എംബാങ്ക്മെന്റ് മത്സ്യകൃഷിയുടെ ജില്ലാതല ഉദ്ഘാടനം ഫെബ്രുവരി 26 ന്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സംസ്ഥാന സര്‍ക്കാരിന്റെ ജനകീയ മത്സ്യകൃഷി 2023-25 എംബാങ്ക്മെന്റ് മത്സ്യകൃഷിയുടെ ജില്ലാതല ഉദ്ഘാടനം ഫെബ്രുവരി 26 ന് മൂന്ന് മണിക്ക് ഇരവിപേരൂര്‍ മുട്ടാറ്റ് ചാലില്‍ മത്സ്യബന്ധനം, സാംസ്‌കാരികം, യുവജനവകുപ്പ് മന്ത്രി സജി ചെറിയാന്‍ നിര്‍വഹിക്കും. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തും. ഫിഷറീസ് ജോയിന്റ് ഡയറക്ടര്‍ (അക്വ)എച്ച് സലിം പദ്ധതി വിശദീകരിക്കും. തരിശായി കിടക്കുന്ന എല്ലാ പൊതുജലാശയങ്ങളും മത്സ്യകൃഷിക്കായി ഉപയോഗപ്പെടുത്തി മത്സ്യോത്പാദനം വര്‍ധിപ്പിച്ച് മത്സ്യകര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും സ്ഥിരവരുമാനം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതിയാണ് ജനകീയ മത്സ്യകൃഷി.

പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജലാശയങ്ങളില്‍ വലവളപ്പുകള്‍ നിര്‍മ്മിച്ചും പരിസ്ഥിതി സൗഹൃദ രീതിയില്‍ താല്‍ക്കാലിക ചിറകള്‍ കെട്ടിയും തദ്ദേശിയ മത്സ്യവിത്തുകള്‍ നിക്ഷേപിച്ച് ശാസ്ത്രീയ പരിപാലന മുറകളിലൂടെ വളര്‍ത്തിയെടുക്കുന്ന എംബാങ്ക്മെന്റ് പദ്ധതിക്ക് ഈ സാമ്പത്തിക വര്‍ഷം സംസ്ഥാനത്ത് 492 ലക്ഷം രൂപ വകയിരുത്തിയിട്ടുള്ളത്. ഇതിലൂടെ 49 ഹെക്ടര്‍ ജലാശയത്തില്‍ മത്സ്യകൃഷി വ്യാപിപ്പിക്കുന്നതിന് ലക്ഷ്യമിടുന്നത്. ജില്ലയില്‍ ഇരവിപേരൂര്‍ പഞ്ചായത്തില്‍ മുട്ടാറ്റ്ചാല്‍ പ്രദേശത്ത് വിപിന്‍ പി വര്‍ഗീസിന്റെ നേതൃത്വത്തില്‍ കാട്ടൂരാന്‍സ് ഫിഷ് ഫാര്‍മേഴ്സ് ഗ്രൂപ്പിന്റെ എംബാങ്ക്മെന്റ് ക്രമീകരിച്ചിട്ടുണ്ട്. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മായാ അനില്‍കുമാര്‍, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ വത്സല, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശശിധരന്‍പിള്ള, ത്രിതല പഞ്ചായത്ത്പ്രതിനിധികള്‍, ജനപ്രതിനിധികള്‍, ഫിഷറീസ് ഉദ്യോഗസ്ഥര്‍, പ്രോജക്ട് കോര്‍ഡിനേറ്റര്‍മാര്‍, അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വ്യാപാര യുദ്ധങ്ങൾക്കിടയിലും അനുനയ നീക്കം ; ചൈനീസ് പ്രസിഡന്റിനായി വിരുന്ന് ഒരുക്കാൻ യു.എസ് പ്രസിഡന്റ്

0
വാഷിംഗ്ടൺ :ഇറാനുമായുള്ള സാമ്പത്തിക ബന്ധത്തെച്ചൊല്ലി അമേരിക്കയും ചൈനയും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ,...

യൂസ്മാർഗ്ഗ് വനമേഖലയിൽ നടന്ന ഏറ്റുമുട്ടൽ ; കൊല്ലപ്പെട്ട ലഷ്കർ ഭീകരനെ തിരിച്ചറിഞ്ഞു

0
ശ്രീനഗർ: ജമ്മു കശ്മീരിലെ യൂസ്മാർഗ് പർവതനിരകളിൽ ‘ഓപ്പറേഷൻ അഷ്ദർ’ എന്ന ദൗത്യത്തിനിടയിൽ...

യൂത്ത് കണക്ഷനായി ജെൻസി വാക്കുകൾ ഉപയോഗിച്ച് പ്രധാനമന്ത്രി; പ്രസംഗത്തിന്റെ ദൃശ്യങ്ങൾ വൈറൽ

0
ഡൽഹി: ജെൻസി ഭാഷയിൽ പ്രസംഗിച്ച് മോദി. ശ്രീറാം കോളേജിലെ പൂർവ വിദ്യാർത്ഥികളെ...

ജപ്പാനിൽ മലയാളി യുവതിയെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി

0
ഇരിട്ടി: ജപ്പാനിൽ ജോലിസ്ഥലത്തുനിന്ന് കാണാതായ മലയാളി യുവതിയെ ട്രെയിൻ തട്ടി...