അന്തരീക്ഷ മലിനീകരണം തടയാൻ ‘ലിക്വിഡ് ട്രീ’

For full experience, Download our mobile application:
Get it on Google Play

ആരോഗ്യത്തിനും പരിസ്ഥിതിക്കും ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്ന വായു മലിനീകരണം കാലങ്ങളായി നമ്മുടെ ആശങ്കകളിൽ ഒന്നാണ് . ഈ വിപത്ത് ഒരു പരിധിവരെ മറികടക്കാൻ വൃക്ഷങ്ങളാണ് നമ്മെ സഹായിക്കുന്നത്. എന്നാൽ ജീവിതം അനുദിനം മറിക്കൊണ്ടിരിക്കുന്ന ലോകത്ത് പുതിയ മഹാന​ഗരങ്ങൾ സൃഷ്ടിക്കപ്പെടുന്ന കാലത്ത് മരങ്ങളുടെ പരിപാലനം അത്രയെളുപ്പമല്ല. ഒരു നഗരത്തിൽ ഒരു ദിവസമുണ്ടാകുന്ന വായു മലിനീകരണം മറികടക്കാൻ വലിയൊരു വൃക്ഷ സമ്പത്ത് തന്നെ ആവശ്യമായി വരും. എന്നാൽ ന​ഗരത്തിന്റെ സ്ഥലപരിമിതിയാൽ ഇത് പ്രായോ​ഗികവുമല്ല. ന​ഗരങ്ങളിലെ സ്ഥലപരിമിതി സൃഷിടിക്കുന്ന ഈ പ്രതിസന്ധിക്ക് പരിഹാരം കാണുകയാണ് ‘ലിക്വിഡ് ട്രീ’ എന്ന കണ്ടുപിടിത്തം. മരത്തിന്റെ ​​ഗുണങ്ങളോടു കൂടിയ എന്നാൽ കുപ്പിയിൽ പോലും കൊണ്ടു നടക്കാനാകുന്ന വെള്ളം എന്ന് ഇതിനെ ചുരുക്കിപ്പറയാം.

ചെറിയ ​ഗ്ലാസിലും ടാങ്കിലും ഇത്തരത്തിൽ ലിക്വിഡ് ട്രീ ഉണ്ടാക്കിയെടുക്കാം. സെർബിയൻ ശാത്രജ്ഞനായ ‍ഡോ. ഇവാൻ സ്പസോജെവികാണ് വിപ്ലവാത്മകമായ ഈ കണ്ടുപിടുത്തത്തിന് പിന്നിൽ. വേരുകളും ഇലകളുമില്ലാത്ത ലിക്വിഡ് ട്രീകൾ വളരെ പരിമിതമായ സ്ഥലത്ത് നിന്നുകൊണ്ട് തന്നെ അന്തരീക്ഷത്തെ മലിനീകരണ വിമുക്തമാക്കുന്ന നൂതന വിദ്യയാണ്. നമ്മുടെ മഹാന​ഗരങ്ങളിലുണ്ടാകുന്ന മലിനീകരണം മറികടക്കുന്നതിന് ധാരാളം മരങ്ങൾ ആവശ്യമാണ്. എന്നാൽ നഗരത്തിന്റെ സ്ഥലപരിമിതിമൂലം ഇത്തരത്തിൽ മരങ്ങൾ വളർത്തുകയെന്നത് അപ്രാപ്യമാണ്. അങ്ങനെയാണ് റോഡരികിലെ ബെഞ്ചുകൾ മരങ്ങളായി മാറ്റിയാലോ എന്ന ആശയം ഡോ. ഐവാന് ഉണ്ടാകുന്നത്. മൈക്രോ ആൽഗകൾ എന്ന സൂക്ഷ്മ ജീവികളെ ഉപയോ​ഗിച്ചാണ് ഇത്തരം ലിക്വിഡ് ട്രീകൾ നിർമ്മിക്കുന്നത്.

ലിക്വിഡ് ട്രീ പ്രവർത്തനം മരങ്ങളുടെയും പുല്ലിന്റെയും പ്രവർത്തനത്തിന് സമാനമാണ്. അന്തരീക്ഷം മലിനമാകുമ്പോൾ ഈ ആൽഗകൾ മരത്തെക്കാൾ വേഗത്തിൽ അവയെ ചെറുക്കുന്നു. മലിനമായ അന്തരീക്ഷത്തിൽ അതിജീവിക്കാനുള്ള മൈക്രോ ആൽഗകളുടെ കഴിവ് കാരണം ഇത് മരങ്ങളേക്കാൾ കാര്യക്ഷമമാണ്. 20 വർഷം പഴക്കമുള്ള ഒരു മരത്തിന് സമമാണ് ഈ ലിക്വിഡ് ട്രീകൾ. ഒരു മരം നട്ട് വളരാൻ വർഷങ്ങളോളം കാത്തിരിക്കേണ്ട എന്നതും ഇതിന്റെ പ്രത്യേകതയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരിസ്ഥിതി ലോല പ്രദേശങ്ങൾ സംബന്ധിച്ച കേന്ദ്ര സർക്കാർ പുതിയ വിജാഞാപനമിറക്കി രണ്ടാഴ്ചയായിട്ടും വിഷയത്തിൽ സംസ്ഥാന...

0
കോഴിക്കോട്: പരിസ്ഥിതി ലോല പ്രദേശങ്ങൾ സംബന്ധിച്ച കേന്ദ്ര സർക്കാർ പുതിയ വിജാഞാപനമിറക്കി...

ഇന്ത്യൻ സൈന്യത്തിൻ്റെ ധീര നായ സിയോൺ രാഷ്ട്രപതിയുടെ വിശിഷ്ടസേവാ പുരസ്കാരം നേടി

0
ന്യൂഡൽഹി : ജമ്മു കാശ്മീരിൽ മൂന്ന് ഭീകരരെ വധിച്ച സൈനിക...

പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം

0
ബങ്കുര: പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം. ബങ്കുരയിലാണ്...

പാകിസ്ഥാന് താലിബാന്റെ കടുത്ത മുന്നറിയിപ്പ്

0
കാബൂൾ: അഫ്ഗാനിസ്ഥാനെതിരായ ഏതൊരു ആക്രമണത്തിനും കടുത്ത മറുപടി നൽകുമെന്ന് അഫ്ഗാൻ...