തിരുവനന്തപുരം: തേങ്ങയ്‌ക്കും വെളിച്ചെണ്ണയ്‌ക്കും വില കുതിച്ചുയരുമ്പോൾ, കേരളത്തിൽ നാളികേര ഉല്പാദനം കൂപ്പുകുത്തിയ അവസ്ഥയിൽ. ഓണക്കാലത്ത് വെളിച്ചെണ്ണ വില കിലോയ്ക്ക് 500 രൂപ കടക്കുമെന്നാണ് ആശങ്ക. കൊപ്ര ക്ഷാമം രൂക്ഷമായതിനെത്തുടർന്ന് ഇറക്കുമതി സാദ്ധ്യത തേടുകയാണ് കേരഫെഡ്. ഇതിന് കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ അനുമതി വേണം. കഴിഞ്ഞവർഷം ജൂലായിൽ ഒരുകിലോ വെളിച്ചെണ്ണക്ക് 180 രൂപയും തേങ്ങയ്‌ക്ക് 32 രൂപയുമായിരുന്നു. ഇപ്പോൾ വെളിച്ചെണ്ണ വില 430- 470 രൂപയും തേങ്ങയ്‌ക്ക് 78-85 രൂപയുമായി. പാമോയിൽ, സൂര്യകാന്തി, സോയാബീൻ എണ്ണകളുടെ ഇറക്കുമതി നിയന്ത്രിക്കാൻ 2024 സെപ്തംബറിൽ കേന്ദ്രസർക്കാർ ഭക്ഷ്യ എണ്ണകളുടെ ഇറക്കുമതി ചുങ്കം 20 മുതൽ 32 ശതമാനം വരെ ഉയർത്തിയതോടെ ഇവയുടെ വില ഉയർന്നു. പിന്നാലെ വെളിച്ചെണ്ണയുടെ വില്പന കൂടുകയും വില വർദ്ധിക്കുകയും ചെയ്തു. കാലാവസ്ഥാ വ്യതിയാനവും രോഗങ്ങളും കാരണം തമിഴ്നാട്ടിൽനിന്നുള്ള തേങ്ങ വരവ് കുറഞ്ഞതും പ്രഹരമായി. കേരളത്തിൽ തെങ്ങുകൃഷിക്കായി കോടികളുടെ പദ്ധതി നടപ്പാക്കുന്നുണ്ടെങ്കിലും ഫലം കാണുന്നില്ല.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]





























