എൽ.കെ.ജിയിലും രണ്ടാം ക്ലാസിലും പഠിക്കുന്ന സഹോദരിമാരെ ലൈംഗികമായി ഉപദ്രവിച്ച വൃദ്ധൻ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

അയിരൂർ: തിരുവനന്തപുരത്ത് എൽ.കെ.ജിയിലും രണ്ടാം ക്ലാസ്സിലും പഠിക്കുന്ന സഹോദരിമാരെ ലൈംഗികമായി ഉപദ്രവിച്ച വൃദ്ധനെ അയിരൂർ പോലീസ് അറസ്റ്റ് ചെയ്തു. വർക്കല പാളയംകുന്ന് സ്വദേശി വാസുദേവൻ (88) ആണ് അറസ്റ്റിലായത്. സഹോദരിമാരായ പെൺകുട്ടികളെ ഇവരുടെ വീട്ടിൽ വെച്ചാണ് ഇയാൾ ഉപദ്രവിച്ചത് എന്ന് പോലീസ് പറഞ്ഞു. പെൺകുട്ടികളുടെ മരണപ്പെട്ട മുത്തച്ഛന്‍റെ പരിചയക്കാരനായ വാസുദേവൻ ഇടയ്ക്കിടെ ഇവരുടെ വീട്ടിൽ വരാറുണ്ടായിരുന്നു.
ഈ സമയത്താണ് പ്രതി കുട്ടികളെ ചൂഷണം നടത്തിയതെന്നും പോലീസ് പറഞ്ഞു. നാലു വയസ്സും ഏഴ് വയസ്സുമുള്ള കുട്ടികൾ ആണ് അതിക്രമത്തിന് ഇരയായത്. സ്കൂളിൽ വിഷാദത്തിൽ ഇരുന്ന് ഇളയ കുട്ടിയോട് ഇത് ശ്രദ്ധയിൽപ്പെട്ട ടീച്ചർ കാര്യങ്ങൾ തിരക്കുകയും തുടർന്ന് കുട്ടി വിവരങ്ങൾ ടീച്ചറിനോട് പറയുകയുമായിരുന്നു.

ഉടൻ തന്നെ സ്കൂൾ അധികൃതർ വിവരം ചൈൽഡ് ലൈനിനെ അറിയിച്ചു. ഇവർ നടത്തിയ കൗൺസിലിംഗിൽ ആണ് ഇളയ കുട്ടി കാര്യങ്ങൾ വെളിപ്പെടുത്തിയത്. കുട്ടിയുടെ സ്വകാര്യ ഭാഗത്ത്‌ വേദന ഉള്ളതായി കുട്ടി കൗണ്സിലിംഗിൽ പറയുകയും ചെയ്തിട്ടുണ്ട്. ചൈൽഡ് ലൈൻ അധികൃതർ വിവരം അയിരൂർ പോലീസിൽ അറിയിച്ചതിന് പിന്നാലെയാണ് വൃദ്ധനെ പോലീസ് അറസ്റ്റ് ചെയ്‌തത്. ഇയാളെ വൈദ്യ പരിശോധനയ്ക്ക് ശേഷം ഇന്ന് കോടതിയിൽ ഹാജരാക്കും. വാസുദേവനെതിരെ പോലീസ് പോക്സോ വകുപ്പുകൾ അടക്കം ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...