പത്തനംതിട്ട : ഭരണഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും ജില്ലാ ഭരണകൂടവും സംയുക്തമായി സംഘടിപ്പിച്ച പ്രശ്‌നോത്തരിയില്‍ ജില്ല ചരക്ക് സേവന നികുതി വകുപ്പ് ഓഫീസിലെ ബി എന്‍ ഷിബിന്‍, എ കെ അരവിന്ദകൃഷ്ണന്‍ എന്നിവരുടെ ടീം ഒന്നാം സ്ഥാനത്തെത്തി. കളക്ടറേറ്റ് റവന്യൂ വകുപ്പിലെ ആര്‍ ആര്യ, എസ് അഭിറാം എന്നിവരുടെ ടീം രണ്ടാം സ്ഥാനവും സഹകരണ ഓഡിറ്റ് തിരുവല്ല ഓഫീസിലെ കെ പി അശ്വതി, അഞ്ജു രാജ് എന്നിവരുടെ ടീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
പ്രശ്‌നോത്തരിയില്‍ ജില്ലയിലെ വിവിധ ഓഫീസുകളിലെ 24 ടീമുകള്‍ പങ്കെടുത്തു. ആദ്യ സ്ഥാനത്തെത്തിയ ആറു ടീമുകള്‍ അന്തിമ റൗണ്ടിലെത്തി. ഇതില്‍ നിന്നാണ് വിജയികളെ തിരഞ്ഞെടുത്തത്. മലയാള ഭാഷ, സംസ്‌കാരം, ചരിത്രം വിഷയങ്ങളിലായിരുന്നു പ്രശ്‌നോത്തരി. കവിയും ആകാശവാണി മുന്‍ പ്രോഗ്രാം അസിസ്റ്റന്റ് ഡയറക്ടറുമായ ശ്രീകുമാര്‍ മുഖത്തല പ്രശ്‌നോത്തരി നയിച്ചു.






























