എറണാകുളം : കുസാറ്റിൽ കഴിഞ്ഞ ദിവസം നടക്കാനിരുന്ന സംഗീതനിശക്ക് പോലീസിൽ നിന്ന് സർവ്വകലാശാല അധികൃതർ അനുമതി തേടിയില്ലെന്ന് ഡിസിപി കെ സുദർശൻ പറഞ്ഞു. രേഖാമൂലം അറിയിപ്പ് നൽകിയിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം വിവരം പോലീസിനെ വാക്കാൽ അറിയിച്ചിരുന്നെന്ന് കുസാറ്റ് വിസി പിജി ശങ്കരൻ പറഞ്ഞു. ആറ് പോലീസുകാർ സ്ഥലത്തുണ്ടായിരുന്നു. മുമ്പും ഈ രീതിയിലാണ് പരിപാടികൾ നടത്തിയിരുന്നത്. പരിപാടി കാണാനുള്ള ആകാംക്ഷയിൽ കുട്ടികൾ ഓടിവന്നു. അധ്യാപകർ സ്ഥലത്ത് ഉണ്ടായിരുന്നു. പെട്ടെന്നാണ് അകത്ത് കയറാൻ തള്ളൽ ഉണ്ടായത്. പരിപാടികൾ പോലീസിനെ അറിയിക്കാറുണ്ട് എന്നും അദ്ദേഹം പറഞ്ഞു. സംഘാടനത്തിൽ പാളിച്ച ഉണ്ടായി എന്ന സൂചനയാണ് വിസി നൽകിയത്. സംഭവത്തിൽ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033






























