തോപ്പുംപടിയിൽ ആരേലും പറഞ്ഞാൽ പ്രതികരിക്കാൻ ഞങ്ങളില്ല ; കെ.വി തോമസിനെ പരിഹസിച്ച് വി.ഡി സതീശൻ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സിപിഎമ്മിലേത് കേട്ടുകേൾവിയില്ലാത്ത തർക്കമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. സംസ്ഥാന നേതാക്കളും ജില്ലാ നേതാക്കളും തമ്മിലുള്ള തർക്കമാണ് എൽഡിഎഫിലെ സ്ഥാനാർഥി നിർണയം വൈകാൻ കാരണമെന്നും വി.ഡി സതീശൻ പറഞ്ഞു. സി.പി എമ്മിൽ എറണാകുളത്തു രണ്ട് വിഭാഗങ്ങൾ തമ്മിൽ തർക്കം നിലനിൽക്കുന്നുണ്ട്. കേട്ടുകേൾവിയില്ലാത്ത ത‍ർക്കമാണ് നടക്കുന്നത്. അതിനാലാണ് സ്ഥാനർത്ഥി നിർണയം ഇത്രയും വൈകുന്നത്.

എന്നാൽ ഇക്കാര്യത്തിൽ മാധ്യമങ്ങൾക്ക് രണ്ടുതരം നീതിയാണ്. ഇതേക്കുറിച്ച് നിശബ്ദത പാലിച്ച് കോൺ​ഗ്രസിൽ പ്രശ്നമുണ്ടെന്ന് സ്ഥാപിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. മാധ്യമങ്ങൾ കോൺഗ്രസിന്റെ പുറകെ മാത്രം നടക്കുന്നു. സിപിഎമ്മിലെ തർക്കം മറച്ചു വെക്കാൻ കോൺഗ്രസിൽ നിന്നും സ്ഥാനാർത്ഥി വരും എന്ന് പ്രചരിപ്പിക്കുന്നുണ്ട്. തോപ്പും പടിയിൽ നിന്നും ആരേലും എന്തെങ്കിലും പറഞ്ഞെന്നു പറഞ്ഞു ഇനി തങ്ങളോട് പ്രതികരണം ചോദിക്കരുതെന്ന് കെ.വി തോമസിനെ പരിഹസിച്ചു കൊണ്ട് സതീശൻ പറഞ്ഞു. തൃക്കാക്കരയിൽ വികസന അജണ്ട ചർച്ച ആകുന്നത് നല്ലത്. എറണാകുളത്തു എന്ത് വികസന പദ്ധതി വന്നപ്പോഴും എതിർത്തവെരാണ് സിപിഎമ്മുകാരെന്നും വികസനം വേണം വിനാശം വേണ്ടെന്നും വി.ഡി സതീശൻ പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ 24മണിക്കൂറിനുള്ളിൽ സ്ഥാനാർഥിയെ പ്രഖ്യാപിക്കും എന്ന് വാക്ക് പാലിച്ചുവെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ പറഞ്ഞു. തൃക്കാക്കരയിൽ കോൺ​ഗ്രസ് സ്ഥാനാ‍ർത്ഥിക്ക് വിജയം ഉറപ്പാണ്. വിജയത്തിന് ഇടങ്കോൽ ഇടുന്ന ആരും മുന്നണിയിൽ ഇല്ല. ഇടതു പക്ഷത്താണ് ആശങ്ക. തൃക്കാക്കരയിലേക്ക് പറഞ്ഞു കേട്ട സ്ഥാനാർഥിയെ എൽഡിഎഫിന് പിൻവലിക്കേണ്ടി വന്നുവെന്നും കെ.സുധാകരൻ പറഞ്ഞു. എല്ലാ കാലഘട്ടത്തിലും വികസന വിരുദ്ധ നിലപാട് സ്വീകരിച്ചത് സിപിഎമ്മാണെന്നും വികസനത്തെ കുറിച്ച് തുറന്ന ചർച്ചക്ക് സിപിഎമ്മിനെ വെല്ലുവിളിക്കുന്നുവെന്നും സുധാകരൻ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ബോംബ് ഭീഷണി സന്ദേശത്തെ തുടർന്ന് അഹമ്മദാബാദിൽ ഇൻഡിഗോ വിമാനത്തിന്റെ അടിയന്തര ലാൻഡിങ്

0
ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ അടിയന്തര ലാൻഡിങ് നടത്തി...

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നത് 44 ലക്ഷത്തോളം പേർ; ബിഹാറിൽ സ്ഥിതി ഗുരുതരമെന്ന് റിപ്പോർട്ട്

0
പാട്‌ന: ബിഹാറില്‍ 14 ജില്ലകള്‍ പ്രളയ ദുരിതത്തില്‍. പ്രളയത്തില്‍ 44 ലക്ഷം...

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം; കർശന സുരക്ഷാ മാനദണ്ഡങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിന്...

0
ദില്ലി: 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന...

മലയിൻകീഴിലെ ദാരുണ സംഭവം ; കുഞ്ഞിന്റെ കൊലപാതകത്തിന് പിന്നിൽ കുടുംബവഴക്കെന്ന് സംശയം

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒന്നരവയസ്സുകാരിയെ അമ്മ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍...