തനിച്ച്‌ താമസിച്ചിരുന്ന വയോധികയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

അഞ്ചല്‍ : തനിച്ച്‌ താമസിച്ചിരുന്ന വയോധികയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാവിള ഇടക്കുന്നില്‍ വീട്ടില്‍ പരേതനായ വിദ്യാധരന്റെ ഭാര്യ ദേവയാനി (70) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം സഹകരണ ബാങ്കില്‍ നിന്ന് വാര്‍ധക്യകാല പെന്‍ഷന്‍ കൊടുക്കാനെത്തിയ ജീവനക്കാരന്‍ വീട്ടിലെത്തി അന്വേഷിച്ചപ്പോയാണ് മരിച്ച്‌ കിടക്കുന്നത് കണ്ടത്

അടുക്കളയില്‍ മൃതദേഹം അഴുകിയ നിലയില്‍ അസ്ഥികൂടമായാണ് കാണപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടത്തിനായി പുനലൂര്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ മൂന്ന് മാസമായി ഇവരെ വീടിന് വെളിയില്‍ കാണാറില്ലായിരുന്നുവെന്ന് പരിസരവാസികള്‍ പറഞ്ഞു. ഇവരുടെ കൈവശം സ്വര്‍ണവും പണവും ഉണ്ടായിരുന്നെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും നാട്ടുകാര്‍ ആരോപിച്ചു. ഒരുവര്‍ഷം മുമ്പാണ് ദേവയാനിയുടെ ഭര്‍ത്താവ് വിദ്യാധരന്‍ മരിച്ചത്. മക്കള്‍: സാബു, സനല്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

മലപ്പുറം നിലമ്പൂരിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

0
മലപ്പുറം: മലപ്പുറത്ത് ലഹരി വേട്ട. നിലമ്പൂർ പോത്തുകല്ലിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...