വീട്ടിലെ ഊണിനി വേണ്ടാ…. കുടുംബശ്രീ കഫെയിലും പഴകിയ ആഹാരം ; പത്തനംതിട്ട നഗരസഭയുടെ പരിശോധന തുടരുന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഹോട്ടലുകളിലും ബേക്കറികളിലും പത്തനംതിട്ട നഗരസഭയുടെ പരിശോധന തുടരുന്നു. ഇന്ന് ഇന്ന് 13 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. അഞ്ചു സ്ഥാപനങ്ങളിൽനിന്നും പഴകിയതും ഉപയോഗ ശൂന്യവുമായ ആഹാരസാധനങ്ങൾ കണ്ടെത്തി. കുടുംബശ്രീ കഫെ, ക്രൗൺ ബേക്കറി ബോർമ, വീട്ടിലെ ഊണ് ഓമനയുടെ കട നന്നുവക്കാട് , വീട്ടിലെ ഊണ് സാബുവിന്റെ കട, എ.ആര്‍ ബേക്കറി ബോര്‍മ്മ, എന്നിവിടങ്ങളിൽ നിന്നും പഴകിയതും ഉപയോഗശൂന്യമായ ആഹാരപദാർത്ഥങ്ങൾ പിടിച്ചെടുത്തു. പിഴ ഈടാക്കുന്നതിലേക്ക് ഇവര്‍ക്ക് നോട്ടീസ് നൽകി . വൃത്തിഹീനമായ സാഹചര്യങ്ങളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. ഇന്നലെ നടത്തിയ പരിശോധനയില്‍ അബാന്‍ ജംഗ്ഷനിലെ മത്സ്യ വില്‍പ്പനശാലയില്‍ നിന്നും ഉപയോഗശൂന്യമായ 40 കിലോ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചിരുന്നു.

പരിശോധനകൾക്ക് നഗരസഭ ഹെൽത്ത് സൂപ്പർവൈസർ മുഹമ്മദ് ഫൈസൽ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ദീപു രാഘവൻ, സുജിത് എസ് പിള്ള എന്നിവർ നേതൃത്വം നൽകി. വരുംദിവസങ്ങളിലും പരിശോധനകൾ തുടരുമെന്നും വൃത്തിഹീനമായ സാഹചര്യങ്ങളിൽ പ്രവർത്തിക്കുന്നതും ഭക്ഷ്യയോഗ്യമല്ലാത്ത ആഹാരസാധനങ്ങൾ വിൽക്കുന്നതുമായ എല്ലാ സ്ഥാപനങ്ങൾക്കും എതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും നഗരസഭ ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ജെറി അലക്സ്‌ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആലപ്പുഴയിൽ സ്വദേശ് ദർശൻ 2.0 പദ്ധതി നടപ്പാക്കിയതിൽ വീഴ്ച ; സുരേഷ് ഗോപി

0
ആലപ്പുഴ : കേന്ദ്ര സർക്കാരിന്റെ സ്വദേശ് ദർശൻ 2.0 പദ്ധതിയിൽ ഉൾപ്പെടുത്തി...

നിശ്ചയിച്ച വിവാഹത്തിൽ തർക്കം ; യുവതി തൂങ്ങിമരിച്ച നിലയിൽ

0
അരൂർ : നിശ്ചയിച്ച വിവാഹവുമായി ബന്ധപ്പെട്ടുള്ള തർക്കത്തെ തുടർന്ന് ഐ.ടി. ഉദ്യോഗസ്ഥയെ...

എംപിയുടെ മകൻ ഓടിച്ച ആഡംബര കാറിടിച്ച് യുവതി മരിച്ചു

0
ഹൈദരാബാദ്: രാജ്യസഭാ എംപിയുടെ മകൻ ഓടിച്ച ആഡംബര കാറിടിച്ച് യുവതി മരിച്ചു....

തദ്ദേശസ്ഥാപനങ്ങളുടെ പരിപാടിയിൽ പങ്കെടുക്കാൻ കുടുംബശ്രീ അംഗങ്ങളെ നിർബന്ധിക്കേണ്ടതില്ല ; മന്ത്രി കെ എം ഷാജി

0
ആലപ്പുഴ : പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ എന്നിവ സംഘടിപ്പിക്കുന്ന പരിപാടികളിൽ കുടുംബശ്രീ...