ഗുജറാത്തിലെ കച്ച്‌ ഉള്‍ക്കടലില്‍ ചരക്കുകപ്പലുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു ; എണ്ണച്ചോര്‍ച്ച

For full experience, Download our mobile application:
Get it on Google Play

അഹമ്മദാബാദ് : ഗുജറാത്തിലെ കച്ച്‌ ഉള്‍ക്കടലില്‍ ചരക്കുകപ്പലുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു. വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം. എണ്ണക്കപ്പലുകളായ എംവീസ് ഏവിയേറ്ററും അറ്റ്‌ലാന്റിക് ഗ്രേസ് എന്നിവയും തമ്മിലാണ് കൂട്ടിയിടിച്ചത്. നേരിയ തോതില്‍ എണ്ണച്ചോര്‍ച്ച ഉണ്ടായതായും റിപ്പോര്‍ട്ടുണ്ട്. കൂട്ടിയിടിയില്‍ കപ്പലുകളിലെ ജീവനക്കാര്‍ക്ക് ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്ന് പ്രതിരോധമന്ത്രാലയം വൃത്തങ്ങള്‍ അറിയിച്ചു. ഗുജറാത്തിലെ ദ്വാരക ജില്ലയില്‍ ഓഖയില്‍നിന്ന് 10 മൈല്‍ അകലെയാണ് രണ്ട് വിദേശ ചരക്ക് കപ്പലുകള്‍ തമ്മില്‍ കൂട്ടിയിടിച്ചത്.

കോസ്റ്റ് ഗാര്‍ഡിന്റെ ഒരു സംഘവും പെട്രോളിങ് കപ്പലും ഒരു ഹെലികോപ്റ്ററും രക്ഷാപ്രവര്‍ത്തനത്തിനായി രംഗത്തുണ്ട്. സംഭവസ്ഥലത്ത് മലിനീകരണ നിയന്ത്രണത്തിനുള്ള കപ്പലും സജ്ജമാക്കി. ഇന്ത്യയുടെ എണ്ണവ്യാപാരത്തിനുള്ള ഏറ്റവും തിരക്കേറിയ പാതകളിലൊന്നാണ് കച്ച്‌. തിരക്കുള്ള ജലപാതയായ ഇവിടെ മുന്‍കാലങ്ങളിലും അപകടങ്ങള്‍ സംഭവിച്ചിരുന്നു. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് കപ്പലുകള്‍/ ഹെലികോപ്റ്ററുകള്‍ നടത്തിയ പരിശോധനയില്‍ ചരക്കുകപ്പലുകളില്‍നിന്ന് എണ്ണ ചോര്‍ച്ചയോ സമുദ്ര മലിനീകരണമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും പ്രദേശം നിരന്തരം നിരീക്ഷിച്ചു വരികയാണെന്നും ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓട്ടോറിക്ഷക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതില്‍ മനംനൊന്ത് കിഴിശ്ശേരി മുണ്ടംപറമ്പില്‍ യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിഷേധം...

0
മലപ്പുറം: ഓട്ടോറിക്ഷക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതില്‍ മനംനൊന്ത് കിഴിശ്ശേരി മുണ്ടംപറമ്പില്‍ യുവാവ്...

സുകുമാര കുറിപ്പിന്റേതെന്ന് സംശയിച്ച് പ്രചരിക്കുന്ന ഫോട്ടോയും ദാമോദര മേനോന്റേതെന്ന് ബന്ധുക്കൾ

0
തൃശൂർ: സുകുമാര കുറിപ്പിന്റേതെന്ന് സംശയിച്ച് പ്രചരിക്കുന്ന ഫോട്ടോയും ദാമോദര മേനോന്റേതെന്ന് ബന്ധുക്കൾ....

പ്രതിപക്ഷ ഉപനേതൃ സ്ഥാനം സംബന്ധിച്ച തർക്കങ്ങളിൽ നേതാക്കൾ പ്രസ്താവനകളിൽ മിതത്വം പാലിക്കണമെന്ന് എൽഡിഎഫ് കൺവീനർ...

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃ സ്ഥാനം സംബന്ധിച്ച തർക്കങ്ങളിൽ നേതാക്കൾ പ്രസ്താവനകളിൽ മിതത്വം...

ഹോർമുസ് കടലിടുക്കിൽ പശ്ചിമേഷ്യൻ യുദ്ധ സാഹചര്യത്തിൽ ഇറാൻ നിക്ഷേപിച്ചിരുന്ന മൈനുകൾ വിജയകരമായി നീക്കം ചെയ്തതായി...

0
വാഷിംഗ്ടൺ: ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട വ്യാപാര പാതയായ ഹോർമുസ് കടലിടുക്കിൽ പശ്ചിമേഷ്യൻ...