ഓ.ഐ.സി.സി. ഓഷ്യാനയുടെ പ്രവർത്തനം ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ള നിർവ്വഹിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഓ.ഐ.സി.സി യുടെ സജീവമായ പ്രവർത്തനത്തിന്റെ ഭാഗമായി ഓഷ്യാന രാജ്യങ്ങളുടെ കോൺഗ്രസ് പാർട്ടി അനുഭാവികളുടെയും പോഷക സംഘടനാ ഭാരവാഹികളുടെയും പ്രവർത്തകരെ ഏകോപിച്ചു കൊണ്ട് ഓ.ഐ.സി.സി ഓഷ്യാനയുടെ പ്രവർത്തന ഉൽഘാടനം ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ള നിർവ്വഹിച്ചു. പത്തനാപുരം പാലാഴി ഓഡിറ്റോറിയത്തിൽ നടന്ന ഓഷ്യാന റീജിയന്റെ ഉൽഘാടനത്തിന് ഓ.ഐ.സി.സി ഓഷ്യാന കൺവീനർ ജോസ് എം ജോർജ് അദ്ധ്യക്ഷത വഹിച്ചു.

മലേഷ്യാ, സിങ്കപ്പൂർ, ന്യൂസിലാൻഡ്, ഓസ്ട്രേലിയ, ഓസ്ട്രിയ, ലൈബീരിയ, റഷ്യ, തുടങ്ങിയ സ്ഥലങ്ങളിൽ കമ്മറ്റികൾ രൂപീകരിക്കുകയും പാർട്ടി അനുഭാവികളെ ഓ.ഐ.സി.സി. യിൽ അംഗങ്ങളാക്കുകയും ചെയ്യുമെന്ന് ഓഷ്യാന പ്രവർത്തന ഉൽഘാടനം നടത്തിയ ഗ്ലോബൽ ചെയർമാൻ പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ സംഘടനയായി ഓ.ഐ.സി.സി മാറിയെന്നും ചാരിറ്റിയിൽ ഊന്നിയുള്ള പ്രവർത്തനത്തിന് മുൻതൂക്കം കൊടുക്കുമെന്നും ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ള പറഞ്ഞു.

യോഗത്തിൽ കെ.പി.സി.സി. മുൻ സെക്രട്ടറി പി.മോഹൻരാജ്, ബാബു ജോർജ്, ഓ ഐ. സി. സി. അമേരിക്കാ പ്രസിഡന്റ് ജയിംസ് കൂടൽ, സാമ്യൂഹ്യ പ്രവർത്തക ഡോ.സുനിൽ, പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി മോനി ജോസഫ് തോട്ടത്തിൽ, യൂത്ത് കോൺഗ്രസ് നേതാവ് ജോമി തോമസ്, അരുൺ മാത്യൂസ് തുടങ്ങിയവരും വിവിധ റീജിയനിൽ നിന്നുള്ളവരും പങ്കെടുത്തു. ചടങ്ങിന് ആശംസകളറിയിച് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കൊടിക്കുന്നിൽ സുരേഷ് എംപി, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ അഡ്വ.എസ്.അശോകൻ, ജോസി സെബാസ്റ്റ്യൻ എന്നിവെർ ഓഷ്യാന റീജിയൻ പ്രവർത്തനത്തെ അഭിനന്ദിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യെമനിലെ മോഖ തുറമുഖ നഗരത്തിന്റെ നിയന്ത്രണം പിടിച്ചെടുത്ത് ഹൂത്തികൾ

0
സന: യെമനിലെ ചെങ്കടൽ തീരത്തുള്ള തന്ത്രപ്രധാനമായ മോഖ തുറമുഖ നഗരത്തിന്റെ നിയന്ത്രണം...

മൂന്നുമാസം കൊണ്ട് കുറഞ്ഞത് 21 കിലോ ; ആരോഗ്യനില വഷളായ പ്രതിക്ക് ജാമ്യം നൽകി...

0
ബോംബൈ: കസ്റ്റഡിയിൽ മൂന്ന് മാസത്തിനിടെ 21 കിലോ കുറഞ്ഞ പ്രതിക്ക് ജാമ്യം...

ജോലി വാഗ്ദാനം ചെയ്ത് കുവൈറ്റിലെത്തിച്ച് ബലാത്സംഗത്തിനിരയാക്കി ; 13 വർഷത്തിനുശേഷം കോടതിവിധി ; 4...

0
അടൂർ: ജോലി വാഗ്ദാനം ചെയ്ത് കുവൈറ്റിലെത്തിച്ച യുവതിയെ മുറിയിൽ പൂട്ടിയിട്ട് ബലാത്സംഗത്തിനിരയാക്കിയ...

കെഎസ്ഇബി ഓഫീസിലേക്ക് പ്രതിഷേധം ; ഉദ്യോ​ഗസ്ഥർ ഓഫീസ് പൂട്ടിപ്പോയെന്ന് ആരോപണം ; വിളിച്ചാലും ഫോണെടുക്കുന്നില്ലെന്ന്...

0
പാലക്കാട്‌: പാലക്കാട്‌ മുതലമടയിൽ ഉദ്യോ​ഗസ്ഥർ കെഎസ്ഇബി ഓഫീസ് പൂട്ടി പോയെന്ന് ആരോപിച്ച്...