പ്രശസ്‌ത കന്നഡ നടൻ നിതിൻ ഗോപി അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

കന്നഡ താരം നിതിൻ ഗോപി (39) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് വെള്ളിയാഴ്ച രാവിലെയായിരുന്നു മരണം. ബെംഗളൂരുവിലെ ഇട്ടമഡുവിലുള്ള വീട്ടിൽ വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്. കന്നഡ സിനിമ ടിവി രംഗത്ത് സജീവ സാന്നിധ്യമായിരുന്നു നിതിൻ ഗോപി. ഹലോ ഡാഡി എന്ന സിനിമയിൽ ഡോ. വിഷ്ണുവർദ്ധനൊപ്പം പുല്ലാങ്കുഴൽ വാദകനായി എത്തിയ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. കേരള കേസരി, മുത്തിനന്ത ഹെന്ദാടി, നിശബ്ദ, ചിരബന്ധവ്യ തുടങ്ങിയ സിനിമകളിലും ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.

ശ്രുതി നായിഡു നിർമ്മിച്ച ജനപ്രിയ സീരിയൽ പുനർ വിവാഹയിലും നിതിൻ ഒരു പ്രധാന വേഷം ചെയ്തിട്ടുണ്ട്. കന്നഡ കുടുംബ പ്രേക്ഷകര്‍ക്കിടയില്‍ ജനപ്രിയ സീരിയലായിരുന്നു ഇത്. ഹരഹര മഹാദേവ് എന്ന ഭക്തി സീരിയലിന്‍റെ ഏതാനും എപ്പിസോഡുകളിൽ അദ്ദേഹം അതിഥി വേഷങ്ങൾ ചെയ്യുകയും നിരവധി തമിഴ് സീരിയലുകളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ട ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

0
പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഓ​ഗസ്റ്റ് 3...

പി സി ജോർജിന്റെ വീട്ടിലും വെള്ളം കയറി

0
പൂഞ്ഞാർ: കോട്ടയത്തിന്റെ കിഴക്കൻ മേഖലകളിലുണ്ടായ കനത്ത മഴയിൽ ബിജെപി ദേശീയ...

കോടതി ഉത്തരവനുസരിച്ച് ഫ്ലാറ്റൊഴിപ്പിക്കാനെത്തി , വീട്ടുടമയുടെ ഭാര്യയ്ക്ക് നേരെ വെടിയുതിർത്തത് അഭിഭാഷകൻ

0
ചണ്ഡീഗഢ്: ചണ്ഡീഗഢിലെ സെക്ടർ 42ൽ ഒരു സ്ത്രീയ്ക്ക് നേരെ വെടിയുതിർത്തത് അഭിഭാഷകൻ....

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമർശനവുമായി ശ്രീനാരായണ സഹോദര ധർമവേദി ചെയർമാൻ ഗോകുലം ഗോപാലൻ

0
കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമർശനവുമായി...