കെഎസ്ആർടിസി ഡിപ്പോയുടെ പഴയ കെട്ടിടം അപകട ഭീഷണിയിൽ

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ : കെഎസ്ആർടിസി ഡിപ്പോയുടെ പഴയ കെട്ടിടം അപകട ഭീഷണിയിൽ. മിക്കദിവസവും കെട്ടിടത്തിൻ്റെ പലഭാഗങ്ങളിൽനിന്നും സീലിംഗ്‌ കോൺക്രീറ്റ് അടർന്ന് വീഴാറ് പതിവ് കാഴ്ച്ചയാണ്. കഴിഞ്ഞ രാത്രി ഡിപ്പോയ്ക്ക് പുറത്ത് യാത്രക്കാരുടെ വെയ്റ്റിംഗ് ഏരിയയ്ക്ക് സമീപം വലിയൊരു സീലിംഗ് പാളിയും ബീമിൻ്റെ കോൺക്രീറ്റും അടർന്നുവീണു. യാത്രക്കാർ ഭാഗ്യം കൊണ്ട് പരിക്കേല്ക്കാതെ രക്ഷപെടുകയായിരുന്നു. എംസി റോഡരികിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷകളുടെ മുകളിലേക്കും സീലിംഗിൻ്റെ ഭാഗങ്ങൾ അടർന്നുവീണു. കഴിഞ്ഞ മാസവും സമാന രീതിയിൽ സംഭവം നടന്നിരുന്നു, എന്നാൽ തലനാരിഴയ്ക്കാണ് യാത്രക്കാർക്ക് പരിക്കേൽക്കാഞ്ഞത്. ക്യാഷ് കൗണ്ടറിൽ ചോർച്ച കാരണം ഷോക്കേൽക്കുമെന്ന ഭീതിയിലാണ് ജീവനക്കാർ ജോലി ചെയ്യുന്നത്. പുതിയ കെട്ടിടം പിസി വിഷ്ണുനാഥ്‌ എംഎൽഎയുടെ കാലത്ത് പണി തുടങ്ങി ഏകദേശം പൂർത്തിയായെങ്കിലും പത്തുവർഷമായിട്ടും അവിടെയ്ക്ക് ഓഫീസുകൾ മാറ്റാനുള്ള യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. സ്റ്റേഷൻ്റെ ജീർണ്ണാവസ്ഥ അറിഞ്ഞിട്ടും അധികാരികൾ അറിഞ്ഞമട്ടില്ല എന്നു നടിക്കുന്നത് വൻ അപകടങ്ങളെ ക്ഷണിച്ചു വരുത്തുന്നതാണെന്ന് പ്രദേശവാസികൾ പറഞ്ഞു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിയിൽ പാർട്ടി നേതൃത്വത്തിനെതിരെ ഡിവൈഎഫ്ഐ സമ്മേളനത്തിൽ വിമർശനം

0
പാലക്കാട് : നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിയിലും മുൻ എൽഡിഎഫ് സർക്കാരിന്റെ വീഴ്ചകളിലും...

റാന്നി സെന്റ് തോമസ് കോളജിൽ സൗഹൃദ ഫുട്ബോൾ മത്സരം നടത്തി

0
റാന്നി: സെന്റ് തോമസ് കോളജിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാഘോഷത്തിന്റെ ഭാഗമായി...

കാൽവരി അഭയഭവനം സന്ദർശിച്ച് കാരക്കാട് സെന്റ് ഡൈനിഷ്യസ് ഓർത്തഡോക്സ് ഫെലോഷിപ്പ്

0
ചെങ്ങന്നൂർ: കാരക്കാട് സീനായിക്കുന്ന് സെന്റ് മേരിസ് ഓർത്തഡോക്സ് പള്ളിയിലെ സെന്റ് ഡൈനിഷ്യസ്...

ചമ്പക്കുളത്ത് മുഖ്യമന്ത്രി വി.ഡി. സതീശന്റെ കോലം കത്തിച്ച് പ്രതിഷേധം

0
ആലപ്പുഴ: ചമ്പക്കുളം മൂലം വള്ളംകളിക്ക് ഒരു കാരണവശാലും അവധി കൊടുക്കില്ലെന്ന മുഖ്യമന്ത്രിയുടെ...