ദം​ഗലിനെ മലർത്തിയടിച്ച് റോക്കി ഭായി ; അടുത്ത ലക്ഷ്യം ബാഹുബലി

For full experience, Download our mobile application:
Get it on Google Play

ബോക്സ് ഓഫീസ് റെക്കോഡുകൾ തകർത്തുള്ള ‘കെജിഎഫ് ചാപ്റ്റർ 2’ വിന്റെ പ്രയാണം തുടരുകയാണ്. ഇപ്പോൾ ഇതാ പുതിയൊരു റെക്കോർഡ് കൂടി തകർത്തിരിക്കുകയാണ് പ്രശാന്ത് നീൽ ചിത്രം. ബോളിവുഡിൽ ഏറ്റവും കളക്ഷൻ നേടിയ രണ്ടാമത്തെ ചിത്രമായിരിക്കുകയാണ് കെജിഎഫിന്റെ ഹിന്ദി പതിപ്പ്. ആമിർ ഖാൻ ചിത്രം ദംഗലിനെ പിന്നിലാക്കിയാണ് കെജിഎഫിന്റെ പുതിയ നേട്ടം.

ചിത്രത്തിന്റെ ഹിന്ദി പതിപ്പ് ഇതിനോടകം 400 കോടിയോടടുത്ത് നേടിക്കഴിഞ്ഞു. നിലവിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ രണ്ട് ഹിന്ദി ചിത്രങ്ങളും തെന്നിന്ത്യൻ സിനിമകളുടെ മൊഴിമാറ്റമാണ്. പ്രഭാസ് അഭിനയിച്ച എപിക് പീരിയഡ് ഡ്രാമ ‘ബാഹുബലി 2 ദി കൺക്ലൂഷൻ’ ആണ് ഒന്നാം സ്ഥാനത്തുള്ളത്. 510.99 കോടിയാണ് ബാഹുബലിയുടെ ബോക്‌സ് ഓഫീസ് കളക്ഷൻ.

അതേസമയം വേൾഡ് വൈഡ് കലക്ഷനിൽ കെജിഎഫിന് ദം​ഗലിനെ മറികടക്കാനായിട്ടില്ല. 2024 കോടിയാണ് ദം​ഗലിന്റെ ആ​ഗോള കളക്ഷൻ. 1810 കോടിയുമായി ബാ​ഹുബലി ദ കൺക്ലൂഷനാണ് രണ്ടാം സ്ഥാനത്തുള്ളത്. 1056 കോടി നേടിയ കെജിഎഫ് 2 നാലാം സ്ഥാനത്താണ്. ഏപ്രിൽ 14 ലിനാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. വരും ദിവസങ്ങളിൽ ബാഹുബലിയെ വീഴ്ത്തി റോക്കി ഒന്നാമനാകും എന്ന പ്രതീക്ഷയിലാണ് ആരാധകർ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടി ; ഡൽഹിയിൽ കടുത്ത വ്യോമപാത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

0
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിക്കും സമീപപ്രദേശങ്ങൾക്കും മുകളിൽ കടുത്ത വ്യോമപാത...

ജീവിതത്തിൽ ഇങ്ങനെയൊരു തെറ്റ് ചെയ്യരുത് ; ഭാര്യയുടെ തല വെട്ടിമാറ്റി ഫ്രിജിൽ വെച്ച പ്രതിയുടെ...

0
ഗുവാത്തി: അസമിൽ നവവധുവിനെ അതിക്രൂരമായി കൊലപ്പെടുത്തി തല വെട്ടിമാറ്റി ഫ്രിജിൽ ഒളിപ്പിച്ച...

കിം ജോങ് ഉന്നിന് പിൻഗാമി മകൻ ; വ്യക്തത വരുത്താനുള്ള ശ്രമത്തിലെന്ന് ദക്ഷിണ കൊറിയൻ...

0
സിയോൾ: ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന് മകൻ ഉണ്ടോയെന്നതിൽ വ്യക്തത...

സെപ്റ്റംബർ 11ലെ ഭീകരാക്രമണത്തിന് കാൽനൂറ്റാണ്ട് ; അമേരിക്കയിലുടനീളം അനുസ്മരണച്ചടങ്ങുകൾ

0
ന്യൂയോർക്ക്: സെപ്റ്റംബർ 11ലെ ഭീകരാക്രമണത്തിന് കാൽനൂറ്റാണ്ട്. അമേരിക്കയിലുടനീളം വിപുലമായ അനുസ്മരണച്ചടങ്ങുകളാണ് സംഘടിപ്പിച്ചിട്ടുള്ളത്....