അഞ്ചല്‍ : തനിച്ച് താമസിച്ചിരുന്ന വയോധികയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാവിള ഇടക്കുന്നില്‍ വീട്ടില്‍ പരേതനായ വിദ്യാധരന്റെ ഭാര്യ ദേവയാനി (70) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം സഹകരണ ബാങ്കില്‍ നിന്ന് വാര്‍ധക്യകാല പെന്‍ഷന്‍ കൊടുക്കാനെത്തിയ ജീവനക്കാരന്‍ വീട്ടിലെത്തി അന്വേഷിച്ചപ്പോയാണ് മരിച്ച് കിടക്കുന്നത് കണ്ടത്
അടുക്കളയില്‍ മൃതദേഹം അഴുകിയ നിലയില്‍ അസ്ഥികൂടമായാണ് കാണപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടത്തിനായി പുനലൂര്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ മൂന്ന് മാസമായി ഇവരെ വീടിന് വെളിയില്‍ കാണാറില്ലായിരുന്നുവെന്ന് പരിസരവാസികള്‍ പറഞ്ഞു. ഇവരുടെ കൈവശം സ്വര്‍ണവും പണവും ഉണ്ടായിരുന്നെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും നാട്ടുകാര്‍ ആരോപിച്ചു. ഒരുവര്‍ഷം മുമ്പാണ് ദേവയാനിയുടെ ഭര്‍ത്താവ് വിദ്യാധരന്‍ മരിച്ചത്. മക്കള്‍: സാബു, സനല്‍.