ഭക്ഷ്യസുരക്ഷാവിഭാഗത്തിന്റെ പരിശോധന ; 1,10,200 രൂപ പിഴയീടാക്കി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഭക്ഷ്യ സുരക്ഷാവിഭാഗം ശബരിമല സന്നിധാനത്തും പമ്പയിലും നിലയ്ക്കലുമായി ഈ മണ്ഡലകാലത്തു നടത്തിയ പരിശോധനകളിൽ ക്രമക്കേടുകളെത്തുടർന്നു പിഴ ഈടാക്കിയത് 1,10,200 രൂപ. സന്നിധാനത്ത് 42,200 രൂപയും പമ്പയിൽ 34,000 രൂപയും നിലയ്ക്കലിൽ 34000 രൂപയുമാണ് നാളിതുവരെയുള്ള പരിശോധനയിൽ ഭക്ഷ്യസുരക്ഷാവിഭാഗം പിഴ ഈടാക്കിയത്. ശബരിമലയിലും സമീപകേന്ദ്രങ്ങളിലും ഹോട്ടലുകളിലും മറ്റു ഭക്ഷ്യശാലകളിലും കടകളിലുമുള്ള ഭക്ഷ്യഉൽപന്നങ്ങളുമായി ബന്ധപ്പെട്ട പരാതികൾ ഭക്ഷ്യസുരക്ഷാ ഓഫീസർമാരെ വിളിച്ചറിയിക്കാവുന്നതാണ്.

1800 425 1125 എന്ന ടോൾ ഫ്രീ നമ്പറിലോ 7593861767 (ഭക്ഷ്യസുരക്ഷാ ഓഫീസർ സന്നിധാനം) 8592999666 (ഭക്ഷ്യസുരക്ഷാ ഓഫീസർ പമ്പ) 7593861768 (ഭക്ഷ്യസുരക്ഷാഓഫീസർ നിലയ്ക്കൽ) എന്ന നമ്പറുകളിലോ തീർഥാടകർക്കു ബന്ധപ്പെടാവുന്നതാണ്. നവംബർ 16 മുതൽ ഡിസംബർ വരെ ഭക്ഷ്യസുരക്ഷാവിഭാഗം 858 പരിശോധനകളാണു സന്നിധാനത്തും പമ്പയിലും നിലയ്ക്കലുമായി നടത്തിയത്. നാലു സ്‌പെഷൽ സ്വകാഡുകൾ വീതം 12 സ്‌ക്വാഡുകളാണ് പരിശോധന നടത്തിയത്. പമ്പയിൽ നാലു സ്‌പെഷൽ സ്‌ക്വാഡുകൾ 259 പരിശോധനയും പമ്പയിൽ 240 പരിശോധനയും നിലയ്ക്കലിൽ 359 പരിശോധനയും ഈ കാലയളവിൽ നടത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

leopard

ഓവേലിയില്‍ കടുവയെ പിടിക്കാനായി സ്ഥാപിച്ച കൂട്ടില്‍ പുലി കുടുങ്ങി ; മുതുമലയിലെ ഉള്‍ക്കാട്ടിൽ തുറന്നുവിട്ടു

0
സുല്‍ത്താന്‍ബത്തേരി: വയനാട് അതിര്‍ത്തി പ്രദേശമായ തമിഴ്‌നാട്ടിലെ ഓവേലിയില്‍ കടുവയെ പിടിക്കാന്‍ സ്ഥാപിച്ച...

കാലിഫോർണിയ ഇരട്ടക്കൊലപാതകം : നിർണ്ണായക തെളിവുകൾ കണ്ടെത്തി ; കുറ്റപത്രം സമർപ്പിച്ച് പോലീസ്

0
കാലിഫോർണിയ : സിലിക്കൺ വാലിയെയും പ്രവാസി മലയാളി സമൂഹത്തെയും ഒന്നടങ്കം ഞെട്ടിച്ച...

മലപ്പുറം മോർഫിങ് കേസിലെ പ്രതി ജീവനൊടുക്കാൻ ശ്രമിച്ചു

0
മലപ്പുറം : മലപ്പുറം മോർഫിങ് കേസിലെ പ്രതിയായ യുവാവ് ജീവനൊടുക്കാൻ ശ്രമിച്ചു....

പിഎം ശ്രീ : പദ്ധതി നടപ്പാക്കാതെ കേന്ദ്രഫണ്ട് ലഭിക്കില്ല, വിദ്യാർഥികൾക്ക് ലഭിക്കേണ്ട പ്രയോജനം...

0
ന്യൂഡൽഹി : പി.എം. ശ്രീ പദ്ധതി നടപ്പാക്കാൻ വൈകുന്നതിനാൽ കേന്ദ്രസർക്കാരിന്റെ മറ്റു...