ജില്ലാ ആസൂത്രണ സമിതി സെക്രട്ടേറിയറ്റ് മന്ദിരം ഉദ്ഘാടനം നവംബര്‍ നാലിന്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കളക്റ്ററേറ്റ് അങ്കണത്തിലെ ജില്ലാ ആസൂത്രണ സമിതി സെക്രട്ടേറിയറ്റ് മന്ദിരം ഉദ്ഘാടനം നവംബര്‍ നാലിന് രാവിലെ 10 ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം അധ്യക്ഷത വഹിക്കും. നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ താക്കോല്‍ദാനം നിര്‍വഹിക്കും. ആന്റോ ആന്റണി എംപി, എംഎല്‍എമാരായ മാത്യു ടി തോമസ്, കെ യു ജനീഷ് കുമാര്‍, പ്രമോദ് നാരായണ്‍, ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍, സംസ്ഥാന ആസൂത്രണ ബോര്‍ഡ് വികേന്ദ്രീകൃതാസൂത്രണവിഭാഗം ചീഫ് ജെ ജോസഫൈന്‍, സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം പ്രൊഫ. ജിജു പി അലക്‌സ്, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ജില്ലാ ആസൂത്രണസമിതികളെ ശക്തിപ്പെടുത്തുന്നതിന് ആസൂത്രണ ബോര്‍ഡ്, ഇക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ്, ടൗണ്‍ പ്ലാനിംഗ് എന്നീ വകുപ്പുകളുടെ ജില്ലാ ഓഫീസുകളെ ഉള്‍പ്പെടുത്തിയാണ് മന്ദിരം നിര്‍മിച്ചത്. പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെയും വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും വാര്‍ഷിക പദ്ധതി വിഹിതവും സംസ്ഥാന ആസൂത്രണ ബോര്‍ഡ് ലഭ്യമാക്കിയ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വിഹിതവും വിനിയോഗിച്ചാണ് മന്ദിരം പൂര്‍ത്തിയാക്കിയത്.
സെല്ലാര്‍, മിനി കോണ്‍ഫറന്‍സ് ഹാള്‍ ഉള്‍പ്പെടെ ഗ്രൗണ്ട് ഫ്‌ളോര്‍, ഒന്നാം നിലയില്‍ ജില്ലാ പ്ലാനിംഗ് ഓഫീസ്, രണ്ടാം നിലയില്‍ ടൗണ്‍ പ്ലാനിംഗ് ജില്ലാ ഓഫീസ്, മൂന്നാം നിലയില്‍ ഇക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് ജില്ലാ ഓഫീസ്, നാലാം നിലയില്‍ കോണ്‍ഫറന്‍സ് ഹാള്‍ എന്നിവയുണ്ട്. 2937.54 ചതുരശ്ര അടി വിസ്തീര്‍ണമാണ് കെട്ടിടത്തിന്. ശീതീകരിച്ച കോണ്‍ഫറന്‍സ് ഹാളില്‍ 200 പേര്‍ക്ക് ഇരിക്കാന്‍ സൗകര്യവും സെല്ലാര്‍ ഫോറില്‍ കാര്‍ പാര്‍ക്കിംഗ് സൗകര്യവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എസ്എഫ്ഐക്കെതിരെയുള്ള ബ്ലേഡ് ആരോപണം വ്യാജം? ബാരിക്കേഡ് ദൃശ്യങ്ങൾ പുറത്തുവിട്ട് വെല്ലുവിളിയുമായി എം. ശിവപ്രസാദ്

0
തിരുവനന്തപുരം: സെക്രട്ടേറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചിനിടെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ബ്ലേഡ് കൊണ്ടുവന്നെന്ന പൊലീസ്...

വിലങ്ങാട് വനത്തിനുള്ളിൽ ആളുകൾ കുടുങ്ങിയതായി സംശയം; തെരച്ചിലിനായി പ്രത്യേക സംഘം തിരിച്ചു

0
കോഴിക്കോട്: ജില്ലയിലെ വിലങ്ങാട് വനത്തിനുളളില്‍ ആളുകള്‍ കുടുങ്ങിയെന്ന് സംശയം. വനത്തില്‍ നിന്ന്...

​പണമിടപാട് കേസിൽ കനത്ത തിരിച്ചടി ; മെന്റലിസ്റ്റ് ആദിയും സംവിധായകൻ ജിസ് ജോയും നിയമക്കുരുക്കിലേക്ക്

0
കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസില്‍ മെന്റലിസ്റ്റ് ആദിക്കും സംവിധായകന്‍ ജിസ് ജോയ്ക്കും...

തിരുവനന്തപുരം നഗരസഭയിൽ ഭിന്നത; നടന്നത് നാടകമെന്ന് വി. ജോയ്, ഭരണസ്തംഭനമെന്ന് വി. ശിവൻകുട്ടി

0
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ പ്രതികരണവുമായി സിപിഐഎം ജില്ലാ സെക്രട്ടറി വി...