കെ.രാധാകൃഷ്ണന് വാഹനാപകടത്തിൽ പരുക്ക് ; ദുരൂഹതയില്ലെന്ന് പോലീസ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഫസല്‍ വധക്കേസില്‍ പ്രതികളായ സിപിഎം നേതാക്കള്‍ക്കെതിരെ അന്വേഷണം നടത്തിയതിന് ഇടതു സര്‍ക്കാര്‍ പെന്‍ഷനും ആനുകൂല്യങ്ങളും നിഷേധിച്ച മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ കെ.രാധാകൃഷ്ണന് വാഹനാപകടത്തില്‍ പരുക്ക്. സിപിഎം സര്‍ക്കാരിന്റെ വേട്ടയാടല്‍ വാര്‍ത്തകള്‍ പുറത്തു വന്നതിനു പിന്നാലെയാണ് അപകടം ഇന്നലെ തൃപ്പൂണിത്തുറയിലെ ഇദ്ദേഹത്തിന്റെ വീടിനു മുന്നില്‍ റോഡ് മുറിച്ചു കടക്കുമ്പോള്‍ ഓട്ടോറിക്ഷയെ ഓവര്‍ടേക്ക് ചെയ്തു വന്ന സ്‌കൂട്ടര്‍ ഇടിച്ചായിരുന്നു അപകടം.

നടുവിനും തലയ്ക്കും പരുക്കേറ്റ് രാധാകൃഷ്ണന്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ ദുരൂഹതയില്ലെന്നാണ് പോലീസ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്. തൃപ്പൂണിത്തുറ പോലീസ് കേസെടുത്തിട്ടുണ്ട്. സ്ഥാനക്കയറ്റത്തിലൂടെ ഐപിഎസ് നേടി ആറുമാസം മുന്‍പു വിരമിച്ച രാധാകൃഷ്ണന്‍ ബെംഗളുരുവില്‍ സെക്യൂരിറ്റി ജോലി ചെയ്തു വരികയായിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസമാണ് എറണാകുളത്തെ വീട്ടിലെത്തിയത്.

തന്റെ പെന്‍ഷനും ആനുകൂല്യങ്ങളും തടഞ്ഞു വച്ചതിനെതിരെ മുഖ്യമന്ത്രിയെ കണ്ടു പരിഭവം പറഞ്ഞപ്പോള്‍ അദ്ദേഹമത് പരിഗണിക്കാതെ തള്ളിക്കളഞ്ഞെന്നാണ് രാധാകൃഷ്ണന്റെ വെളിപ്പെടുത്തല്‍. താന്‍ ആത്മഹത്യയുടെ വക്കിലാണ് എന്നു പറഞ്ഞപ്പോള്‍ അതാണ് നല്ലതെന്നു പറഞ്ഞ് അധിക്ഷേപിച്ചുവിട്ടെന്നും അദ്ദേഹം ഒരു പ്രമുഖ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതു സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തു വന്നതോടെ സിപിഎം പ്രവര്‍ത്തകരില്‍ നിന്ന് തനിക്കു നേരെ ആക്രമണമുണ്ടാകുമോ എന്നു ഭയമുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലോകത്തെ നടുക്കിയ കറുത്ത ദിനം ; ഹിരോഷിമ അണുബോംബ് ആക്രമണത്തിന് 81 വയസ്

0
81 വർഷങ്ങൾക്കു മുമ്പ്, ഇന്നേ ദിവസമാണ് ലോകത്താദ്യമായി യുദ്ധത്തിൽ അണുബോംബ് പ്രയോഗിച്ചത്....

മുല്ലപ്പെരിയാർ ഡാമിന്റെ ജലനിരപ്പ് ; തമിഴ്നാട് സർക്കാരുമായി ചർച്ച നടത്തും ; പുതിയ ഡാം...

0
കോട്ടയം: മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് വർധിപ്പിക്കുമെന്ന തമിഴ്നാട് സർക്കാറിന്റെ ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ...

അധ്യാപികമാർ പ്രതികളായ എംഡിഎംഎ കേസ് ; കീർത്തനയുടെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും

0
പേരാമ്പ്ര: പേരാമ്പ്ര കേസിൽ മുഖ്യപ്രതി കീർത്തനയ്ക്കായി അന്വേഷണ സംഘം സമർപ്പിച്ച കസ്റ്റഡി...

രോഗികൾ ഇനി നിലത്തുകിടക്കേണ്ട ; മെഡിക്കൽ കോളേജിൽ ഉപയോഗിക്കാതെ കിടക്കുന്ന മുറികൾ സജ്ജമാക്കുന്നു

0
കോഴിക്കോട് : മെഡിക്കൽകോളേജ് ആശുപത്രിയിൽ ജനറൽമെഡിസിനിലും അത്യാഹിത വിഭാഗത്തിലുമായി നിലത്തുകിടക്കുന്ന രോഗികളെ...