പമ്പയിൽനിന്ന് ശബരിമലയിലേക്കുള്ള പാതകളിൽ വൃത്തിയില്ലാതെ ഭക്ഷണം വിൽക്കുന്നതായി ശബരിമല ആചാരസംരക്ഷണ സമിതി ഭാരവാഹികൾ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പമ്പയിൽനിന്ന് ശബരിമലയിലേക്കുള്ള പാതകളിൽ വൃത്തിയില്ലാതെ ഭക്ഷണം വിൽക്കുന്നതായി ശബരിമല ആചാരസംരക്ഷണ സമിതി ഭാരവാഹികൾ ആരോപിച്ചു. അപ്പാച്ചിമേട്ടിലും ശബരീപീഠത്തിലും വനത്തിലേക്ക് കടകളിലെ അവശിഷ്ടങ്ങൾ വലിച്ചറിയുന്നത് കൂടിവരുന്നുണ്ട്. നീലിമല ടോപ്പിലും അപ്പാച്ചിമേട്ടിലും ഭക്തർക്ക് വിശ്രമിക്കാനുള്ള മണ്ഡപങ്ങൾ കച്ചവടക്കാർക്കായി വിട്ടുനൽകിയിരിക്കുകയാണ്. പമ്പാനദിയിലേക്ക് ഹോട്ടൽ മാലിന്യം ഒഴുക്കിവിടുന്നുമുണ്ട്. ഭക്ഷണസാധനങ്ങൾ ചില്ലുകൂട്ടിൽ അടച്ചുവെച്ച് ശുചിത്വം ഉറപ്പാക്കാതെയാണ് വിൽപ്പന. ദേവസ്വം അളന്നുനൽകിയിരിക്കുന്ന സ്ഥലം കൂടാതെ വനഭൂമി കൈയേറിയും ഭക്തർക്ക് തടസ്സമുണ്ടാക്കിയും കച്ചവടം നടക്കുന്നുണ്ട്.

പോലീസ്, ഭക്ഷ്യസുരക്ഷാവിഭാഗം, അളവുതൂക്ക പരിശോധനാ വിഭാഗം തുടങ്ങിയവയുടെ സാന്നിധ്യം മാസപൂജാ സമയങ്ങളിൽ ഉണ്ടാവാറില്ല. പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടുന്ന ഭക്തരെ ഭീഷണിപ്പെടുത്തുന്ന കച്ചവടക്കാരും ഉണ്ട്. ഭക്തർക്ക് പരാതിനൽകാനുള്ള വാട്‌സ് ആപ്പ് നമ്പരുകൾ കടകളിൽ പ്രദർശിപ്പിക്കണം. പമ്പയിൽനിന്ന് സന്നിധാനത്തേക്കുള്ള പാതയിൽ കുടിവെള്ളം വിതരണം ചെയ്യാനുള്ള സംവിധാനം ദേവസ്വം ഏർപ്പെടുത്തണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. കൊച്ചുകുട്ടികളെ ധാരാളം മാസപൂജാസമയത്ത് ശബരിമല ദർശനത്തിന് കൊണ്ടുവരുന്നതിനാൽ രക്ഷിതാക്കൾ ഏറെ കഷ്ടപ്പെടുന്നുണ്ട്. സർക്കാരിനും ദേവസ്വം ബോർഡിനും ഈ വിഷയങ്ങൾ കാണിച്ച് പരാതിനൽകുമെന്നും അവർ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...