക് കൈമാറുന്നതും കടുത്ത വെല്ലുവിളിയാണ് ഉയർത്തുന്നതെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു.

ബന്ധുക്കളോ സ്വന്തക്കാരോ തിരിച്ചറിയുന്ന മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനു ശേഷം വിട്ടുകൊടുക്കുകയാണ് ചെയ്യുന്നത്. തിരിച്ചറിയാനാകാതെ പോകുന്ന മൃതദേഹങ്ങൾ ഡിഎൻഎ പരിശോധനയ്ക്ക് ഉൾപ്പെടെ വിധേയമാക്കേണ്ടി വരുമെന്നും അധികൃതർ ചൂണ്ടിക്കാട്ടി. അതേസമയം, ബാലസോറിലെ അപകടത്തിൽനിന്ന് പാഠം ഉൾക്കൊണ്ട് പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ നടപടി സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു.

അപകടവുമായി ബന്ധപ്പെട്ട് കുറ്റക്കാരായവർ രക്ഷപ്പെടാൻ അനുവദിക്കില്ലെന്നും കടുത്ത ശിക്ഷ ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. പരുക്കേറ്റ് ആശുപത്രിയിൽ ചികിൽസയിലുള്ളവരെ സന്ദർശിച്ച ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.മൂന്ന് ട്രെയിനുകൾ ഉൾപ്പെട്ട വൻ ദുരന്തത്തിൽ മരണം 288 ആയി. 1091 പേർക്ക് പരുക്കേറ്റു. ഇവരിൽ 56 പേരുടെ നില ഗുരുതരമാണെന്നാണ് റെയിൽവേ മന്ത്രാലയം നൽകുന്ന വിവരം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...