നാളെ വരും.. ഒല എസ്1 എയർ ഇലക്ട്രിക്ക് സ്കൂട്ടർ; ഇവനെ കുറിച്ച് കൂടുതല്‍ അറിയാം

For full experience, Download our mobile application:
Get it on Google Play

ഇന്ത്യയിലെ ഇലക്ട്രിക്ക് സ്കൂട്ടർ വിപണിയിൽ മത്സരം മുറുകുകയാണ് മുൻനിര മോഡലുകളെല്ലാം മെച്ചപ്പെടുത്തിയ റേഞ്ചും ഡിസൈനുമായി പുതിയ ഇവികൾ പുറത്തിറക്കുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ ഒലയും പുതിയ സ്കൂട്ടർ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ഒല എസ്1 എയർ (Ola S1 Air) എന്ന മോഡലാണ് കമ്പനി നാളെ (ജൂലൈ 28ന്) അവതരിപ്പിക്കുന്നത്. ബ്രാന്റിന്റെ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക്ക് സ്കൂട്ടറായിരിക്കും ഒല എസ്1 എയർ എന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ. ഇത് കൂടാതെ ലോഞ്ച് ഇവന്റിൽ വച്ച് വേറെയും പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഒല പുറത്ത് വിട്ട ഏറ്റവും പുതിയ ടീസറിൽ ഒല എസ്1 എയർ സ്കൂട്ടറിന്റെ തിളങ്ങുന്ന നിയോൺ കളർ സ്കീം കാണം. എസ്1 എയറിന്റെ പർച്ചേസ് വിൻഡോ ഇതിനകം ബുക്ക് ചെയ്തവർക്കായി ജൂലൈ 28 മുതൽ ജൂലൈ 30 വരെ തുറക്കും. ബാക്കിയുള്ളവർക്ക് ജൂലൈ 31 മുതൽ ഒല ഇലക്ട്രിക് പർച്ചേസ് വിൻഡോ ഓപ്പണാകും. ഒല എസ്1 എയർ ഇലക്ട്രിക്ക് സ്കൂട്ടറിന്റെ എക്സ് ഷോറൂം വില ആരംഭിക്കുന്നത് 1.09 ലക്ഷം രൂപ മുതലായിരിക്കും. ലോഞ്ച് ഓഫറിന്റെ ഭാഗമായിട്ടാണ് ഈ വിലയ്ക്ക് ലഭിക്കുന്നത്. ഓഫർ അവസാനിച്ചാൽ സ്കൂട്ടറിന്റെ എക്സ് ഷോറൂം വില 1.19 ലക്ഷം രൂപയായി ഉയരും. വാഹനത്തിന്റെ ഡെലിവറി ഓഗസ്റ്റ് ആദ്യം മുതൽ ആരംഭിക്കും.

ഒലയുടെ നിലവിലുള്ള എസ്1, എസ്1 പ്രോ ലൈനപ്പിലേക്കാണ് എസ്1 എയർ ചേരുന്നത്. 2022 ഒക്ടോബറിലാണ് എസ്1 എയർ ആദ്യമായി പ്രഖ്യാപിച്ചത്. എസ്1 എയർ 5 ലക്ഷം കിലോമീറ്ററിലധികം പരീക്ഷിച്ചതായി കമ്പനി അറിയിച്ചിരുന്നു. ഒല എസ്1 എയർ 2.7 kW മോട്ടോറോടെയാണ് പ്രഖ്യാപിച്ചത്, എന്നാൽ പിന്നീട് ഒല ഇത് 4.5 kW യൂണിറ്റായി ഉയർത്തി. എസ്1, എസ്1 പ്രോ എന്നിവയിൽ ഉപയോഗിക്കുന്ന ബെൽറ്റ് ഡ്രൈവിന് പകരം ഒരു ഹബ് മോട്ടോറാണ് ഒല എസ്1 എയറിൽ നൽകിയിട്ടുള്ളത്. ചെലവ് കുറയ്ക്കുന്നതിനാണ് ഹബ് മോട്ടോർ ഉപയോഗിച്ചിരിക്കുന്നത്. ഒല എസ്1 എയർ ഇലക്ട്രിക്ക് സ്കൂട്ടർ കുറഞ്ഞ വിലയിൽ അവതരിപ്പിക്കാനായി മറ്റ് നിരവധി കാര്യങ്ങളിലും കമ്പനി മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. മോണോഷോക്കിന് പകരം ടെലിസ്‌കോപിക് ഫോർക്കുകളാണ് ഒല എസ്1 എയറിന്റെ മുൻവശത്ത് നൽകിയിരിക്കുന്നത്. പിൻഭാഗത്തും മോണോഷോക്കിന് പകരം ഡ്യൂവൽ ഷോക്ക് അബ്സോർബറുകൾ നൽകിയിട്ടുണ്ട്. സ്കൂട്ടറിന്റെ മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകൾ മാറ്റി ഡ്രം ബ്രേക്കുകളാണ് ഉപയോഗിച്ചിരിക്കുന്നത്.

ഒല എസ്1, എസ് 1 പ്രോ എന്നിവയിലുള്ള കർവ്ഡ് സ്പൈനിന് പകരം ഫ്ലാറ്റ് ഫ്ലോറാണ് ഒല എസ്1 എയറിൽ നൽകിയിട്ടുള്ളത്. പിൻഭാഗത്തെ ഗ്രാബ് റെയിലിനും പകരം ലളിതമായ ഒരു യൂണിറ്റും ഒല നൽകിയിട്ടുണ്ട്. ഈ സ്കൂട്ടറിലെ ബാറ്ററി പാക്കിന് 3 kWh വലുപ്പമുണ്ടാകും. ഒറ്റ ചാർജിൽ 125 കിലോമീറ്റർ റേഞ്ചായിരിക്കും ഈ ഇലക്ട്രിക്ക് സ്കൂട്ടർ നൽകുന്നത്. ചാർജിങ് സമയം ഇതുവരെ ഒല വെളിപ്പെടുത്തിയിട്ടില്ല. ഇക്കോ, നോർമൽ, സ്പോർട്സ് എന്നിങ്ങനെ മൂന്ന് റൈഡിങ് മോഡുകൾ ഒല എസ്1 എയർ സ്കൂട്ടറിൽ ഉണ്ടായിരിക്കും. ഒല എസ്1 എയർ ഇലക്ട്രിക്ക് സ്കൂട്ടറിന് മണിക്കൂറിൽ 85 കിലോമീറ്റർ വേഗത കൈവരിക്കാൻ സാധിക്കുമെന്നാണ് സൂചനകൾ. ഈ സ്കൂട്ടർ ഇക്കോ മോഡിൽ കൂടുതൽ റേഞ്ചും കുറഞ്ഞ പെർഫോമൻസും നൽകുന്നു. പെർഫോമൻസ് കൂടുതൽ ലഭിക്കുന്നതും റേഞ്ച് കുറയുന്നതുമായ മോഡാണ് സ്പോർട്സ്. നോർമൽ മോഡിൽ സാധാരണ നിലയിലുള്ള റേഞ്ചും പെർഫോമൻസും ലഭിക്കും. ഒല എസ്1 എയറിന്റെ കൂടുതൽ വിവരങ്ങൾ കമ്പനി നാളെ നടക്കുന്ന ഇവന്റിൽ വച്ച് പ്രഖ്യാപിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...