ജി​ല്ല ആ​സ്ഥാ​ന​ത്തെ​ വി​ല്ലേ​ജ് ഓ​ഫി​സി​ൽ ഉ​ദ്യോ​ഗ​സ്ഥ​ൻ ഇ​ല്ലാ​താ​യി​ട്ട്​ പ​ത്ത്‌ ദി​വ​സം

For full experience, Download our mobile application:
Get it on Google Play

പ​ത്ത​നം​തി​ട്ട : ജി​ല്ല ആ​സ്ഥാ​ന​ത്തെ​ വി​ല്ലേ​ജ് ഓ​ഫി​സി​ൽ ഉ​ദ്യോ​ഗ​സ്ഥ​ൻ ഇ​ല്ലാ​താ​യി​ട്ട്​ പ​ത്ത്‌ ദി​വ​സം. സ​ർ​ട്ടി​ഫി​ക്ക​റ്റ്‌ ഉ​ൾ​പ്പെ​ടെ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി എ​ത്തു​ന്ന​വ​ർ വ​ല​യു​ന്നു. പ​ക​രം ചു​മ​ത​ല ന​ൽ​കി​യ ഓ​ഫി​സ​ർ​മാ​ർ എ​ത്തു​ന്നു​മി​ല്ല. ഇ​തി​നാ​ൽ അ​പേ​ക്ഷ ന​ൽ​കി കാ​ത്തി​രി​ക്കേ​ണ്ടി വ​രു​ന്നു. സ്ഥാ​ന​ക്ക​യ​റ്റം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന്‌ ക​ഴി​ഞ്ഞ അ​ഞ്ചി​നാ​ണ്‌ വി​ല്ലേ​ജ്‌ ഓ​ഫി​സ​ർ മാ​റി പോ​യ​ത്‌. പ​ക​രം വ​രേ​ണ്ട​യാ​ൾ ഇ​തു​വ​രെ വ​ന്നി​ട്ടു​മി​ല്ല. അ​ധ്യ​യ​ന വ​ർ​ഷാ​രം​ഭ​മാ​യ​തി​നാ​ൽ വി​ദ്യാ​ർ​ഥി​ക​ളാ​ണ്‌ കൂ​ടു​ത​ൽ ബു​ദ്ധി​മു​ട്ടു​ന്ന​ത്‌. സ​ർ​ക്കാ​റി​ൽ​നി​ന്ന്‌ വി​വി​ധ ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭി​ക്കു​ന്ന​തി​നാ​യും വി​ദ്യാ​ഭ്യാ​സ വാ​യ്‌​പ​യെ​ടു​ക്കു​ന്ന​തി​നാ​യും ഹാ​ജ​രാ​ക്കേ​ണ്ട സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ​ക്ക്‌ അ​പേ​ക്ഷ ന​ൽ​കി​യ​വ​രാ​ണ്‌ ഇ​പ്പോ​ൾ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ​യാ​ഴ്‌​ച ചു​മ​ത​ല​യു​ള്ള മൈ​ല​പ്ര വി​ല്ലേ​ജ്‌ ഓ​ഫി​സ​ർ ചാ​ർ​ജ്‌ ല​ഭി​ച്ച ശേ​ഷം നീ​ണ്ട അ​വ​ധി​യെ​ടു​ത്തു. പി​ന്നീ​ട് നാ​ര​ങ്ങാ​നം വി​ല്ലേ​ജ്‌ ഓ​ഫി​സ​ർ​ക്കാ​ണ്‌ ചു​മ​ത​ല ന​ൽ​കി​യ​ത്. ഇ​ദ്ദേ​ഹം ഇ​തു​വ​രെ വി​ല്ലേ​ജ്‌ ഓ​ഫി​സി​ൽ എ​ത്തി​യി​ട്ടി​ല്ല. ഒ​രു വി​ല്ലേ​ജ്‌ ഓ​ഫി​സ​ർ​ക്ക്‌ മ​റ്റൊ​രു വി​ല്ലേ​ജി​ന്റെ ചു​മ​ത​ല ന​ൽ​കു​ക​യാ​ണെ​ങ്കി​ൽ പോ​ലും അ​ത്യാ​വ​ശ്യ​മാ​യ എ​ല്ലാ സ​ർ​ട്ടി​ഫി​ക്ക​റ്റും ഉ​ട​ൻ ന​ൽ​കേ​ണ്ട​താ​ണ്‌. സ്ഥ​ലം​മാ​റ്റം ല​ഭി​ച്ച മ​റ്റ്‌ ജീ​വ​ന​ക്കാ​രും പോ​യ​തി​നാ​ൽ വി​ല്ലേ​ജ്‌ ഓ​ഫി​സ്‌ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന അ​വ​സ്ഥ​യാ​ണ് ഫ​ല​ത്തി​ൽ. ചെ​ന്നീ​ർ​ക്ക​ര, ഓ​മ​ല്ലൂ​ർ വി​ല്ലേ​ജ്‌ ഓ​ഫി​സ​ർ​മാ​രും സ്ഥ​ലം മാ​റി​യ​തി​നാ​ൽ ഇ​വി​ടെ​യും ഇ​തു​ത​ന്നെ​യാ​ണ് അ​വ​സ്ഥ​യെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങളിൽ മുഖ്യമന്ത്രിയുടെ നിലപാട് അഭിനന്ദനാർഹം; പിന്തുണയുമായി ലത്തീൻ ആർച്ച് ബിഷപ്പ്

0
കൊല്ലം: കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താനുള്ള തെരച്ചിലില്‍ സര്‍ക്കാരിനെ പ്രശംസിച്ച് ലത്തീന്‍...

അമൃതാനന്ദമയിയുമായി കൂടിക്കാഴ്ച നടത്തി വി ഡി സതീശൻ

0
കൊല്ലം: അമൃതാനന്ദമയിയെ കണ്ട് മുഖ്യമന്ത്രി വി ഡി സതീശൻ. കൊല്ലത്ത് നിന്ന്...

എക്‌സൈസ് മന്ത്രിക്കെതിരെയുള്ള സമൂഹമാധ്യമങ്ങളിലെ വ്യാജപ്രചാരണം; സൈബർ പോലീസ് അന്വേഷണം ആരംഭിച്ചു

0
തിരുവനന്തപുരം: എക്‌സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം നടത്തിയെന്ന പരാതിയില്‍ കേസെടുത്ത് തിരുവനന്തപുരം...

ലഹരിക്കേസ്; മുഖ്യമന്ത്രിയുടെ സോഷ്യൽമീഡിയ കോർഡിനേറ്റർ അറസ്റ്റിൽ

0
കാസർകോട്: ലഹരിക്കേസിൽ മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോർഡിനേറ്റർ പിടിയിൽ. യൂത്ത് കോൺഗ്രസിന്റെ...