സണ്ണി ജോസഫ് മന്ത്രിയായതോടെ ഓഫീസ് നിശ്ചലം ; കെപിസിസിയിൽ അടിയന്തര അഴിച്ചുപണിക്ക് നീക്കം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് മന്ത്രിയായതോടെ സംഘടന നിഷ്ക്രിയമെന്ന് റിപ്പോർട്ട്. കെപിസിസി ഓഫീസ് പ്രവർത്തനമടക്കം നിശ്ചലമായതായാണ് വിവരം. മന്ത്രിയായിട്ടും പ്രസിഡന്‍റ് സ്ഥാനമൊഴിയാതെ സണ്ണി ജോസഫ് പദവിയിൽ തുടരുന്നത് സർക്കാർ- പാർട്ടി ഏകോപനങ്ങളിലും പാളിച്ചകൾക്കിടയാക്കിയിട്ടുണ്ട്. കെപിസിസിക്ക് പുതിയ പ്രസിഡന്‍റിനെ നിയമിക്കണമെന്ന ആവശ്യവും ശക്തമാണ്. കൊടിക്കുന്നിൽ സുരേഷ്, ആന്‍റോ ആന്‍റണി, വി.എസ് ശിവകുമാർ, ബെന്നി ബെഹനാൻ എന്നീ പേരുകളാണ് സജീവ പരിഗണനയിലുള്ളത്. എന്നാൽ, ഗ്രൂപ്പ്-സമുദായ സമവാക്യങ്ങൾ തലവേദനയായേക്കും. സംഘടനാ പ്രവർത്തനങ്ങൾ നിശ്ചലമായിരിക്കുന്നതിൽ ഒരു വിഭാഗം നേതാക്കൾക്കും അതൃപ്തിയുണ്ടെന്നാണ് വിവരം. നിരവധി പേരുകൾ ഉയർന്നുകേൾക്കുന്നുണ്ടെങ്കിലും ഒരാൾക്ക് ഒരു പദവിയെന്ന ആവശ്യം ശക്തമായതിനാൽ എംപിമാരെ ഒഴിവാക്കേണ്ടി വരും.

കെപിസിസി അധ്യക്ഷസ്ഥാനത്തിന് പുറമെ, യുഡിഎഫ് കൺവീനർ, യൂത്ത് കോൺഗ്രസ്, കെഎസ് യു തുടങ്ങിയ തലങ്ങളിലും അഴിച്ചുപണി വേണമെന്ന ആവശ്യം ശക്തമാണ്. അടൂർ പ്രകാശ് കൺവീനർ സ്ഥാനത്ത് നിന്ന് മാറാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ദീപാദാസ് മുൻഷി നേതാക്കളുമായി പ്രാഥമിക ചുമതല നടത്തിയിട്ടുണ്ട്. ഹൈക്കമാൻഡ് തീരുമാനം ഉടൻ തന്നെയുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

താമരശേരി ചുരത്തില്‍ കണ്ടയ്‌നര്‍ ലോറി സംരക്ഷണ ഭിത്തിയില്‍ ഇടിച്ച് അപകടം ; ഗതാഗത കുരുക്ക്

0
കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ഗതാഗതം തടസപ്പെട്ടു. ചുരത്തിലെ സംരക്ഷണ ഭിത്തിയില്‍ കണ്ടയ്‌നര്‍...

കയ്പമംഗലം അപകടം : ജനങ്ങളുടെ ജീവന് യാതൊരു വിലയും കല്‍പ്പിക്കുന്ന രീതിയിലല്ല എൻ എച്ച്...

0
കോഴിക്കോട് : കയ്പമംഗലം അപകടത്തില്‍ പ്രതികരണവുമായി മന്ത്രി ഒ.ജെ ജനീഷ്. ജനങ്ങളുടെ...

സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ് ഒരു...

വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയവൽക്കരണത്തിനെതിരെ വിമർശനവുമായി മന്ത്രി റോജി എം. ജോൺ

0
തിരുവനന്തപുരം: അധ്യാപക ദിനത്തിൽ അധ്യാപക സമൂഹത്തിന് ആശംസകൾ നേരുന്നതിനൊപ്പം വിദ്യാഭ്യാസ രംഗത്തെ...