റിപ്പബ്ലിക് ദിനാഘോഷം : ഒഐസിസി ബഹ്‌റൈൻ തൃശൂർ ജില്ലാകമ്മിറ്റി ക്വിസ് മത്സരം നടത്തി

For full experience, Download our mobile application:
Get it on Google Play

മനാമ : റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചു ഒഐസിസി തൃശൂർ ജില്ലാ കമ്മറ്റി നടത്തിയ ക്വിസ് മത്സരത്തിൽ ന്യൂ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥി ദേവദത്തൻ ബിജു ഒന്നാംസ്ഥാനം കരസ്ഥമാക്കി. ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥി അഹ്‌മദ്‌ അബ്ദുർ റഹീം ഫാറൂഖി, ഏഷ്യൻ സ്കൂൾ വിദ്യാർത്ഥി വിഹാൻ വികാസ് എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളും നേടുകയുണ്ടായി. പ്രമുഖ ക്വിസ് മാസ്റ്റർ അനീഷ് നിർമലൻ നിയന്ത്രിച്ച മത്സരത്തിൽ വിവിധ സ്കൂളുകളിൽ നിന്നുമായി നിരവധി വിദ്യാർഥികൾ പങ്കെടുത്തു. മത്സരത്തിനെത്തിയ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ഒഐസിസി തൃശൂർ ജില്ലാ സെക്രട്ടറി ജെയ്സൺ മഞ്ഞളി സ്വാഗതം ചെയ്തു. പ്രാരംഭമായി നടന്ന ദേശഭക്തിഗാനാലാപനത്തിൽ ഷീന ജോയ്സൺ, അനീന ആന്റോ, അലീന ബെന്നി, ഡിന്റോ ഡേവിഡ്,ആൻജോ റാഫി, ബെന്നി പാലയൂർ, എന്നിവരും പങ്കെടുത്തു. ഷാജി സെബാസ്റ്റ്യൻ, ബെന്നി വർഗീസ്, നെൽസൺ വർഗീസ് എന്നിവർ സങ്കേതികസഹായം ചെയ്തു.

തുടർന്നുനടന്ന ഒഐസിസി ദേശീയകമ്മറ്റിയുടെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിന സമാപനസമ്മേളനത്തിൽവെച്ച് ഐ സി ആർ എഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ സമ്മാനങ്ങൾ വിതരണം ചെയ്തു. ക്യാഷ് പ്രൈസ്, ട്രോഫി, ചരിത്ര പുസ്തകങ്ങൾ എന്നിവയായിരുന്നു സമ്മാനങ്ങൾ. ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജുകല്ലുമ്പുറം, ഗ്ലോബൽ കമ്മിറ്റി അംഗം ബിനു കുന്നന്താനം, ദേശീയ പ്രസിഡന്റ്‌ ഗഫൂർ ഉണ്ണികുളം, വർക്കിംഗ്‌ പ്രസിഡന്റ്‌ ബോബി പാറയിൽ, ജനറൽ സെക്രട്ടറി മനു മാത്യു, സൈദ് എം എസ്, ട്രഷറർ ലത്തീഫ് ആയഞ്ചേരി, വൈസ് പ്രസിഡന്റ്‌അഡ്വ. ഷാജി സാമൂവൽ, ജവാദ് വക്കം തുടങ്ങിയവർ മത്സരങ്ങൾ വീക്ഷിക്കാൻ എത്തിയിരുന്നു. ഇന്ത്യാചരിത്രത്തെ ആസ്പദമാക്കി നടത്തിയ ക്വിസ് മത്സരം വൻ വിജയമാക്കിയ ഏവരോടും ഒഐസിസി തൃശൂർ ജില്ലാ കമ്മിറ്റി പ്രസിഡന്റ്‌ പി റ്റി ജോസഫ് കൃതജ്ഞതയറിയിച്ചു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും – വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം

ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ ആപ്പ് ലോഞ്ച് ചെയ്തു. ആരവങ്ങളില്ലാതെ തികച്ചും ലളിതമായി നടന്ന ഓണ്‍ലൈന്‍ ചടങ്ങില്‍ Eastindia Broadcasting Private Limited ന്റെ ഡയറക്ടര്‍മാരും ഓഹരി ഉടമകളും പങ്കെടുത്തു. കമ്പിനിയുടെ മറ്റൊരു ചാനലായ “ന്യൂസ്‌ കേരളാ 24” (www.newskerala24.com) ആധുനിക സാങ്കേതികവിദ്യകളുമായി കൈകോര്‍ത്തുകൊണ്ട് മുമ്പോട്ട് നീങ്ങുകയാണ്. Android App വേര്‍ഷനാണ് ഇപ്പോള്‍ റിലീസ് ചെയ്തത്. ഇതിന്റെ IOS പതിപ്പ് താമസിയാതെ പുറത്തിറങ്ങും. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൗജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. കഴിഞ്ഞ ആറുമാസമായി ഇത് പരീക്ഷണ ഘട്ടത്തിലായിരുന്നു. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൗജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാതൃഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘അമ്മ’യ്ക്ക് വീണ്ടും തിരിച്ചടി ! അഡ്ഹോക് കമ്മറ്റിയിൽ നിന്നും രാജി

0
കൊച്ചി : താരസംഘടനയായ അമ്മയിൽ വീണ്ടും രാജി. കഴിഞ്ഞ ദിവസം തിരഞ്ഞെടുത്ത...

ചെല്ലാനത്തെ രണ്ടാംഘട്ട ടെട്രാപോഡ് കടൽഭിത്തി നിർമാണം യുഡിഎഫ് സർക്കാർ ഇല്ലാതാക്കുന്നത് പ്രതിഷേധാർഹമെന്ന് എസ് സതീഷ്

0
കൊച്ചി: ചെല്ലാനത്തെ തീരദേശ നിവാസികളുടെ ദുരിതത്തിന് ആശ്വാസമാകേണ്ട രണ്ടാംഘട്ട ടെട്രാപോഡ് കടൽഭിത്തി...

അതിരപ്പിള്ളിയിൽ വീണ്ടും കാട്ടാനയാക്രമണം

0
തൃശ്ശൂർ: അതിരപ്പിള്ളിയിൽ വീണ്ടും കാട്ടാനയാക്രമണം. ഞായറാഴ്ച വെറ്റിലപാറ വഞ്ചിക്കടവ് റോഡിലായിരുന്നു സംഭവം....

നടി മല്ലികാ സുകുമാരൻ താരസംഘടനയായ ‘അമ്മ’യിൽ നിന്ന് രാജി വെച്ചു

0
കൊച്ചി: നടി മല്ലികാ സുകുമാരൻ താരസംഘടനയായ 'അമ്മ'യിൽ നിന്ന് രാജി വെച്ചു....